കോട്ടയത്ത്‌,ഓട്ടോ ബസില്‍ ഉരസി; കെ സ്വിഫ്റ്റ്  ജീവനക്കാര്‍ ഡ്രൈവറെ തല്ലി; കടുത്തുരുത്തി സ്വദേശിക്ക് പരിക്ക്

കോട്ടയത്ത്‌,ഓട്ടോ ബസില്‍ ഉരസി; കെ സ്വിഫ്റ്റ്  ജീവനക്കാര്‍ ഡ്രൈവറെ തല്ലി; കടുത്തുരുത്തി സ്വദേശിക്ക് പരിക്ക്

സ്വന്തം ലേഖകൻ

കോട്ടയം: കെ സ്വിഫ്റ്റ് ജീവനക്കാരൻ തല്ലിയതായി ഓട്ടോ ഡ്രൈവറുടെ പരാതി. കോട്ടയം ഏറ്റുമാനൂരിലാണ് സംഭവം. വാഹനം ഉരസിയതിനെ തുടർന്ന് ബസ് കണ്ടക്ടർ മർദിച്ചുവെന്നാണ് യുവാവിന്റെ പരാതി. കടുത്തുരുത്തി സ്വദേശിയായ ഓട്ടോ ഡ്രൈവർ ഇമ്മാനുവേലിനാണ് മർദനമേറ്റത്.

വാഹനം ഉരസിയതിനെ തുടർന്ന് ബസ് മുന്നിൽ ചവിട്ടി നിർത്തി പുറത്തിറങ്ങിവന്ന കണ്ടക്ടർ മർദിക്കുകയായിരുന്നു. പിന്നാലെ ബസിലെ ഡ്രൈവറും മർദിച്ചുവെന്നും ഇമ്മാനുവേൽ പറയുന്നു. ഇന്ന്ഉച്ചയോടെയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്ത് നിന്ന് അരൂരിലേക്ക് പോകുന്ന ബസിലെ ജീവനക്കാരാണ് മർദിച്ചത്.

മർദനമേറ്റ ഡ്രൈവറെ ഏറ്റുമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുടുതൽ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്
പിന്നാലെ സ്വിഫ്റ്റ് ജീവനക്കാർക്കെതിരെ
ഇമ്മാനുവേൽ ഏറ്റുമാനൂർ പൊലീസിൽ
പരാതി നൽകിയിട്ടുണ്ട്.

Tags :