play-sharp-fill
കൊല്ലത്ത് പ്ലസ്ടു വിദ്യാര്‍ഥിനി ശുചിമുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയില്‍; വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്

കൊല്ലത്ത് പ്ലസ്ടു വിദ്യാര്‍ഥിനി ശുചിമുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയില്‍; വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്

സ്വന്തം ലേഖകൻ

കൊല്ലം : പട്ടത്താനത്ത് പ്ലസ്ടു വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടത്താനം വടക്കേവിള നഗര്‍ കൈലാസത്തില്‍ മോഹനന്റെയും സീനയുടെ മകള്‍ കാവ്യാ മോഹനാണ്(17) മരിച്ചത്.

കിടപ്പുമുറിക്ക് സമീപമുള്ള ശുചിമുറിക്കുള്ളിലാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കൾ ഉടന്‍തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group