ആഘോഷമായി രണ്ടാം വിവാഹവുമായി നടൻ ബാല; ഞങ്ങൾക്കു മതമില്ല, അതുകൊണ്ടു തന്നെ മതംമാറ്റം പ്രശ്‌നവുമല്ല; വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ് ബാല

തേർഡ് ഐ സിനിമ

കൊച്ചി: മലയാളികളുടെ പ്രിയതാരം ബാല വീണ്ടും വിവാഹിതനായി. രണ്ടാം വിവാഹിതനായതോടെയാണ് ബാലയുടെ ജീവിതത്തിൽ ആഘോഷത്തോടെയാണ് വിവാഹം നടന്നത്.

ആഘോഷമായി നടന്ന വിവാഹത്തിന്റെ ചടങ്ങുകളെല്ലാം വൈറലായി മാറിയിരിക്കുകയാണ്. ഇതിനിടെയാണ് വിവാഹത്തെ സംബന്ധിച്ചുയർന്ന ചോദ്യങ്ങൾക്ക് ബാല മറുപടി പറഞ്ഞിരിക്കുന്നത്.

എലിസബത്ത് എന്റെ മനസ് മാറ്റി. സൗന്ദര്യം എന്നത് മനസിലാണ് വേണ്ടത്.ഞങ്ങൾക്ക് രണ്ടു പേർക്കും മതം ഇല്ല. അതിനാൽ മതം മാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് പ്രസക്തിയേ ഇല്ല’. നടൻ ബാലയുടെ വിവാഹശേഷമുള്ള പ്രതികരണമായിരുന്നു ഇത്.

ഏറ്റവും അടുത്ത സുഹൃത്തും ഡോക്ടറുമായ എലിസബത്തുമായുള്ള ബാലയുടെ വിവാഹം ഇന്നലെ ഉച്ചയ്ക്ക് 1:35നായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിന് എത്തിയത്. വിവാഹ വീഡിയോ ഇതിനകം വൈറലായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെപ്തംബർ അഞ്ചിന് തന്റെ ജീവിതത്തിൽ പുതിയൊരു തുടക്കമാകുന്നുവെന്ന് താരം വെളിപ്പെടുത്തിയിരുന്നുവെങ്കിലും അത് എന്താണെന്ന് പറഞ്ഞിരുന്നില്ല. ഇതോടെ വെളിപ്പെടുത്തൽ ഏറെ ചർച്ചയായി. പിന്നീട് വിവാഹവാർത്ത ബാലതന്നെ സ്ഥിരീകരിക്കുകയായിരുന്നു.

വിവാഹ റിസപ്ഷനെക്കുറിച്ച് ബാല ഇന്നലെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ വിഷമഘട്ടങ്ങളിൽ തന്നെ പിന്തുണച്ച് ഒപ്പം നിന്ന എല്ലാവരോടും നന്ദി പറയുന്നു എന്നു കുറിച്ചുകൊണ്ട് എലിസബത്തിനൊപ്പമുള്ള വിഡിയോ താരം പങ്കുവയ്ക്കുകയായിരുന്നു.