പെട്രോൾ അടിച്ച ശേഷം പണം ഗൂഗിള്‍ പേ ചെയ്‌തപ്പോള്‍ അനൗണ്‍സ്‌മെന്റ് ശബ്‌ദം കേട്ടില്ല, തലയോലപ്പറമ്പിൽ പെട്രോള്‍ പമ്പ് ജീവനക്കാരന് ക്രൂരമർദ്ദനം, തടയാനെത്തിയ നാട്ടുകാരനും കുത്തേറ്റു ; പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

Spread the love

കോട്ടയം: തലയോലപ്പറമ്പിൽ പെട്രോള്‍ പമ്പ് ജീവനക്കാരന് ക്രൂരമർദ്ദനം, തടയാനെത്തിയ നാട്ടുകാരനും കുത്തേറ്റു. ഗൂഗിള്‍ പേയുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്.

പമ്പ് ജീവനക്കാരനായ അപ്പച്ചനാണ് മർദനമേറ്റത്. ഇത് ചോദ്യം ചെയ്യാനെത്തിയ നാട്ടുകാരനാണ് കുത്തേറ്റത്.

പെട്രോളടിച്ച ശേഷം പണം ഗൂഗിള്‍ പേ ചെയ്‌തപ്പോള്‍ അനൗണ്‍സ്‌മെന്റ് ശബ്‌ദം കേള്‍ക്കാത്തതിന്റെ പേരിലായിരുന്നു തർക്കം തുടങ്ങിയത്. സംഭവത്തില്‍ തലയോലപ്പറമ്പ്  സ്വദേശികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതികളായ അക്ഷയ്‌, അജയ് എന്നിവർക്കായി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group