നടിയെ ആക്രമിച്ച കേസ് : സ്വന്തം കോടതിയിലെ ക്രമക്കേട് മറച്ചുവെച്ച് വിചാരണ കോടതി ജഡ്ജി; മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി പരിശോധിച്ചത് സുപ്രധാന തെളിവിൻെറ ‘വിശ്വാസ്യത’ ഇല്ലാതാക്കാൻ

നടിയെ ആക്രമിച്ച കേസ് : സ്വന്തം കോടതിയിലെ ക്രമക്കേട് മറച്ചുവെച്ച് വിചാരണ കോടതി ജഡ്ജി; മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി പരിശോധിച്ചത് സുപ്രധാന തെളിവിൻെറ ‘വിശ്വാസ്യത’ ഇല്ലാതാക്കാൻ

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് പരിശോധിച്ചത് കോടതി സമയത്തിനപ്പുറത്ത് പല സമയങ്ങളിലായി,  ഗുരുതരവീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. രാത്രി സമയങ്ങളിലും ഫോണിലും പരിശോധന നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന എഫ്‌എസ്‌എല്‍ റിപ്പോര്‍ട്ടും നേരത്തെ പുറത്തുവന്നിരുന്നു. തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റം വന്നതായും കണ്ടത്തിയിരുന്നു.

2020 ജനുവരി 29ന് ലഭിച്ച ഫൊറന്‍സിക് റിപ്പോര്‍ട്ടാണ് ജഡ്ജി പൂഴ്ത്തിയത്. മെമ്മറി കാര്‍ഡിലെ നിയമ വിരുദ്ധ പരിശോധന വ്യക്തമാക്കുന്ന നിര്‍ണായക റിപ്പോര്‍ട്ട് ഹണി എം വര്‍ഗീസ് ഹൈക്കോടതിയില്‍ നിന്നും മറച്ചുവെച്ചു. അന്വേഷണ സംഘത്തേയും പ്രോസിക്യൂഷനേയും വിവരം അറിയിച്ചില്ല. റിപ്പോര്‍ട്ടുകളിന്മേല്‍ മനഃപ്പൂര്‍വ്വം ഹണി എം വര്‍ഗസ് നടപടിയെടുത്തില്ലെന്നും കണ്ടെത്തലുണ്ട്.

മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയെന്നായിരുന്നു റിപ്പോര്‍ട്ട്. ഇത് ഞെട്ടിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. സ്വന്തം കോടതിയിലെ ക്രമക്കേടും ഹണി എം വര്‍ഗീസ് മറച്ചുവെച്ചു. നടി കേസില്‍ മെമ്മറി കാർഡ് രേഖാമൂലമുള്ള തെളിവാണ്. ഐടി ആക്ടും എവിഡൻസ് ആക്ടും പ്രകാരം രേഖകളില്‍ കൃത്രിമം നടന്നെന്ന് കണ്ടെത്തിയാല്‍ ആ തെളിവിന്‍റെ വിശ്വാസ്യത ഇല്ലാതാകും. പലവട്ടം ഹാഷ് വാല്യു മാറിയ മെമ്മറി കാർഡിന് ആധികാരികതിയില്ലെന്ന് ദിലീപ് അടക്കമുള്ള പ്രതിഭാഗം വാദിച്ചാല്‍ അത് കോടതിയ്ക്ക് പരിഗണിക്കേണ്ടിവരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എട്ടാം പ്രതി ദിലീപിന്‍റെ ആവശ്യപ്രകാരമാണ് മെമ്മറി കാർഡ് സെൻട്രല്‍ ഫോറൻസിക് ലാബില്‍ പരിശോധിച്ചത്. പരിശോധനാ ഫലം വിചാരണ സമത്ത് ദിലീപിന് മാത്രം ഉപയോഗിക്കാമെന്നായിരുന്നു സുപ്രീം കോടതിയുടെ നിർദ്ദേശം. അതായത് ഹാഷ് വാല്യുമാറായി വിവരം ജഡ്ജിയ്ക്ക് പുറമെ അറിയാൻ സാധ്യതയുള്ളത് ദിലീപ് മാത്രമാണ്.

സുപ്രീം കോടതി നിർദ്ദേശ പ്രകാരം സെൻട്രല്‍ ലാബിലേക്ക് പരിശോധനയ്ക്കായി അയക്കാൻ മെമ്മറി കാ‍ർഡിന്‍റെ ക്ലോണ്‍ഡ് കോപ്പി എടുത്തപ്പോഴാണ് ഹാഷ് വാല്യു മാറിയെന്ന് ആദ്യമായി കണ്ടെത്തിയത്. 2020 ജനുവരിയില്‍ സംസ്ഥാന ഫോറൻസിക് വിഭാഗം വിചാരണ കോടതി ജഡ്ജിയെ ഇക്കാര്യം അറിയിച്ചിരുന്നു. ഇത് പൊലീസിന്‍റെ തുടരന്വേഷണത്തില്‍ ബോധ്യപ്പെടുകയും ചെയ്തിട്ടുള്ളതാണ്. എന്നാല്‍, വിചാരണ നടപടികള്‍ തുടരുന്നതിനിടെ ഇതൊന്നും ഹൈക്കോടതിയെയോ, സ്പെഷ്യല്‍ പ്രോസിക്യൂട്ടറെയോ ജഡ്ജി അറിയിച്ചിരുന്നില്ല.നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്നത് സുപ്രധാന തെളിവിന്‍റെ വിശ്വാസ്യത ഇല്ലാതാക്കാനുള്ള ശ്രമമാണ്. മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയെന്ന വിവരം അതിജീവത പുറത്ത് കൊണ്ടുവന്നതോടെയാണ് സുപ്രധാന തെളിവിന്‍റെ വിശ്വാസ്യത ഇല്ലാതാകാനുള്ള നീക്കം തടയാനായത്. പലവട്ടം ഹാഷ് വാല്യുമാറിയ മെമ്മറി കാർഡ് തെളിവ് നിയമ പ്രകാരം കോടതിയ്ക്ക് സ്വീകരിക്കാതെ തള്ളിക്കളയാം. വിചാരണ കോടതി ജഡ്ജ് എന്ത് കൊണ്ട് മേല്‍ക്കോടതിയില്‍ നിന്ന് ഇക്കാര്യം മറച്ച്‌ വെച്ചു എന്നതിലാണ് അതീജിവിതയ്ക്കും നിയമ വിദഗ്ധർക്കും സംശയമുണ്ടാകുന്നത്

ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തതിലിന് പിന്നാലെ തുടരന്വേഷണം ഉണ്ടായിരുന്നില്ലെങ്കില്‍ ഇക്കാര്യം പ്രോസിക്യൂഷനില്‍ നിന്ന് പരിപൂർണ്ണമായി ഒളിപ്പിക്കപ്പെടുമായിരുന്നു.അതായത്, കേസിലെ സുപ്രധാന തെളിവിന്‍റെ ആധികാരികത ചോദ്യം ചെയ്ത് തെളിവ് സ്വീകരിക്കാതെ തള്ളിപ്പിക്കാൻ പ്രതികള്‍ക്ക് കഴിയുമായിരുന്നു. ഇത്ര ഗുരുതരമായ വീഴ്ച എങ്ങനെ വിചാരണ കോടതി ജഡ്ജിയുടെ ഭാഗത്ത് നിന്ന് ഉണ്ടായെന്ന് കേസ് എടുത്ത് അന്വഷിക്കണമെന്നതാണ് അതിജീവതയുടെ ഇപ്പോഴത്തെ ആവശ്യം.