കാർ സ്‌കൂട്ടറിൽ തട്ടി : ബസ് ശരീരത്തിൽ കയറി ഇറങ്ങി സ്‌കൂട്ടർ യാത്രക്കാരി മരിച്ചു

കാർ സ്‌കൂട്ടറിൽ തട്ടി : ബസ് ശരീരത്തിൽ കയറി ഇറങ്ങി സ്‌കൂട്ടർ യാത്രക്കാരി മരിച്ചു

മലപ്പുറം: വണ്ടൂരിൽ സ്വകാര്യ ബസിന്റെ പിൻചക്രം കയറി ഇറങ്ങി സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു. മലപ്പുറം നടുവത്തു സ്വദേശി ഹുദ (24)യാണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിക്കാണ് അപകടം. ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിച്ച കാര്‍ സ്കൂട്ടറിൽ ഇടിച്ചതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്.

സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് വാഹനം ഓടിച്ചിരുന്ന സ്ത്രീക്കും ഒപ്പമുണ്ടായിരുന്ന കുട്ടിക്കുമൊപ്പം യുവതിയും റോഡ‍ിൽ വീണു. പാണ്ടിക്കാട് നിന്ന് നിലമ്പൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന്റെ പിൻചക്രം റോഡിൽ വീണ യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. സംഭവ സ്ഥലത്ത് തന്നെ ഹുദ മരിച്ചു. ഒപ്പമുണ്ടായിരുന്ന സ്ത്രീയും കുട്ടിയും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group