പെട്രോള്‍ – ഡീസലിന് രണ്ട് രൂപ അധികം; മദ്യ വിലയും കൂടി; ജനങ്ങളുടെ നടുവൊടിച്ചുള്ള അധിക നികുതി ഇന്ന് മുതല്‍; ജനങ്ങളെ കൊള്ളയടിച്ച് അധികാരികൾ സുഖിക്കുന്നു….!

പെട്രോള്‍ – ഡീസലിന് രണ്ട് രൂപ അധികം; മദ്യ വിലയും കൂടി; ജനങ്ങളുടെ നടുവൊടിച്ചുള്ള അധിക നികുതി ഇന്ന് മുതല്‍; ജനങ്ങളെ കൊള്ളയടിച്ച് അധികാരികൾ സുഖിക്കുന്നു….!

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് സംസ്ഥാനത്ത് ബജറ്റിലൂടെ അടിച്ചേല്‍പ്പിച്ച അധിക നികുതി ഭാരങ്ങള്‍ ഇന്ന് അര്‍ധരാത്രി പ്രാബല്യത്തിലാകും.

ഏപ്രില്‍ ഒന്നു മുതല്‍ ജനം കൂടുതല്‍ മുണ്ട് മുറുക്കേണ്ടി വരും. ഇന്ധന വില കുതിച്ചുയരുന്നതിനിടയില്‍ ധനപ്രതിസന്ധി ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ രണ്ടു രൂപ അധിക ഇന്ധനസെസ് ഇന്നു അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടു രൂപ സംസ്ഥാന സര്‍ക്കാരിന്റെ വകയായി പെട്രോള്‍-ഡീസലിന് വര്‍ദ്ധിപ്പിക്കുമ്പോള്‍ ഭൂമിയുടെ ന്യായവിലയും മദ്യത്തിന്‍റെ വിലയും ഭൂനികുതിയും ഒപ്പം കൂടുകയാണ്. ഏപ്രില്‍ ഒന്ന് മുതല്‍ ഇതെല്ലാം പ്രാബല്യത്തിലാവും. ഇതോടെ വിലക്കയറ്റവും ഒപ്പം വരും.

ജനങ്ങളെ ഞെട്ടിച്ച വെള്ളക്കര വര്‍ധന നിലവില്‍ വന്നുകഴിഞ്ഞു. വൈദ്യുതി നിരക്ക് വര്‍ധന ജൂണ്‍ 30നകം വരും. അനവസരത്തില്‍ നടപ്പിലാക്കിയ ശമ്പളപരിഷ്ക്കരണമാണ് സംസ്ഥാനത്തിന്റെ ധനസ്ഥിതി തകര്‍ത്തത്.

ഈ അധിക ബാധ്യത പരിഹരിക്കാനാണ് ജനം അധിക നികുതി കൊടുക്കേണ്ടി വരുന്നത്. സംസ്ഥാനത്തെ രൂക്ഷ ധനപ്രതിസന്ധിയും തകര്‍ച്ചയും നേരിടാനുള്ള പരക്കം പാച്ചിലാണ് ഇപ്പോള്‍ നടക്കുന്നത്. ഒന്നിനും പണമില്ലാത്ത അവസ്ഥയാണ് സംസ്ഥാനം നേരിടുന്നത്.

വില കൊടുക്കേണ്ടി വരുന്നതോ ജനങ്ങളും. പല മേഖലകളിലും ജനങ്ങള്‍ക്ക് വന്‍ ദുരിതമുണ്ടാക്കുന്ന നികുതി വര്‍ധനയാണ് നടപ്പിലാക്കുന്നത്.
മദ്യത്തിനു മിനിമം പത്തു രൂപയെങ്കിലും കൂടും. ആയിരം വിലയുള്ള മദ്യത്തിന് 20 രൂപയും ആയിരത്തിനു മുകളിലുള്ള മദ്യത്തിനു 40 രൂപ നിരക്കിലുമാണു വര്‍ധന വരുന്നത്.

ജനങ്ങള്‍ മുണ്ട് മുറുക്കിയുടുത്ത് ജീവിക്കേണ്ട അവസ്ഥ നിലനില്‍ക്കുമ്പോഴാണ് കടുത്ത പ്രതിഷേധം വകവയ്ക്കാതെ ഏകപക്ഷീയമായി സര്‍ക്കാര്‍ ദുസ്സഹമായ നികുതിനിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചത്. പെട്രോള്‍-ഡീസല്‍ സെസ് അടക്കം പിന്‍വലിക്കണമെന്ന് കടുത്ത സമ്മര്‍ദമുയര്‍ന്നിട്ടും സര്‍ക്കാര്‍ വഴങ്ങിയില്ല.