കാശ് ആവശ്യമുള്ളപ്പോഴെല്ലാം കവര്‍ച്ച; യുവതിയെ ബൈക്കിലെത്തി ഇടിച്ചിട്ട് ഏഴ് പവന്റെ മാല കവര്‍ന്ന മൂന്ന് യുവാക്കള്‍ പിടിയിൽ

കാശ് ആവശ്യമുള്ളപ്പോഴെല്ലാം കവര്‍ച്ച; യുവതിയെ ബൈക്കിലെത്തി ഇടിച്ചിട്ട് ഏഴ് പവന്റെ മാല കവര്‍ന്ന മൂന്ന് യുവാക്കള്‍ പിടിയിൽ

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: ഇരുചക്ര വാഹനത്തില്‍ പോവുകയായിരുന്ന യുവതിയെ ബൈക്കിലെത്തി ഇടിച്ചിട്ട് മാല കവര്‍ന്ന സംഘം അറസ്റ്റില്‍.

യുവതിയെ ഇടിച്ചിട്ട് ഏഴു പവന്‍ മാലയുമായി കടന്ന സംഘം അത് വില്‍ക്കാന്‍ ശ്രമിക്കവേയാണ് പിടിയിലായത്. മൂന്ന് പേരാണ് അറസ്റ്റിലായത്. കുളച്ചല്‍ സ്വദേശി നീധീഷ് രാജ (22), ചെമ്മാന്‍ വിള സ്വദേശി പ്രേംദാസ് (23), വഴുക്കംപ്പാറ മണവിള സ്വദേശി വിഘ്നേഷ് (20 ) എന്നിവരെ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കന്യാകുമാരി ജില്ലയിലെ തിരുവട്ടാറിന് സമീപം ബുധനാഴ്ച വൈകിട്ടാണ് സംഭവം. യുവതിയില്‍ നിന്ന് കവര്‍ന്ന മാല വില്‍ക്കനായി നാഗര്‍കോവിലില്‍ എത്തിയപ്പോഴാണ് മൂവരെയും പൊലീസ് പിടികൂടിയത്.

തിരുവട്ടാര്‍ സ്വദേശി സുരേഷിന്റെ ഭാര്യ സുനിത വീടിന് സമീപത്തെ സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന മക്കളെ രാവിലെയും വൈകുന്നേരവും ഇരുചക്രവാഹനത്തില്‍ കൊണ്ടു വിടുന്നത് പതിവായിരുന്നു. പതിവ് പോലെ ബുധനാഴ്ച വൈകിട്ട് കുട്ടികളെ കൂട്ടികൊണ്ടുവരാന്‍ സ്കൂളിലേക്ക് പോകുന്ന സമയം ഇരുചക്ര വാഹനത്തില്‍ എത്തിയ മൂന്ന് പേര്‍ സുനിത സഞ്ചരിച്ച വാഹനം ഇടിച്ചിടുകയായിരുന്നു.

നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും റോഡിലേക്ക് വീണ സുനിതയുടെ കഴുത്തിത്തിലുണ്ടായിരുന്ന ഏഴ് പവന്റെ മാല കവര്‍ന്ന ശേഷം മോഷ്ടക്കാള്‍ കടന്നിരുന്നു. പരിക്കേറ്റ സുനിതയെ നാട്ടുകാര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തിരുവട്ടാര്‍ പൊലീസ് സ്ഥലത്തെത്തി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ രജിസ്ട്രേഷന്‍ നമ്പരില്ലാത്ത ഇരുചക്രവാഹനത്തില്‍ മുഖംമൂടി ധരിച്ചെത്തിയ മൂന്ന് മോഷ്ടാക്കള്‍ ആണ് കവര്‍ച്ച നടത്തിയത് എന്ന് കണ്ടെത്തി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ മോഷണ മാല വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് പിടികൂടുന്നത്. കുടുതല്‍ ചോദ്യം ചെയ്യലില്‍ ചെലവിന് പണം ആവശ്യമുള്ളപ്പോള്‍ കവര്‍ച്ച നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.