പെരുമ്പാവൂരിൽ തീവ്രവാദികൾ കഴിഞ്ഞത് കെട്ടിട നിർമ്മാണ തൊഴിലാളികൾ എന്ന വ്യാജേനെ; തീവ്രവാദികൾ ലക്ഷ്യമിട്ടത് ശബരിമലയും ഗുരുവായൂരും; കേരളത്തിൽ സ്‌ഫോടനത്തിനും ലക്ഷ്യമിട്ടു

പെരുമ്പാവൂരിൽ തീവ്രവാദികൾ കഴിഞ്ഞത് കെട്ടിട നിർമ്മാണ തൊഴിലാളികൾ എന്ന വ്യാജേനെ; തീവ്രവാദികൾ ലക്ഷ്യമിട്ടത് ശബരിമലയും ഗുരുവായൂരും; കേരളത്തിൽ സ്‌ഫോടനത്തിനും ലക്ഷ്യമിട്ടു

Spread the love

തേർഡ് ഐ ബ്യൂറോ

കൊച്ചി: പെരുമ്പാവൂരൂൽ നിർമ്മാണ തൊഴിലാളികളെന്ന വ്യാജേനെയും, ഹോട്ടൽ തൊഴിലാളികൾ എന്ന വ്യാജേനെയും കഴിഞ്ഞ ഒരു വർഷമായി കേരളത്തിൽ കഴിഞ്ഞിരുന്ന പ്രതികൾ ലക്ഷ്യമിട്ടിരുന്നത് ഗുരുവായൂരും ശബരിമലയും അടക്കമുള്ള തീർത്ഥാന കേന്ദ്രങ്ങളാണെന്നും വ്യക്തമായിട്ടുണ്ട്. കയ്യിൽ നാടൻ തോക്കും മാരകായുധങ്ങളുമായാണ് പ്രതികൾ തമ്പടിച്ചിരുന്നത്. കേരളത്തിൽ നിന്നും പ്രതികൾക്കു സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യവും എൻ.ഐ.എ അന്വേഷിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം രാത്രിയിൽ നടത്തിയ റെയിഡിൽ പ്രതികളെ പിടികൂടിയ എൻ.ഐ.എ സംഘം വിവരം പൊലീസിനു കൈമാറുകയും ചെയ്തിട്ടുണ്ട്. എറണാകുളത്ത് പെരുമ്ബാവൂരിൽ നിന്നും മൂന്ന് അൽ ഖ്വയ്ദ തീവ്രവാദഗ്രൂപ്പിൽപ്പെട്ട മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ദേശീയ അന്വേഷണ ഏജൻസി അറിയിച്ചത് ഞെട്ടലോടെയാണ് കേരളം ജനത കേട്ടത് . അതിഥി തൊഴിലാളികളെന്ന നാട്യത്തിലാണ് ഇവർ ഇവിടെ തമ്ബടിച്ചിരുന്നു. ശനിയാഴ്ച പുലർച്ചെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ എൻഐഎ റെയ്ഡ് നടന്നിരുന്നു. കേരളത്തിൽ പെരുമ്പാവൂരിൽ നടന്ന റെയ്ഡിൽ 3 അൽ ഖ്വയ്ദ ഭീകരരെ പിടികൂടി. ആകെ ഒൻപത് പേരെയാണ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറ് പേരെ ബംഗാളിലെ മൂർഷിദാബാദിൽ നിന്നും മൂന്ന് പേരെ കേരളത്തിലെ എറണാകുളത്ത് നിന്നുമാണ് പിടികൂടിയത്. മുർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മൊഷർഫ് ഹസൻ എന്നിവരാണ് കേരളത്തിൽനിന്നും പിടിയിലായ മൂന്ന് പേർ. ഇവർ ബംഗാൾ സ്വദേശികളാണ് എന്നാണ് സൂചന. ആരും മലയാളികൾ ഇല്ല.ഡിജിറ്റൽ ഡിവൈസുകളും, ആയുധങ്ങളും, ദേശവിരുദ്ധ ലേഖനങ്ങളും മറ്റു നിരവധി വസ്തുകളും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ടെന്നും എൻഐ വ്യക്തമാക്കുന്നു.

ഇവർ ഗുരുവായൂരും ശബരിമലയും അടക്കമുള്ള തീർത്ഥാടന കേന്ദ്രങ്ങൾ ലക്ഷ്യമിട്ടിരുന്നതായാണ് സൂചന. അതിഥി തൊഴിലാളികളായെത്തി ആൽഖ്വയ്ദയ്ക്ക് വേണ്ടി പ്രവർത്തിക്കുകയായിരുന്നു ഇവർ. സ്വർണ്ണ കടത്ത് കേസിലെ അന്വേഷണം പുരോഗമിക്കുന്നതിന് ഇടെയാണ് കൊച്ചിയിലെ അറസ്റ്റ്.

നിർമ്മാണ തൊഴിലാളികളായാണ് ഇവർ കേരളത്തിൽ ജോലി ചെയ്തിരുന്നത്. ആർക്കും സംശയമില്ലാതെ താമസിച്ച് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഏകോപനം നൽകുകയായിരുന്നു ഇവർ. പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിച്ച തീവ്രവാദികളാണ് ഇവർ.