കേരളത്തിൽ വൻ സ്‌ഫോടനം ലക്ഷ്യമിട്ടെത്തി: മൂന്ന് അൽഖ്വയിദാ തീവ്രവാദികൾ കൊച്ചിയിൽ പിടിയിൽ; പിടികൂടിയത് എൻ.ഐ.എ; കൊച്ചിയിൽ തമ്പടിച്ചത് ഇതര സംസ്ഥാന തൊഴിലാളികൾ എന്ന വ്യാജേനെ; പ്രതികളുടെ കയ്യിൽ ആയുധങ്ങളും

കേരളത്തിൽ വൻ സ്‌ഫോടനം ലക്ഷ്യമിട്ടെത്തി: മൂന്ന് അൽഖ്വയിദാ തീവ്രവാദികൾ കൊച്ചിയിൽ പിടിയിൽ; പിടികൂടിയത് എൻ.ഐ.എ; കൊച്ചിയിൽ തമ്പടിച്ചത് ഇതര സംസ്ഥാന തൊഴിലാളികൾ എന്ന വ്യാജേനെ; പ്രതികളുടെ കയ്യിൽ ആയുധങ്ങളും

Spread the love

തേർഡ് ഐ ക്രൈം

കൊച്ചി: സംസ്ഥാനത്ത് വൻ ആക്രമണം ലക്ഷ്യമിട്ട് കൊച്ചിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ എന്ന വ്യാജേനെ താമ്പടിച്ച് കേരളത്തിൽ ആക്രമണത്തിനു പദ്ധതിയിട്ട മൂന്നംഗ സംഘത്തെ എൻ.ഐ.എ കൊച്ചിയിൽ നിന്നും പിടികൂടി. അൽഖ്വയിദാ – ഐ.എസ് തീവ്രവാദികളെയാണ് ആയുധനങ്ങളും ഡിജിറ്റൽ തെളിവുകലും സഹിതം എൻ.ഐ.എ സംഘം പിടികൂടിയത്. കൊച്ചിയിൽ കെട്ടിട നിർമ്മാണ തൊഴിലാളികളായ അന്യസംസ്ഥാനക്കാർ എന്ന വ്യാജേനെയാണ് പ്രതികൾ ഒളിവിൽ താമസിച്ചിരുന്നത്.

രണ്ടു പേരെ ഏലൂർ പാതാളത്തു നിന്നും ഒരാളെ പെരുമ്പാവൂരിൽ നിന്നുമാണ് എൻ.ഐ.എ സംഘം പിടികൂടിയത്. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി എൻ.ഐ.എയും കേന്ദ്ര ഏജൻസികളും കൊച്ചിയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യവ്യാപകമായി നടത്തിയ റെയിഡിലാണ് ഇവരെ കണ്ടെത്തിയത്. രാജ്യത്ത് ഒൻപത് അൽഖ്യയിദാ തീവ്രവാദികൾ നുഴഞ്ഞു കയറിയിരുന്നതായി ഇന്റലിജൻസ് ബ്യൂറോയ്ക്കു വിവരം ലഭിച്ചിരുന്നു. തുടർന്നു, കൊൽക്കത്തയിലും കൊച്ചിയിലും എൻ.ഐ.എ സംഘം ഒരേ സമയം റെയിഡ് നടത്തുകയായിരുന്നു. തുടർന്ന് ശനിയാഴ്ച പുലർച്ചെ രണ്ടു മണിയോടെ എൻ.ഐ.എ സംഘം കൊച്ചിയിലും പെരുമ്പാവൂരിലും മിന്നൽ പരിശോധന നടത്തി പ്രതികളെ പിടികൂടുകയായിരുന്നു.

പ്രതികളിൽ നിന്നും ആയുധങ്ങളും, ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ ഒളിപ്പിച്ചിരുന്ന രഹസ്യങ്ങളും കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന ലഭിക്കുന്നത്. കേരളത്തിലെ സമാധാന അന്തരീക്ഷണം തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ പ്രതികൾ തമ്പടിച്ചിരുന്നതെന്നാണ് വ്യക്തമാകുന്നത്.

രാജ്യത്ത് 12 നഗരങ്ങളിലാണ് എൻ.ഐ.എ റെയിഡ് നടത്തിയത്. അൽഖ്വയിദയും ഐഎസും ചേർന്നുള്ള അക്വിസ് എന്ന പേരിലാണ് ഇന്ത്യയിൽ രണ്ടു സംഘടനകളും ചേർന്നു പ്രവർത്തിക്കുന്നത്. നേരത്തെ ഐ.എസിന്റെയും അൽഖ്വയിദയുടെയും ഇന്ത്യൻ സംഘത്തലവൻമാരെ വിദേശത്തു നിന്നും പിടികൂടി ഇന്ത്യയിൽ എത്തിച്ചിരുന്നു. ഇതേ തുടർന്നും, ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പ്രതികളെ പിടികൂടിയിരിക്കുന്നത്.