പാറേച്ചാൽ ബൈപ്പാസിൽ  നാല് വയസുകാരിയെ ഇടിച്ചു കൊലപ്പെടുത്തിയ കാറിനെ 11 ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല; കാറിന്റെ സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങൾ പുറത്തു വിട്ട് പൊലീസ്

പാറേച്ചാൽ ബൈപ്പാസിൽ നാല് വയസുകാരിയെ ഇടിച്ചു കൊലപ്പെടുത്തിയ കാറിനെ 11 ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല; കാറിന്റെ സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങൾ പുറത്തു വിട്ട് പൊലീസ്

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഒക്ടോബർ നാലിനു നാട്ടകം പാറേച്ചാൽ ബൈപ്പാസിൽ പിഞ്ചു കുഞ്ഞിനെ ഇടിച്ചു കൊലപ്പെടുത്തിയ കാറിനായി അന്വേഷണം ആരംഭിച്ച് പൊലീസ്. ഈരാറ്റുപേട്ട സ്വദേശിയായ കുട്ടിയെ ഇടിച്ചു വീഴ്ത്തിയ ശേഷം കാർ അമിത വേഗത്തിൽ ഓടിച്ചു പോകുകയായിരുന്നു. അപകടത്തിൽ യൂത്ത് ലീഗ് ഈരാറ്റുപേട്ട മുനിസിപ്പൽ ജനറൽ സെക്രട്ടറി ഒ.ബി യഹിയയുടെ മകൾ അഹന്ന മറിയം ആണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ ഉൾപ്പെട്ട കാറിന്റെ ചിത്രമാണ് ഇപ്പോൾ പൊലീസ് പുറത്തു വിട്ടിരിക്കുന്നത്. പാറേച്ചാൽ ബൈപ്പാസ് പ്രദേശത്തു നിന്നും ലഭിച്ച ചിത്രങ്ങൾ ഇവിടെയുള്ള സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചാണ് പൊലീസ് കണ്ടെത്തിയത്. തുടർന്നാണ് കാറിന്റെ ഉടമയെ കണ്ടെത്താനായി പൊലീസ് പരിശോധന നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെറ്റാലിക് ഗ്രെ നിറത്തിലുള്ള മാരുതി സെലിറിയോ കാറാണ് അപകടത്തിനിടയാക്കിയത് എന്നാണ് സി.സി.ടി.വി ക്യാമറയിൽ കണ്ടെത്തിയിരിക്കുന്നത്. ഒക്ടോബർ മാസം നാലാം തിയതി നാട്ടകം – തിരുവാതുക്കൽ ബൈപാസ് റോഡിൽ രാത്രി 9.20 ഓടെയാണ് അപകടമുണ്ടായത്.

ഈ കാർ സംഭവശേഷം തിരുവാതുക്കൽ, കുരിശുപള്ളി, തിരുനക്കര,ബേക്കർ ജംഗ്ഷൻ,നാഗമ്പടം വഴിയാണ് പോയതെന്നു പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. തുടർന്നു, ഈ പ്രദേശങ്ങളിൽ നിന്നും ലഭിച്ച സി.സി.ടി.വി പരിശോധിച്ചാണ് അപകടത്തിൽപ്പെട്ട കാറെന്നു സംശയിക്കുന്ന കാർ കണ്ടെത്തിയത്.

അപകടത്തിൽപ്പെട്ട കാറിന്റെ ഫോറെൻസിക് സയൻസുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയിരുന്നു. ഈ കാറിനെ സംബന്ധിച്ചോ ഓടിച്ച ആളിനെ സംബന്ധിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണെന്നു കോട്ടയം വെസ്റ്റ് പൊലീസ് അറിയിച്ചു. ഈ കാർ എന്തെങ്കിലും മാറ്റം വരുത്തുന്നതിനോ പണിയിക്കുന്നതിനോ വർക് ഷോപ്പിലൊ,സർവീസ് സെന്ററുകളിലോ എത്തിയാൽ വിവരം പോലീസിനെ അറിയിക്കേണ്ടതാണ്. എസ്.ഐ 9497980328 ഇൻസ്‌പെക്ടർ ഓഫ് പൊലീസ് 9497987072 കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ 04812567210