വൈറലും വിവാദവുമായി വീണ്ടും സേവ് ദി ഡേറ്റ്: സേവ് ദി ഡേറ്റിനു തന്നെ ആദ്യ രാത്രി ഷൂട്ട് ചെയ്‌തോ..! ഇത് ഫോട്ടോഗ്രഫിയല്ല പോണോഗ്രഫി; വെഡിംങ് സ്റ്റോറീസിന്റെ സേവ് ദി ഡേറ്റ് കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; പടം കണ്ട് തെറിവിളിച്ച് ആത്മ നിർവൃതി അടഞ്ഞ് നാട്ടുകാർ

വൈറലും വിവാദവുമായി വീണ്ടും സേവ് ദി ഡേറ്റ്: സേവ് ദി ഡേറ്റിനു തന്നെ ആദ്യ രാത്രി ഷൂട്ട് ചെയ്‌തോ..! ഇത് ഫോട്ടോഗ്രഫിയല്ല പോണോഗ്രഫി; വെഡിംങ് സ്റ്റോറീസിന്റെ സേവ് ദി ഡേറ്റ് കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; പടം കണ്ട് തെറിവിളിച്ച് ആത്മ നിർവൃതി അടഞ്ഞ് നാട്ടുകാർ

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊവിഡ് കാലത്തിന്റെ ഇടവേളയ്ക്കു ശേഷം വീണ്ടും വൈറലും വിവാദവുമായി സേവ് ദി ഡേറ്റ്. വെഡിംങ് സ്‌റ്റോറീസ് എന്ന ഫോട്ടോഗ്രഫി കമ്പനി തയ്യാറാക്കിയ സേവ് ദി ഡേറ്റാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. തൃശൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വെഡിംങ് സ്റ്റോറീസ് വ്യാഴാഴ്ച രാത്രി വൈകി പുറത്തു വിട്ട സേവ് ദി ഡേറ്റ് ഷൂട്ടാണ് അശ്ലീലതയുടെ അതിർവരമ്പ് ലംഘിക്കുന്നതാണ് എന്ന പേരിൽ സോഷ്യൽ മീഡിയ ആക്രമണത്തിന് ഇരയായിരിക്കുന്നത്.

at

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച രാത്രിയോടെയാണ് ഇവർ തങ്ങളെടു ഫെയ്‌സ് ബുക്ക് പേജിലൂടെ ഈ ചിത്രങ്ങൾ പങ്കു വച്ചത്. ചിത്രങ്ങളിൽ ഉള്ളത് ആരാണെന്നോ ഇവരുടെ പേരും വിശദാംശങ്ങളോ ഇവർ പുറത്തു വിട്ടിട്ടില്ല. എന്നാൽ, ഫെയ്‌സ്ബുക്കിൽ സേവ് ജി ഡേറ്റിന്റെ 11 ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിനു പിന്നാലെ ഇവരുടെ ഫെയ്‌സ്ബുക്ക് പേജിൽ സൈബർ ആക്രമണവും, പൊങ്കാലയും ആരംഭിക്കുകയായിരുന്നു.

കേട്ടാൽ അറയ്ക്കുന്ന അസഭ്യം കൂടാതെ പല വിധത്തിലുള്ള ട്രോളുകളും ഇവരുടെ പേജിൽ പ്രവഹിക്കുകയാണ്. നേരത്തെ വിവിധ തരത്തിലുള്ള വിവാഹ ഫോട്ടോകൾ തൃശൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഗ്രൂപ്പ് എടുത്തിട്ടുണ്ട്. എന്നാൽ, ഈ ഫോട്ടോയ്‌ക്കൊന്നും ലഭിക്കാത്ത അതി ഭീകരമായ കമന്റുകളും ലൈക്കുകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിന്നും ഇവർക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്.

വെള്ള പുതപ്പ് മാത്രം പുതച്ച് അതിഭീകരമായ രീതിയിൽ ചിത്രത്തിനു പോസ് ചെയ്യുന്ന വധുവിനെയും വരനെയുമാണ് സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ടിനായി ഇവർ ഉപയോഗിച്ചിരിക്കുന്നത്. സേവ് ദി ഡേറ്റ് ആണെന്ന രീതിയിലാണെങ്കിലും, ചിത്രത്തിൽ ഒരിടത്തും സേവ് ദി ഡേറ്റ് എന്നു രേഖപ്പെടുത്താതത് സംശയത്തിന് ഇടനൽകിയിട്ടുണ്ട്. പ്രിവൈഡിംങ് അല്ലെങ്കിൽ പോസ്റ്റ് വെഡിംങ് ഫോട്ടോ ഷൂട്ടാണ് നടന്നതെന്ന സംശയമാണ് ഉയരുന്നത്.