നർക്കോട്ടിക് ഈസ് എ ഡേർട്ടി ബിസിനസ്; സ്റ്റീഫൻ നെടുമ്പള്ളി പറഞ്ഞിട്ടും ബോബി കേട്ടില്ല; സുശാന്തിന്റെ മരണം തുറന്നു വിട്ട ഭൂതം ബോളിവുഡിലെ വമ്പന്മാരെ കുടുക്കുന്നു; മയക്കുമരുന്നു മാഫിയയെ കുടുക്കാൻ തുനിഞ്ഞിറങ്ങിയ ലഹരി വിരുദ്ധ സ്‌ക്വാഡിനു മുന്നിൽ കുടുങ്ങുക വമ്പന്മാർ; അന്വേഷണം വിവേക് ഒബ്‌റോയിയിലേയ്ക്ക്

നർക്കോട്ടിക് ഈസ് എ ഡേർട്ടി ബിസിനസ്; സ്റ്റീഫൻ നെടുമ്പള്ളി പറഞ്ഞിട്ടും ബോബി കേട്ടില്ല; സുശാന്തിന്റെ മരണം തുറന്നു വിട്ട ഭൂതം ബോളിവുഡിലെ വമ്പന്മാരെ കുടുക്കുന്നു; മയക്കുമരുന്നു മാഫിയയെ കുടുക്കാൻ തുനിഞ്ഞിറങ്ങിയ ലഹരി വിരുദ്ധ സ്‌ക്വാഡിനു മുന്നിൽ കുടുങ്ങുക വമ്പന്മാർ; അന്വേഷണം വിവേക് ഒബ്‌റോയിയിലേയ്ക്ക്

Spread the love

തേർഡ് ഐ ബ്യൂറോ

മുംബൈ: കേരളത്തിലേയ്ക്കു മയക്കുമരുന്നു കടത്തുന്ന മാഫിയ തലവനായ ബോബിയായി സിനിമയിൽ നിറഞ്ഞാടിയ വിവേക് ഒബ്‌റോയിയെ കുടുക്കി നർക്കോട്ടിക് കൺട്രോൽ ബ്യൂറോ. മോഹൻ ലാൽ – പൃഥ്വിരാജ് കൂട്ടുകെ്ട്ടിൽ 2019 ൽ പുറത്തിറങ്ങി നിറഞ്ഞാടിയ ലൂസിഫറിൽ മയക്കുമരുന്നു മാഫിയ തലവനായ ബോബിയായാണ് വിവേക് ഒബ്‌റോയി അഭിനയിച്ചത്. ഇതേ വിവേക് ഒബ്‌റോയിയെ തന്നെയാണ് ഇപ്പോൾ ലഹരിമാഫിയ കള്ളക്കടത്ത് കേസിൽ ചോദ്യം ചെയ്തിരിക്കുന്നതും.

സുശാന്ത് സിംങ് രജ്പുത്തിന്റെ മരണത്തിനു പിന്നാലെ ബോളിവുഡിൽ തുറന്ന വിട്ട മയക്കുമരുന്നു ഭൂതം വമ്പന്മാരെ കുടുക്കുന്നു. ഏറ്റവും ഒടുവിൽ വിവേക് ഒബ്‌റോയി എന്ന വമ്പനെ തന്നെയാണ് ഇപ്പോൾ നർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്തതോടെയാണ് ലഹരി മാഫിയയുടെ പിടിയിൽ വമ്പന്മാർ കുടുങ്ങും എന്ന് ഉറപ്പായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബെംഗളൂരു മയക്കുമരുന്നു കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ബോളിവുഡ് നടൻ വിവേക് ഒബ്‌റോയിയുടെ മുംബൈയിലെ വസതിയിൽ പോലീസ് റെയ്ഡ് നടത്തി. ഭാര്യസഹോദരനായ ആദിത്യ ആൽവ ഉൾപ്പെട്ട മയക്കുമരുന്ന് കേസിലാണ് ബംഗളൂരു ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വിവേകിന്റെ വീട്ടിൽ പരിശോധന നടത്തിയത്.

ബംഗളൂരു മയക്കുമരുന്ന് കേസിൽ താരങ്ങളായ രാഗിണി ദ്വിവേദിയേയും സഞ്ജന ഗൽറാണി എന്നിവരുൾപ്പെടെ നിരവധി പേർ അറസ്റ്റിലായിരുന്നു.അതേസമയം കർണാടക മുൻ മന്ത്രി ജീവരാജ് ആൽവയുടെ മകനും റിസോർട്ട് ഉടമയുമായ ആദിത്യ ആൽവ ഒളിവിലാണുള്ളത്.

ഇതിനെ തുടർന്ന് വിവേക് ഒബ്‌റോയിയുടെ വീട്ടിൽ ആദിത്യ ഉണ്ടെന്ന വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയതെന്നും, വാറണ്ട് വാങ്ങിയതിനു ശേഷമാണ് ക്രൈം ബ്രാഞ്ച് റെയ്ഡിനെത്തിയതെന്നും ബംഗളൂരു പോലീസ് ജോയിന്റ് കമീഷണർ സന്ദീപ് പാട്ടീൽ അറിയിച്ചു.

ആദിത്യയുടെ ഉടമസ്ഥതയിലുള്ള ആഢംബര ബംഗ്ലാവിൽ പല തവണ ലഹരി മരുന്ന് പാർട്ടികൾ നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. സാൻഡൽവുഡിലെ താരങ്ങൾക്കും ഗായകർക്കും മയക്കുമരുന്ന് വിതരണം ചെയ്ത കേസിലാണ് ആദിത്യ ഉൾപ്പെട്ടിരിക്കുന്നത്.