പള്ളിക്കത്തോട്ടിൽ ഇടഞ്ഞോടിയ സുന്ദരൻ ഒടുവിൽ ശാന്തനായി..! ഒരു രാത്രി മുഴുവൻ നാടിനെ വിറപ്പിച്ച കൊമ്പനെ ചൊവ്വാഴ്ച പുലർച്ചെ തളച്ചു; തളച്ചത് ശരീരത്തിൽ നിന്നും വീണ ചങ്ങല ഉപയോഗിച്ച് ; ദൃശ്യങ്ങൾ പകർത്താനെത്തിയ മാധ്യമപ്രവർത്തകരുടെ മേൽ കുതിര കയറി ആന ഉടമയും പാപ്പാന്മാരും

പള്ളിക്കത്തോട്ടിൽ ഇടഞ്ഞോടിയ സുന്ദരൻ ഒടുവിൽ ശാന്തനായി..! ഒരു രാത്രി മുഴുവൻ നാടിനെ വിറപ്പിച്ച കൊമ്പനെ ചൊവ്വാഴ്ച പുലർച്ചെ തളച്ചു; തളച്ചത് ശരീരത്തിൽ നിന്നും വീണ ചങ്ങല ഉപയോഗിച്ച് ; ദൃശ്യങ്ങൾ പകർത്താനെത്തിയ മാധ്യമപ്രവർത്തകരുടെ മേൽ കുതിര കയറി ആന ഉടമയും പാപ്പാന്മാരും

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: പള്ളിക്കത്തോട്ടിൽ ഒരു രാത്രി മുഴുവൻ നാടിനെ വിറപ്പിച്ച് പറന്നു നടന്ന കൊമ്പൻ കല്ലുംതാഴെ ശിവസുന്ദർ എന്ന സുന്ദർ സിംങ്ങിനെ തളച്ചു. ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെയാണ് കൊമ്പൻ ശിവസുന്ദറിനെ പാപ്പാന്മാർ ചേർന്നു തളച്ചത്. രാത്രി മുഴുവൻ ഇടഞ്ഞ് ഓടി നടന്ന് ശാന്തനായ കൊമ്പനെ പാപ്പാന്മാർ ചേർന്നാണ് തളച്ചത്. ആനയുടെ ശരീരത്തിൽ നിന്നും വീണു കിടന്ന ചങ്ങല വലിച്ച് അടുത്തുള്ള മരത്തിൽ കെട്ടിയതോടെ കൊമ്പൻ ശാന്തനായി.

തിങ്കളാഴ്ച ഉച്ച മുതൽ ഓടാൻ തുടങ്ങിയ കൊമ്പനെ രാത്രി മുഴുവൻ തിരഞ്ഞിട്ടും കണ്ടെത്താൻ സാധിച്ചില്ല. തുടർന്നാണ്, രാവിലെ പള്ളിക്കത്തോട് ഇളമ്പള്ളി ഭാഗത്തു നിന്നും കൊമ്പനെ കണ്ടെത്തിയത്. കോട്ടയത്തു നിന്നും മയക്കുവെടി വിദഗ്ധൻ ഡോ.സാബു സി.ഐസക്കിന്റെ നേതൃത്വത്തിലുള്ള സംഘവും സംഘവും സ്ഥലത്ത് എത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉച്ചയ്ക്ക് ഒന്നരയോടെ ഇടഞ്ഞോടിയ കൊമ്പനെ തേടി ഉടമയുടെ നേതൃത്വത്തിൽ പാപ്പാന്മാരും, പള്ളിക്കത്തോട്, പൊൻകുന്നം പൊലീസും നാട്ടുകാരും രാത്രി മുഴുവൻ തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ, കൊമ്പനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. രാത്രിയിൽ ആന പ്രദേശത്തെ എസ്റ്റേറ്റുകൾക്കു ഉള്ളിൽ കയറി നടന്നിരുന്നതിനാലാണ് ആനയെ കണ്ടെത്താൻ സാധിക്കാതിരുന്നത്. തുടർന്നു, പുലർച്ചെ ഇളമ്പള്ളി ഭാഗത്ത് ശാന്തനായി നിൽക്കുന്ന കൊമ്പനെ നാട്ടുകാരാണ് ആദ്യം കണ്ടത്.

ആന ഇടഞ്ഞോടിയപ്പോൾ ആനയുടെ ശരീരത്തിൽ ഇടച്ചങ്ങലയുണ്ടായിരുന്നു. ഈ ഇടച്ചങ്ങല ആന ഓടിയ വഴിയ്ക്ക് അഴിഞ്ഞു പോകുകയായിരുന്നു. തുടർന്നു, രാത്രി മൂഴുവൻ ഓടിക്ഷീണിച്ച കൊമ്പൻ ക്ഷീണിച്ചു നിൽക്കുകയായിരുന്നു. തുടർന്നു, ഇടച്ചങ്ങല അഴിച്ച് കൊമ്പനെ തളച്ചു. രാത്രിയിൽ ഓട്ടത്തിനിടയിൽ കൊമ്പൻ കാര്യമായ നാശ നഷ്ടം വരുത്തിയിരുന്നില്ല.

ഇതിനിടെ, ഇടഞ്ഞോടിയ ആനയുടെ ചിത്രം പകർത്താൻ എത്തിയ പള്ളിക്കത്തോട്ടിലെയും പൊൻകുന്നത്തെയും മാധ്യമപ്രവർത്തകരെ ആന ഉടമയുടെ ഗുണ്ടകൾ തടഞ്ഞു. മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്യാനും ഭീഷണിപ്പെടുത്താനും ഈ ഗുണ്ടകൾ ശ്രമിക്കുകയും ചെയ്തു.