കായിക വീഥിയിലെ തങ്കത്തിളക്കത്തിന് എന്താണ് അയോഗ്യത..! കോരൂത്തോടിൻ്റെ മിന്നും താരം മോളി ചാക്കോയ്ക്ക് അർജുന അവാർഡ് ലഭിക്കാത്തത് സംസ്ഥാന സർക്കാർ ശുപാർശ ചെയ്യാത്തതിനാൽ; അർഹതയുള്ളവരെ അംഗീകരിക്കാതെ പിടിപാടുള്ളവരെ മാത്രം അംഗീകരിക്കുന്നു

ഏ കെ ശ്രീകുമാർ

കോട്ടയം: വേഗത്തിന്റെ ട്രാക്കിലെ അതിവേഗക്കാരിയാണ് മോളിചാക്കോ. മിന്നും വേഗത്തിൽ എതിരാളികളെ നിഷ്പ്രഭരാക്കി ട്രാക്കിന്റെ അതിർത്തി തൊടുന്ന മോളിചാക്കോയ്ക്ക്  ഒരു തവണ പോലും കേന്ദ്ര സംസ്ഥാന സർക്കാരുകൾ അർഹതയുള്ള അംഗീകാരം നല്കിയില്ല. ഇത്തവണത്തെ കേന്ദ്ര സർക്കാരുകളുടെ കായിക പുരസ്‌കാര പട്ടികയിലും റെക്കോർഡുകളുടെ തോഴിയായ മുണ്ടക്കയം കോരുത്തോട് ആനിക്കുഴി വീട്ടിൽ എ.ഡി ചാക്കോയുടെയും ഏലിക്കുട്ടിയുടെയും മൂത്ത മകളായ മോളി ചാക്കോയെ പരിഗണിച്ചില്ല. സംസ്ഥാന സർക്കാരിന്റെ അവഗണന മാത്രമാണ് മോളിയ്ക്കു ഇത്തവണയും പുരസ്‌കാരം ലഭിക്കാതിരിക്കാൻ പ്രധാന കാരണം.

1969 മെയ് മാസം 15 ന് ജനിച്ച മോളി ചാക്കോ ഏഴാം ക്ലാസ്സുവരെ പഠിച്ചത് മുണ്ടക്കയം സെന്റ് ജോസഫ് സ്‌കൂളിലാണ്. പിതാവ് ചാക്കോയുടെ തറവാട്ടിൽ
താമസിച്ചായിരുന്നു പഠനം. എട്ടാം ക്ലാസ്സിലേക്ക് ജയിച്ചതോടെ കോരുത്തോട് തോമസ് മാഷിന്റെ
ശിഷ്യത്വം സ്വീകരിച്ചു. മികച്ച പരിശീലനം ലഭിച്ചതോടെ കായിക രംഗത്ത് താരമായി ഉദിച്ചുയരുകയായിരുന്നു മോളി ചാക്കോ എന്ന കൊച്ചു മിടുക്കി.

മിനിറ്റുകളും മണിക്കൂറുകളുമായി മുന്നോട്ടോടിയ സമയത്തെ ഓടിത്തോൽപ്പിച്ചു കൊണ്ട് ആ പെൺകുട്ടി കോരൂത്തോടെന്ന കൊച്ചു  ഗ്രാമത്തിനും സംസ്ഥാനത്തിനും ഭാരതത്തിനും അഭിമാനമായി മാറി!
ചേച്ചി മോളിയുടെ വിജയങ്ങളിൽ പ്രചോദിതരായി
അനുജത്തിമാരായ ജോളി ചാക്കോ, ലൗലി ചാക്കോ, വിൻസി ചാക്കോ എന്നിവരേയും കായിക രംഗത്തേക്ക് കൊണ്ടു വന്നതും കെ പി തോമസ് മാഷായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരിക്കൽ ലീഡുനേടിയാൽ പിന്നെ ആർക്കും അവരെ പിന്നിൽ നിന്ന് കയറി തോൽപ്പിക്കാൻ കഴിഞ്ഞിരുന്നില്ല! അത്രമാത്രം ലീഡോടെയാവും മോളിയുടെ കുതിപ്പ്! സ്റ്റേഡിയത്തിന്റെ നാലു മൂലക്കും പ്രോത്സാഹിപ്പിക്കാൻ സഹതാരങ്ങളുണ്ടാവും. ആ കുട്ടി ഫിനിഷിംങ് ലൈൻ കടന്ന് കഴിഞ്ഞാലും ലാസ്റ്റ് വരുന്ന താരങ്ങൾ ഡെഡ് എൻഡിൽ കിതച്ചു നടന്നും ഇടക്കോടിയും വരുന്നതു കാണാം!

1987 ൽ എസ് എസ് എൽ സി പാസ്സായതോടെ വിവിധ കോളേജുകൾ ക്ഷണിച്ചു. എന്നാൽ അതേ വർഷം റെയിൽവേയിൽ ജോലി ലഭിച്ചതിനാൽ പഠനം പാതിവഴി ഉപേക്ഷിക്കേണ്ടി വന്നു. ടി സി ആയി പാലക്കാട് ഡിവഷനിലായിരുന്നു നിയമനം ദ്രോണാചാര്യ കുട്ടിസാർ അന്ന് റയിൽവെയുടെ പരിശീലകനായിരുന്നു.

1988ൽ നാഷണൽ ക്യാമ്പിലേക്ക് സെലക്ഷൻ ലഭിച്ചു.1995 വരെ നാഷണൽ ക്യാമ്പിൽ പരിശീലനം തുടർന്നു. നീണ്ട കരിയറിൽ പരിശീലകരായി ചീഫ് കോച്ച് ജോഗീന്ദർ സെയ്‌നി ജോഗീന്ദർ സിംഗ് ടൈഗർ ശ്രീ റാം സിങ്ങ,
ദ്രോണാചാര്യ ജെ എസ് ഭാട്യ, ദ്രോണാചാര്യ ഹർഗോവിന്ദ് സിംഗ്, വിദേശ പരിശീലകൻ, ഹാരി വിൽസൺ ലാതർ
എന്നിവരും ഉണ്ടായിരുന്നു!

1987 മുതൽ 1994 വരെ ഇന്റർ റയിൽവേ കായിക മേളയിലും
ഇന്റർ സ്റ്റേറ്റ് മീറ്റുകളിലും ഓപ്പൺ നാഷണൽ മീറ്റുകളിലും നാഷണൽ ഗെയിംസിലും ഏഷ്യൻ ഗെയിംസ് അടക്കമുള്ള അന്താരാഷ്ട്ര മത്സരങ്ങളിലും പങ്കെടുത്ത് അനേകം മെഡലുകൾ നേടി! കാൽ നൂറ്റാണ്ടായി ഇന്നും തകർക്കപ്പെടാതെ 3000 മീറ്ററിന്റെ ദേശീയ റിക്കാർഡ് മോളി ചാക്കോയുടെ പേരിലാണ്. പല പ്രാവശ്യം ക്യാമ്പിന്റെ ഭാഗമായെങ്കിലും ഒളീമ്പിക്‌സ് സ്പനം തലനാരിഴക്ക്
നഷ്ടമാവുകയായിരുന്നു.

*1987 നാഷണൽ മീറ്റിൽ 3000 മീ. വെള്ളി മെഡൽ.

*1987 ഓപ്പൺ നാഷണൽ മീറ്റിൽ 3000 മീ. വെള്ളി മെഡൽ

*1988 ഓപ്പൺ നാഷണൽ മീറ്റിൽ 3000 മീ. വെള്ളി മെഡൽ

*1989 ഓപ്പൺ നാഷണൽ മീറ്റിൽ 3000 മീ സ്വർണ്ണം

*1990 ഓപ്പൺ നാഷണൽ മീറ്റിൽ 3000 മീ സ്വർണ്ണം

*1990 ഇന്റർ സ്റ്റേറ്റ് മീറ്റിൽ 3000 മീ സ്വർണ്ണം

*1991 ഓപ്പൺ നാഷണൽ മീറ്റിൽ 3000 മീ സ്വർണ്ണം

*1991 ഇന്റർ സ്റ്റേറ്റ് മീറ്റിൽ 3000 മീ. സ്വർണ്ണം & മീറ്റ് റിക്കാർഡ്

*1993 ഓപ്പൺ നാഷണൽ മീറ്റിൽ 3000 മീ വെള്ളി മെഡൽ

*1993 ഇന്റർ സ്റ്റേറ്റ് മീറ്റിൽ
3000 മീ സ്വർണ്ണം &1500 മീ. വെള്ളി.

*1994 ഓപ്പൺ നാഷണൽ മീറ്റിൽ 3000 മീ സ്വർണ്ണം

*1994 നാഷണൽ ഗയിംസ്
3000 മീ. സ്വർണ്ണം & മീറ്റ് റിക്കാർഡ്

അന്താരാഷ്ട്ര തലത്തിൽ നേടിയ
വിജയങ്ങൾ

1989 – മലേഷ്യൻ ഓപ്പൺ
അത് ലറ്റിക്‌സ് 3000 മീ. സ്വർണ്ണം

1990 – സിങ്കപ്പൂർ ഓപ്പൺ നാഷണൽ 3000 മീ. സ്വർണ്ണം & 1500 മീ. വെള്ളി

1991 – ഏഷ്യൻ ട്രാക്ക് & ഫീൽഡ് മീറ്റ് 3000 മീ. സ്വർണ്ണം

1991 സാഫ് ഗയിംസ് 3000 മീ.
സ്വർണ്ണം & ഗയിംസ് റിക്കാർഡ്

1993ഏഷ്യൻ ട്രാക്ക് & ഫീൽഡ് മീറ്റ് 1500 മീ & 3000 മീ. 2 വെങ്കലം

1994 വേൾഡ് റെയിൽവെ അത് ലറ്റിക് മീറ്റിൽ
2 സ്വർണ്ണവും 2 വെള്ളിയും

1994 ഹിരോഷിമ ഏഷ്യൻ ഗയിംസ്
ആറാം സ്ഥാനം

1994 ൽ ഹോളണ്ട് ജർമനി
ഹിരോഷിമ എന്നിവിടങ്ങളിൽ നടന്ന
മൂന്ന് ഇന്റർ നാഷണൽ ഇൻവിറ്റേഷൻ മീറ്റുകളിൽ നിന്നും
മൂന്ന് വെങ്കല മെഡൽ കൂടി നേടി
1995 ൽ ആക്ടീവ് സ്‌പോർട്‌സിൽ
നിന്നും വിരമിച്ചു!

ലോകോത്തര നീന്തൽ താരവും
അർജ്ജുനാ അവാർഡ് ജേതാവുമായ
ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവിയറാണ്
ഭർത്താവ്!
1994 – ൽ ആയിരുന്നു താര വിവാഹം.
മകൾ
എലിസബത്ത് സെബാസ്റ്റ്യൻ
മകൻ
മാർക്ക് എം സെബാസ്റ്റ്യൻ
എന്നിവർ വിദ്യാർത്ഥികളാണ്!