ഗർഭിണികളെയും കുഞ്ഞുങ്ങളെയും കൊല്ലും മിറ്റേര ആശുപത്രിയ്‌ക്കെതിരെ അന്വേഷണം: അന്വേഷണം ആരംഭിച്ചത് ജില്ലാ ക്രൈംബ്രാഞ്ച്; ആശുപത്രിയ്ക്കു ഗുരുതര വീഴ്ചയുണ്ടായെന്നു ഓഡിറ്റ് റിപ്പോർട്ട്; ആശുപത്രിയിൽ മരണമടഞ്ഞത് അമ്മയും കുഞ്ഞുങ്ങളുമടക്കം പതിനെട്ട് പേർ

ഗർഭിണികളെയും കുഞ്ഞുങ്ങളെയും കൊല്ലും മിറ്റേര ആശുപത്രിയ്‌ക്കെതിരെ അന്വേഷണം: അന്വേഷണം ആരംഭിച്ചത് ജില്ലാ ക്രൈംബ്രാഞ്ച്; ആശുപത്രിയ്ക്കു ഗുരുതര വീഴ്ചയുണ്ടായെന്നു ഓഡിറ്റ് റിപ്പോർട്ട്; ആശുപത്രിയിൽ മരണമടഞ്ഞത് അമ്മയും കുഞ്ഞുങ്ങളുമടക്കം പതിനെട്ട് പേർ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഗർഭിണികളെയും കുഞ്ഞുങ്ങളെയും കൊലയ്ക്കു കൊടുക്കുന്ന തെള്ളകത്തെ മിറ്റേര ആശുപത്രിയ്‌ക്കെതിരെ ഗുരുതര പരാമർശങ്ങളുമായി സർക്കാരിന്റെ മേറ്റേർണൽ ഓഡിറ്റ് റിപ്പോർട്ട്. ആശുപത്രിയ്ക്കു ഗുരുതര വീഴ്ച സംഭവിച്ചെന്നും, പ്രസവത്തോടെ സ്ത്രീകൾ മരിക്കുന്നത് ആശുപത്രി അധികൃതരുടെ വീഴ്ച മൂലമാണ് എന്നും ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും പ്രത്യേകിച്ച് പ്രസവത്തിനു വേണ്ടി മാത്രമായി സ്‌പെഷ്യലൈസേഷനോടെ ആരംഭിച്ച മിറ്റേര ആശുപത്രിയിലാണ് ഇപ്പോൾ സാധാരണക്കാരായ രോഗികളുടെ ജീവനെടുക്കുന്ന കൊലവിളി നടക്കുന്നത്.

മിറ്റേര ആശുപത്രിയിൽ രോഗികളെ കൊലയ്ക്കു കൊടുക്കുന്നതു സംബന്ധിച്ചു തേർഡ് ഐ ന്യൂസ് ലൈവ് റിപ്പോർട്ട് ചെയ്തിരുന്നു. ഇവിടെ അമ്മയും കുഞ്ഞുങ്ങളുമടക്കം പതിനെട്ട് പേർ മരിച്ചതു സംബന്ധിച്ചുള്ള വാർത്തയും ആദ്യം പുറത്തു കൊണ്ടു വന്നത് തേർഡ് ഐ ന്യൂസ് ലൈവായിരുന്നു.  പ്രസവത്തെ തുടർന്നു ഹയർസെക്കൻഡറി സ്‌കൂൾ അദ്ധ്യാപികയായ പേരൂർ തച്ചനാട്ടിൽ ജി.എസ് ലക്ഷ്മിയാണ് മിറ്റേര ആശുപത്രിയിൽ മരിച്ചത്. 2020 ഏപ്രിൽ 24 നാണ് മിറ്റേര ആശുപത്രിയിൽ ചികിത്സയിലിരിക്കെ ലക്ഷ്മി മരിച്ചത്. വിഷയത്തിൽ ലക്ഷ്മിയുടെ ഭർത്താവിന്റെ പരാതിയിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥിയുടെ നേതൃത്വത്തിൽ കേസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ലക്ഷ്മിയ്ക്കു മികച്ച ശുശ്രൂഷ ഉറപ്പുവരുത്താൻ ആശുപത്രിയിൽ വേണ്ട ക്രമീകരണം ഉണ്ടായില്ലെന്നു ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ബ്ലഡ് ബാങ്ക് അടക്കമുള്ള യാതൊരു സൗകര്യവും ആശുപത്രിയിൽ ഇല്ല. വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന സംഘം നടത്തിയ പരിശോധനയിലാണ് ആശുപത്രിയിൽ യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇല്ലെന്നു കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആർ.എം.ഒ ഡോ.ആർ.പി രഞ്ജിൻ, ഗൈനക്കോളജി വിഭാഗം മേധാവി ഡോ.ലിസിയമ്മ ജോർജ്, ജില്ലാ ആർ.സി.എച്ച് മെഡിക്കൽ ഓഫിസർ ഡോ.സി.ജെ സിത്താര എന്നിവർ അടങ്ങുന്ന സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. പ്രസവശേഷം രക്തസ്രാവം ഉണ്ടാകുമെന്നു ഉറപ്പായിട്ടും ലേബർറൂമിൽ രക്തമോ പ്ലാസ്മയോ നൽകാൻ കരുതിയില്ല.

ഗർഭപാത്രം ചുരുക്കാനുള്ള നടപടി മാത്രമാണ് സ്വീകരിച്ചത് എന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. വൈകിട്ട് 4.29 ന് പ്രസവം നടന്നപ്പോഴുണ്ടായ അവസ്ഥ ഗുരുതരമാണ് എന്നു തിരിച്ചറിഞ്ഞിട്ടു പോലും, നിമിഷങ്ങൾക്കകം ഡോക്ടർ ആശുപത്രി വിടുകയായിരുന്നു. തുടർ ചികിത്സ നൽകേണ്ട ഡോക്ടറാണ് പരിശോധനകൾ പൂർത്തിയാകും മുൻപ് തന്നെ ആശുപത്രി വിട്ടത്.