ഓഫീസിൽ സമയക്രമം പാലിക്കാത്തതും ജോലിയോട് നിരുത്തരവാദപരമായി പെരുമാറുന്നതും പതിവ്; ലീവ് പോലും എടുക്കാതെ സൗഹൃദ സംഗമങ്ങളും വിനോദയാത്രയും; ഇതിന് കുടപിടിക്കുന്നത് ഭരണകക്ഷി യൂണിയൻ നേതാക്കളും;  പാലാ  പിഎച്ച്സി സിഎച്ച്സി കേന്ദ്രങ്ങളിലെ  ഒരു വിഭാഗം പുരുഷ, വനിതാ അറ്റണ്ടർമാർക്ക് ആര് മണിക്കെട്ടും….?

ഓഫീസിൽ സമയക്രമം പാലിക്കാത്തതും ജോലിയോട് നിരുത്തരവാദപരമായി പെരുമാറുന്നതും പതിവ്; ലീവ് പോലും എടുക്കാതെ സൗഹൃദ സംഗമങ്ങളും വിനോദയാത്രയും; ഇതിന് കുടപിടിക്കുന്നത് ഭരണകക്ഷി യൂണിയൻ നേതാക്കളും; പാലാ പിഎച്ച്സി സിഎച്ച്സി കേന്ദ്രങ്ങളിലെ ഒരു വിഭാഗം പുരുഷ, വനിതാ അറ്റണ്ടർമാർക്ക് ആര് മണിക്കെട്ടും….?

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പാലാ പ്രദേശങ്ങളിലെ പിഎച്ച്സി സിഎച്ച്സി എന്നിവടങ്ങളിൽ ജോലി ചെയ്യുന്ന ഒരു വിഭാഗം പുരുഷ, വനിതാ അറ്റണ്ടർമാർ ഓഫീസിൽ സമയക്രമം പാലിക്കാതെയും ജോലിയോട് നിരുത്തരവാദപരമായി പെരുമാറുകയും
ചെയ്യുന്നതായി ആക്ഷേപം ശക്തമാകുന്നു.

ഭരണകക്ഷിയൂണിയൻ നേതാക്കളുടെ ആശിർവ്വാദത്തോടെയാണ് ഇത്തരം പ്രവർത്തനങ്ങൾ കാലങ്ങളായി നടക്കുന്നതെന്നാണ്
ആരോപണം. ഭരണകക്ഷി യൂണിയന്റെ പിന്തുണയുള്ളതുകൊണ്ട് ഉദ്യോഗസ്ഥർക്ക് ഇവർക്കതെതിരെ നടപടിയെടുക്കാനും ഭയമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓഫീസ് സമയത്തും ജോലിക്ക് വരാതെ കറങ്ങി നടക്കുന്നത് സ്ഥിരം കാഴ്ചയാണ്. 15 പേർ ചേർന്നുള്ള ഗ്രൂപ്പുകൾ സംഘടിപ്പിച്ച് വീടുകൾ കേന്ദ്രീകരിച്ച് സൗഹൃദ സംഗമങ്ങളും വിനേദയാത്രയുമെല്ലാം തകൃതിയായി നടക്കുകയാണ്. വീടുകളിലെ കൂടിച്ചേരലിൽ പല ഉല്പന്നങ്ങളുടെ വില്പന നടത്തിയും പണം സമ്പാദിക്കുന്ന ഏർപ്പാടും നടന്നു വരുന്നു.

ടൂർ സംഘത്തിന്റെ തലപ്പത്തും ഒരു
വനിതാ നേതാവാണ്. രണ്ടു മാസത്തിലൊരിക്കൽ ടൂർ ഇവർക്ക് നിർബന്ധമാണ്. മിക്കവരും അവധി പോലുമെടുക്കാതെയാണ് യാത്ര. ചോദിക്കാൻ മേലധികാരികൾക്കും ഭയം.

വിനേദയാത്രക്ക് പോകാൻ പണപ്പിരിവിനും കുറവില്ല. ചോദിക്കുന്ന പണം ഇവർക്ക് കൊടുത്തില്ലെങ്കിൽ വ്യക്തിഹത്യയും സ്ഥലം മാറ്റവുമുണ്ടാകുമെന്ന് ഭയന്നാണ് പല ഡോക്ടർമാരും ജൂണിയർ ഹെൽത്ത് ഇൻസ്പക്ടർമാരും മറ്റു ജിവനക്കാരും പണം നല്കുന്നത്. ക്വാർട്ടേഴ്സുകളിൽ മദ്യപാനവും പണം വച്ച് ചീട്ടുകളിയും നടക്കുന്നതായും ആരോപണമുണ്ട്. ‘

മരുന്നുകളും മറ്റു മെഡിക്കൽ സാധനങ്ങളും സ്വകാര്യമെഡിക്കൽ സ്റ്റോറുകൾക്ക് മറിച്ചു വില്ക്കുന്നതായും ആക്ഷേപമുണ്ട്.
യൂണിയൻ മീറ്റിങ്ങുകൾ നടക്കുമ്പോൾ ഇവർ സ്റ്റേജിൽ കയറി യൂണിയൻ നേതാവിന്റെ ചെവിയിൽ കുശലം പറയുന്ന, ചെവികടിക്കൽ സ്വഭാവം വഴി, താൻ നേതാവിന്റെ സ്വന്തമാളെന്ന് വരുത്തി തീർക്കുന്ന തന്ത്രങ്ങളും പലരും പ്രയോഗിക്കുന്നുണ്ട്. ഇങ്ങനൊക്കെയാണ് പല ജീവനക്കാരെയും ഇവർ വിരട്ടുന്നത്.
ഉന്നത ഉദ്യേഗസ്ഥരെ വരെ സംഘടിത ശക്തിവഴി ഭയപ്പെടുത്തി ജോലിയിൽ കാര്യക്ഷമയില്ലാതെ പ്രവർത്തിക്കുന്ന ഇവർക്ക് ആരു മണികെട്ടുമെന്ന ചോദ്യമാണ് അവശേഷിക്കുന്നത്.