കോട്ടയം ജില്ലയിൽ നാളെ (08-07-2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (08-07-2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖിക

കോട്ടയം: ജില്ലയിൽ നാളെ (08-07-2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.

1.ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ എച്ച് ടി ടച്ചിംഗ് ആൻഡ് കെ ഫോൺ കേബിൾ ലെയിംഗ് വർക്ക് എച്ച് ടി ലൈൻ അറ്റുകുറ്റപണികൾ നടക്കുന്നതിനാൽ കടപുഴ, നരിമറ്റം, നരിമറ്റം ജംഗ്ഷൻ, ചോവൂർ സ്കൂൾ, ചോവൂർ, മാൻക്കൊമ്പ്, അണ്ടർ മാൻക്കൊമ്പ്, പഴുകണം, പഴുകണം ടവർ, മാൻക്കൊമ്പ് ഗ്രാനൈറ്റ്, എരുമപ്രാ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2.കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുത്തനങ്ങാടി , മിനി സിവിൽ സ്റ്റേഷൻ, പടിഞ്ഞാറെ നട , ചാലുകുന്ന്, ചിറയിൽ പാടം, വിനായക, പുളിക്കമറ്റം, പാണൻ പടി, 15-ൽ കടവ്, ഭാമ ശ്ശേരി, ഭഗീരഥഎന്നീ ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

3.കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ നാൽപതാം കവല, കോളനി അമ്പലം , മാമുക്കാപ്പടി, കൂനന്താനം, പുറക്കടവ്, മുട്ടത്തു പടി , സാന്ത്വനം എന്നീ ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി മുടങ്ങുന്നതാണ്.

4.മീനടം സെക്ഷൻ പരിധിയിലുള്ള ഞണ്ടുകുളം ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9: 30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.