ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച പാലാ ഇടപ്പറമ്പിൽ ടെക്‌സറ്റെയിൽസിൽ ആളെ കൂട്ടാൻ വൻ ഡിസ്‌ക്കൗണ്ട് സെയിൽ ; കട തുറന്ന് വച്ചിരിക്കുന്നത് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് എ.സി ഉൾപ്പടെ പ്രവർത്തിപ്പിച്ചെന്നും ആരോപണം : നടപടിയെടുക്കാതെ അധികൃതർ

ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച പാലാ ഇടപ്പറമ്പിൽ ടെക്‌സറ്റെയിൽസിൽ ആളെ കൂട്ടാൻ വൻ ഡിസ്‌ക്കൗണ്ട് സെയിൽ ; കട തുറന്ന് വച്ചിരിക്കുന്നത് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് എ.സി ഉൾപ്പടെ പ്രവർത്തിപ്പിച്ചെന്നും ആരോപണം : നടപടിയെടുക്കാതെ അധികൃതർ

Spread the love

സ്വന്തം ലേഖകൻ

പാലാ: ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച പാലാ ഇടപ്പറമ്പിൽ ടെക്‌സ്റ്റെയിൽസിൽ കോവിഡ് കാലത്ത് ആളെ കൂട്ടാൻ വൻ ഡിസ്‌ക്കൗണ്ട് മേള.

നാല് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച ഇടപ്പറമ്പിൽ ടെക്‌സ്റ്റെയിൽസിൽ ആളെ ആകർഷിക്കാൻ ഡിസ്‌ക്കൗണ്ട് സെയിൽ ആരംഭിച്ച നടപടി വിവാദമാകുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിസ്‌ക്കൗണ്ട് പ്രഖ്യാപരിച്ചതോടെ തടയിൽ തിരക്ക് വർദ്ധിച്ചതായി അധികൃതർക്ക് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ സ്ഥാപനത്തിൽ കോവിഡ് സ്ഥിരീകരിച്ചാലും ഉടനടി അടച്ചിടേണ്ട എന്ന സർക്കാർ നയത്തിന്റെ മറവിലാണ് സ്ഥാപനം തുറന്നു പ്രവർത്തിക്കുന്നത്.

കടയുടമയുടെ നടപടി പാലായിൽ ആശങ്ക പടർന്നിട്ടുണ്ട്.ഇടപ്പറമ്പിലെ നാലു ജീവനക്കാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പാലാ, പൂഞ്ഞാർ തെക്കേക്കര, മീനച്ചിൽ, പൂഞ്ഞാർ സ്വദേശികൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇവർക്കൊപ്പം കൂട്ടത്തിൽ ജോലി ചെയ്തവരോടും സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ ജോലി ചെയ്തവരോടും ക്വാറൈന്റനിൽ പോകാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം നൂറിലേറെ ജീവനക്കാരുള്ളതിൽ പകുതിയിൽ താഴെ ആളുകളേ ഇപ്പോൾ ഉള്ളൂവെന്നാണ് ഉടമ അധികൃതരെ അറിയിച്ചിട്ടുള്ളത്.കടകൾ അടപ്പിക്കാതെ കരുതൽ എടുക്കുക എന്ന നിലപാടിലാണ് ആരോഗ്യ വകുപ്പ്.

ഇവിടുത്തെ ചില ജീവനക്കാരെ ഇന്ന് കോവിഡ് പരിശോധനയ്ക്കു വിധേയരാക്കിയിട്ടുണ്ട്. പരിശോധനയ്ക്കു വിധേയരായവർ വീട്ടിലേയ്ക്കു പോകണമെന്ന നിർദ്ദേശമാണ് അധികൃതർ നൽകിയിരിക്കുന്നത്.

അതേസമയം ഇവിടെ നിന്നും കോവിഡ് പടരാനുള്ള സാധ്യത അധികൃതർ നിഷേധിച്ചിട്ടില്ല. എ സി ഉൾപ്പെടെ പ്രവത്തിക്കുന്നതിനാൽ വ്യാപന സാധ്യതയും ഏറെയാണ്.

ഡിസ്‌ക്കൗണ്ട് എന്നു കേട്ടാൽ ഓടി ചെല്ലുന്ന മലയാളിയെ കോവിഡ് സ്ഥിരീകരിച്ചിട്ടും മാടി വിളിക്കുന്ന ഉടമയുടെ നടപടിക്കെതിരെ ജനരോഷം ഉയർന്നിട്ടുണ്ട്.

സംഭവുമായി ബന്ധപ്പെട്ട് അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.