ഡി.വൈ.എസ്.പി.മാര്‍ വാഴാത്ത പാല; നാല് വർഷം കൊണ്ട് പാലായിൽ പന്ത്രണ്ട് ഡി.വൈ.എസ്.പി.മാര്‍

ഡി.വൈ.എസ്.പി.മാര്‍ വാഴാത്ത പാല; നാല് വർഷം കൊണ്ട് പാലായിൽ പന്ത്രണ്ട് ഡി.വൈ.എസ്.പി.മാര്‍

Spread the love

സ്വന്തം ലേഖകൻ

പാലാ: എ.എസ്.പി നിധിന്‍രാജ് ഐ.പി.എസിനും പാലായില്‍ കസേര തെറിച്ചു. ചുമതലയേറ്റ് 58ാം ദിവസമാണ് സ്ഥലംമാറേണ്ടി വന്നത്.

കുറെ നാളുകളായി പാലാ സബ് ഡിവിഷനില്‍ ഡിവൈ.എസ്.പി.മാര്‍ വാഴുന്നില്ല. നാല് വര്‍ഷത്തിനിടെ 12 പേരാണ് പാലായില്‍ ജോലി ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിധിന്‍രാജിന് മുൻപുണ്ടായിരുന്ന ഷാജുജോസിനെ എട്ടുമാസം കഴിഞ്ഞപ്പോള്‍ മാറ്റി. മികച്ച ക്രമസമാധാന പാലനത്തിനൊപ്പം സാമൂഹ്യ പ്രവർത്തനങ്ങളിൽ ഇടപ്പെട്ട് പാലായിൽ ശ്രദ്ധേയമായിരിക്കെയാണ് യാതൊരു കാരണവുമില്ലാതെ മുൻ
ഡിവൈ.എസ്.പി ഷാജു ജോസിനെ സ്ഥലം മാറ്റിയത്. കൃത്യമായി നിയമം നടപ്പിലാക്കാൻ ശ്രമിച്ചതിൻ്റെ പേരിലായിരുന്നു നടപടി.

2018ന് ശേഷം പാലായില്‍ ഒരു വര്‍ഷം തികച്ച്‌ ഡിവൈ.എസ്.പിമാരാരും ഉറച്ചിരുന്നിട്ടില്ല. 2016ല്‍ ചുമതലയേറ്റ വി.ജി. വിനോദ്കുമാര്‍ ആണ് രണ്ട് വര്‍ഷം തികച്ച അവസാനത്തെ ഡിവൈ.എസ്.പി.

ഗിരീഷ് പി.സാരഥി ഇതിനുമുൻപും പാലായുടെ ചുമതല വഹിച്ചിട്ടുണ്ട്. ഷാജുമോന്‍ ജോസഫ്, ബിജുമോന്‍, സുഭാഷ്, ബൈജുകുമാര്‍, സാജു വര്‍ഗീസ്, ഷാജു ജോസ്, നിധിന്‍രാജ് തുടങ്ങിയവരൊക്കെയാണ് പാലാ സബ് ഡിവിഷന്റെ ചുമതലക്കാരായത്. ഇതില്‍ ഗിരീഷ് പി.സാരഥിയും ഷാജുമോന്‍ ജോസഫും പലതവണ ഡിവൈ.എസ്.പി.മാരായിരുന്നു.

മേലുദ്യോഗസ്ഥന്റെ തുടര്‍ച്ചയായുള്ള മാറ്റം പാലാ സബ്ഡിവിഷന്റെ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. രാഷ്ട്രീയക്കാരുടെ താളത്തിനൊത്ത് തുള്ളാത്തതാണ് അടിക്കടിയുള്ള മാറ്റത്തിനു കാരണമെന്ന ആക്ഷേപമുയര്‍ന്നിട്ടുണ്ട്.