ഓപ്പറേഷൻ റേസ്; കോട്ടയം ജില്ലയിൽ കുടുങ്ങിയത് 54 പേർ

ഓപ്പറേഷൻ റേസ്; കോട്ടയം ജില്ലയിൽ കുടുങ്ങിയത് 54 പേർ

സ്വന്തം ലേഖകൻ

കോ​​ട്ട​​യം: പൊലീസിന്റെ രണ്ടാഴ്ച നീണ്ടു നിന്ന ഓപ്പറേഷൻ റേസ് പരിശോധന പൂർത്തിയായി. പരിശോധനയിൽ കോട്ടയം ജില്ലയിൽ 54 പേരാണ് കുടുങ്ങിയത്. റോഡിൽ ​ബൈക്ക് റേസിംഗ് നടത്തുന്നവരെ പിടികൂടാനാണ് ഓപ്പറേഷൻ റേസ്. 150 സി​​സി​​ക്ക് മു​​ക​​ളി​​ലു​​ള്ള സൂ​​പ്പ​​ർ ബൈ​​ക്കു​​ക​​ളി​​ലു​​ള്ള മ​​ത്സ​​ര​​യോ​​ട്ട​​വും അ​​പ​​ക​​ട​​ക​​ര​​മാ​​യി വാ​​ഹ​​ന​​മോ​​ടി​​ക്ക​​ലും ത​​ട​​യാ​​നാ​​യു​​ള്ള മോ​​ട്ടോ​​ർ വാ​​ഹ​​ന​​വ​​കു​​പ്പി​​ൻറെ പ്ര​​ത്യേ​​ക പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ് ന​​ട​​പ​​ടി.

ന​​ന്പ​​ർ പ്ലേ​​റ്റ് ഇ​​ല്ലാ​​ത്ത യാ​​ത്ര, ഓ​​ൾ​​ട്ട​​റേ​​ഷ​​ൻ തു​​ട​​ങ്ങി​​യ നി​​യ​​മ​​ലം​​ഘ​​ന​​ങ്ങ​​ൾ ന​​ട​​ത്തി​​യ​​വ​​ർ​​ക്ക് പി​​ഴ ചു​​മ​​ത്തി. വാ​​ഹ​​ന​​ങ്ങ​​ൾ രൂ​​പം​​മാ​​റ്റം വ​​രു​​ത്തു​​ന്ന​​വ​​ർ​​ക്ക് 5000 രൂ​​പ​​യാ​​ണ് പി​​ഴ. ഓ​​പ്പ​​റേ​​ഷ​​ൻ റേ​​സ് എ​​ന്ന പേ​​രി​​ലു​​ള്ള പ​​രി​​ശോ​​ധ​​ന അ​​വ​​സാ​​നി​​ച്ചെ​​ങ്കി​​ലും അ​​മി​​ത​​വേ​​ഗ​​ക്കാ​​ർ​​ക്കെ​​തി​​രെ​​യു​​ള്ള മോ​​ട്ടോ​​ർ വാ​​ഹ​​ന​​വ​​കു​​പ്പി​​ൻറെ ന​​ട​​പ​​ടി തു​​ട​​രും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജി​​ല്ല​​യി​​ലെ വി​​വി​​ധ​​യി​​ട​​ങ്ങ​​ളി​​ൽ മ​​ത്സ​​ര​​യോ​​ട്ടം ന​​ട​​ക്കു​​ന്ന​​താ​​യി പ​​രാ​​തി മുൻപു​ം ഉ​​യ​​ർ​​ന്നി​​ട്ടു​​ള്ള​​താ​​ണ്. പൊ​​ന്ത​​ൻ​​പു​​ഴ, ച​​ങ്ങ​​നാ​​ശേ​​രി ബൈ​​പാ​​സ്, ഈ​​ര​​യി​​ൽ​​ക്ക​​ട​​വ് ബൈ​​പാ​​സ്, പാ​​ലാ​​ത്ര- ളാ​​യി​​ക്കാ​​ട് ബൈ​​പാ​​സ്, ഏ​​റ്റു​​മാ​​നൂ​​ർ മ​​ണ​​ർ​​കാ​​ട് ബൈ​​പാ​​സ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ അ​​പ​​ക​​ട​​ക​​ര​​മാ​​യ രീ​​തി​​യി​​ൽ ബൈ​​ക്ക് റേ​​സിം​​ഗ് പ​​തി​​വാ​​യി ന​​ട​​ക്കാ​​റു​​ള്ള​​താ​​ണ്. മി​​ക്ക​​യി​​ട​​ങ്ങ​​ളി​​ലും റേ​​സിം​​ഗ് പു​​ല​​ർ​​ച്ചെ​​യാ​​യ​​തി​​നാ​​ൽ ഇ​​തു ന​​ട​​ത്തു​​ന്ന​​വ​​രെ ക​​ണ്ടെ​​ത്താ​​ൻ ക​​ഴി​​യാ​​റി​​ല്ല.