സ്കൂ​​ൾ ബ​​സി​​ൻറെ എ​​മ​​ർ​​ജ​​ൻ​​സി വാ​​തി​​ലി​​ലൂ​​ടെ പു​​റ​​ത്തേ​​ക്കു തെ​​റി​​ച്ചു​​വീ​​ണ് എ​​ൽ​​കെ​​ജി വി​​ദ്യാ​​ർ​​ഥി​​ക്ക് പ​​രി​​ക്കേ​​റ്റ സം​​ഭ​​വം; സ്കൂ​​ൾ അ​​ധി​​കൃ​​ത​​ർ​​ക്കും ഡ്രൈ​​വ​​ർ​​ക്കും വീ​​ഴ്ച പ​​റ്റി​​യെ​​ന്നു മോ​​ട്ടോ​​ർ വാ​​ഹ​​ന വ​​കു​​പ്പ്

സ്കൂ​​ൾ ബ​​സി​​ൻറെ എ​​മ​​ർ​​ജ​​ൻ​​സി വാ​​തി​​ലി​​ലൂ​​ടെ പു​​റ​​ത്തേ​​ക്കു തെ​​റി​​ച്ചു​​വീ​​ണ് എ​​ൽ​​കെ​​ജി വി​​ദ്യാ​​ർ​​ഥി​​ക്ക് പ​​രി​​ക്കേ​​റ്റ സം​​ഭ​​വം; സ്കൂ​​ൾ അ​​ധി​​കൃ​​ത​​ർ​​ക്കും ഡ്രൈ​​വ​​ർ​​ക്കും വീ​​ഴ്ച പ​​റ്റി​​യെ​​ന്നു മോ​​ട്ടോ​​ർ വാ​​ഹ​​ന വ​​കു​​പ്പ്

സ്വന്തം ലേഖകൻ

ക​​ടു​​ത്തു​​രു​​ത്തി: ഓ​​ടികൊണ്ടിരുന്ന സ്കൂ​​ൾ ബ​​സി​​ൻറെ എ​​മ​​ർ​​ജ​​ൻ​​സി വാ​​തി​​ലി​​ലൂ​​ടെ പു​​റ​​ത്തേ​​ക്കു തെ​​റി​​ച്ചു​​വീ​​ണ് എ​​ൽ​​കെ​​ജി വി​​ദ്യാ​​ർ​​ഥി​​ക്കു ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ സം​​ഭ​​വ​​ത്തി​​ൽ ന​​ട​​പ​​ടി​​ക​​ളു​​മാ​​യി മോ​​ട്ടോ​​ർ വാ​​ഹ​​ന വ​​കു​​പ്പ്.

അ​​പ​​ക​​ട​​ത്തി​​ൽ സ്കൂ​​ൾ അ​​ധി​​കൃ​​ത​​ർ​​ക്കും ബ​​സ് ഓ​​ടി​​ച്ചി​​രു​​ന്ന ഡ്രൈ​​വ​​ർ​​ക്കും ഗു​​രു​​ത​​ര വീ​​ഴ്ച പ​​റ്റി​​യെ​​ന്ന് മോട്ടോ​​ർ വാ​​ഹ​​ന വ​​കു​​പ്പ്. ക​​ടു​​ത്തു​​രു​​ത്തി ക​​യ്യാ​​ല​​യ്ക്ക​​ൽ അ​​നി​​ൽ അ​​ര​​വി​​ന്ദാ​​ക്ഷ​​ൻറെ മ​​ക​​ൻ അ​​ദ്വൈ​​തി (മൂ​​ന്ന​​ര) നാ​​ണ് ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ​​ത്. ചൊ​​വ്വാ​​ഴ്ച വൈ​​കു​​ന്നേ​​രം 3.45 ഓ​​ടെ ക​​ടു​​ത്തു​​രു​​ത്തി- പെ​​രു​​വ റോ​​ഡി​​ൽ മ​​ങ്ങാ​​ട് ഷാ​​പ്പും​​പ​​ടി ഭാ​​ഗ​​ത്ത് വ​​ച്ചാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോ​​ട്ടോ​​ർ വാ​​ഹ​​ന വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ പ​​രി​​ശോ​​ധ​​ന​​യി​​ൽ സ്കൂ​​ൾ ബ​​സി​​ൻറെ എ​​മ​​ർ​​ജ​​ൻ​​സി വാ​​തി​​ലി​​ൻറെ സു​​ര​​ക്ഷ​​യ്ക്കാ​​യു​​ള്ള ക​​വ​​ചം പൊ​​ട്ടി​​യ നി​​ല​​യി​​ലാ​​യി​​രു​​ന്നു​​വെ​​ന്ന് ക​​ണ്ടെ​​ത്തി.കെ​​എ​​സ് പു​​ര​​ത്ത് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ഇം​​ഗ്ലീ​​ഷ് മീ​​ഡി​​യം സ്കൂ​​ളി​​ലെ വി​​ദ്യാ​​ർ​​ഥി​​യാ​​ണ് അ​​ദ്വൈ​​ത്.

ബ​​സി​​ൻറെ എ​​മ​​ർ​​ജ​​ൻ​​സി ഡോ​​റി​​ൻറെ സം​​ര​​ക്ഷ​​ണ ക​​വ​​ചം മാ​​റ്റി​​യ​​തി​​നു ശേ​​ഷം വാ​​ഹ​​നം വൈ​​ക്കം ജോ​​യി​​ൻറ് ആ​​ർ​​ടി​​ഒ​​യ്ക്കു മു​​ന്പി​​ൽ ഹാ​​ജ​​രാ​​ക്കണം. പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി അ​​നു​​മ​​തി വാ​​ങ്ങി​​യ ശേ​​ഷ​​മെ ബ​​സ് സ​​ർ​​വീ​​സ് ന​​ട​​ത്താ​​വൂ​​യെ​​ന്ന് കാ​​ണി​​ച്ചു ഉ​​ദ്യോ​​ഗ​​സ്ഥ​​ർ സ്കൂ​​ൾ അ​​ധി​​കൃ​​ത​​ർ​​ക്ക് നോ​​ട്ടീ​​സ് ന​​ൽ​​കിയിട്ടുണ്ട്. ഇ​​തോ​​ടൊ​​പ്പം ഡ്രൈ​​വ​​റോ​​ട് അ​​പ​​ക​​ടം സം​​ബ​​ന്ധി​​ച്ചു വി​​ശ​​ദീ​​ക​​ര​​ണം ന​​ൽ​​കാ​​നും നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​ട്ടു​​ണ്ട്.

ഇ​​തി​​നു ശേ​​ഷ​​മേ ഡ്രൈ​​വ​​ർ​​ക്കെ​​തി​​രേ ന​​ട​​പ​​ടി വേ​​ണ​​മോ​​യെ​​ന്ന കാ​​ര്യം തീ​​രു​​മാ​​നി​​ക്കൂ​​വെ​​ന്ന് വൈ​​ക്കം ജോ​​യി​​ൻറ് ആ​​ർ​​ടി​​ഒ ഇ​​ൻ​​ചാ​​ർ​​ജ് പി.​​ജി. കി​​ഷോ​​ർ പ​​റ​​ഞ്ഞു. അ​​സി​​സ്റ്റ​​ൻറ് മോ​​ട്ടോ​​ർ വെ​​ഹി​​ക്കി​​ൾ ഇ​​ൻ​​സ്പെ​​ക്ട​​ർ​​മാ​​രാ​​യ പി.​​വി. വി​​വേ​​കാ​​ന​​ന്ദ്, എം.​​സി. റി​​ച്ചാ​​ർ​​ഡ് എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് ബ​​സ് പ​​രി​​ശോ​​ധി​​ച്ച​​ത്. അ​​പ​​ക​​ട​​ത്തി​​ൽ കു​​ട്ടി​​യു​​ടെ മു​​ഖ​​ത്തി​​നും കൈ, ​​കാ​​ലു​​ക​​ൾ​​ക്കും ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റി​​ട്ടു​​ണ്ട്.