“ആരെയും വേദനിപ്പിക്കാൻ ബിഷപ്പ് ശ്രമിച്ചിട്ടില്ല, ഇത് ഏതെങ്കിലും ഒരു സമുദായത്തിന് എതിരല്ല”; നർകോട്ടിക് ജിഹാദ് വിവാദത്തിൽ വിശദീകരണവുമായി പാലാ രൂപത സഹായ മെത്രാൻ ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ

“ആരെയും വേദനിപ്പിക്കാൻ ബിഷപ്പ് ശ്രമിച്ചിട്ടില്ല, ഇത് ഏതെങ്കിലും ഒരു സമുദായത്തിന് എതിരല്ല”; നർകോട്ടിക് ജിഹാദ് വിവാദത്തിൽ വിശദീകരണവുമായി പാലാ രൂപത സഹായ മെത്രാൻ ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ

സ്വന്തം ലേഖകൻ

കോട്ടയം: നർകോട്ടിക് ജിഹാദ് വിവാദത്തിൽ വിശദീകരണവുമായി പാലാ രൂപത. സമൂഹത്തിൽ പ്രകടമായിക്കൊണ്ടിരിക്കുന്ന അപകടകരമായ പ്രവണതകളെക്കുറിച്ചുള്ള മുന്നറിയിപ്പാണ് പാലാ ബിഷപ്പ് നൽകിയത് എന്ന് പാല രൂപത സഹായ മെത്രാൻ ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ പറഞ്ഞു.

ഇത് ഏതെങ്കിലും ഒരു സമുദായത്തിന് എതിരല്ല. എല്ലാ മനുഷ്യർക്കും ബാധകമായ പൊതു സാഹചര്യമാണ്. മതങ്ങളുടെ പേരും ചിഹ്നങ്ങളും ഉപയോഗിച്ച് തീവ്രമൗലിക വാദങ്ങളും സാമൂഹ്യ വിരുദ്ധ പ്രവർത്തനവും നടത്തുന്ന വളരെ ചെറിയ ഒരു വിഭാഗത്തിന്റെ നടപടികളെ എല്ലാ സമുദായങ്ങളും ഗൗരവമായി കാണണം
ആരെയും വേദനിപ്പിക്കാൻ ബിഷപ്പ് ശ്രമിച്ചിട്ടില്ല. ആരും വേദനിക്കരുതെന്ന ഹൃദയാഭിലാഷമാണ് അദ്ദേഹം നൽകിയത്.
തിന്മയുടെ വേരുകൾ പിഴുതെറിയുവാനുള്ള സമൂഹത്തിന്റെ കടമ ഓർമ്മിപ്പിക്കുകയാണ് ചെയ്തത്.
തെറ്റിദ്ധാരണാജനകമായ പ്രചരണങ്ങൾ അവസാനിപ്പിക്കുകയും പരസ്പരം തിരുത്തി ഒരുമയോടെ മുന്നോട്ട് പോകാമെന്നും മാർ ജേക്കബ് മുരിക്കൻ അഭിപ്രായപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, മാധ്യമ പ്രവർത്തകർ ഉത്തരവാദിത്ത്വ നിലപാട് എടുക്കേണ്ട സമയമാണിതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പരസ്പരം നിലനിൽക്കാൻ ചില കോണുകളിൽനിന്ന് സമൂഹമാധ്യമങ്ങളിൽ നടത്തുന്ന പ്രചരണം കേരളത്തിലെ സാമുദായിക മൈത്രിക്ക് വെല്ലുവിളിയായിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ക്രൈസ്തവ മുസ്‌ളിം വിരുദ്ധത വളർത്താൻ സംഘപരിവാർ ശക്തികൾ ശ്രമിക്കുന്നുവെന്ന് സംശയിക്കുകയാണ്.
സമൂഹമാധ്യമങ്ങളിൽ നിയന്ത്രണം വിട്ടുള്ള പ്രചരണവും പ്രതിഷേധവും അവസാനിപ്പിക്കണം.സർക്കാർ നിയന്ത്രണമനിവാര്യമാണ്. ബിഷപ്പിന്റെ വാക്കുകൾ സെൻസിറ്റീവായതിനാൽ പ്രതീക്ഷിച്ചതിനും അപ്പുറമായി വ്യാഖ്യാനിക്കപ്പെട്ടു. സംഘപരിവാർ ശക്തികളുടെ മുതലെടുപ്പ് അജണ്ടയിൽ വീണ് പോകരുത് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.