ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ തിരുവാഭരണത്തിലെ മുത്തുകള്‍ കാണാതായ സംഭവം; ആറ് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്; വകുപ്പ് തല നടപടി വിശദീകരണം കിട്ടിയശേഷം

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ തിരുവാഭരണത്തിലെ മുത്തുകള്‍ കാണാതായ സംഭവം; ആറ് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്; വകുപ്പ് തല നടപടി വിശദീകരണം കിട്ടിയശേഷം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഏറ്റുമാനൂർ  മഹാദേവക്ഷേത്രത്തിലെ തിരുവാഭരണ മാലയിലെ മുത്തുകൾ കാണാതായ സംഭവം ഏറെ വിവാദമായിരുന്നു. ഈ സംഭവത്തിലാണ് ഉദ്യോഗസ്ഥർക്കെതിരേ അച്ചടക്ക നടപടി എടുക്കാൻ ദേവസ്വംബോർഡ് തീരുമാനിച്ചത്. ആറ് ഉദ്യോഗസ്ഥർക്കെതിരെ ആണ് അച്ചടക്ക നടപടി എടുക്കാൻ ദേവസ്വം ബോർഡ് തീരുമാനമെടുത്തത്. അച്ചടക്ക നടപടി എടുക്കുന്നതിന് മുന്നോടിയായി  ഇവർക്ക് ദേവസ്വം ബോർഡ് കാരണം കാണിക്കൽ നോട്ടീസ് അയച്ചു.

തിരുവാഭരണം കമ്മീഷണർ എസ് അജിത് കുമാർ, വൈക്കം ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ, ഏറ്റുമാനൂർ ദേവസ്വം അസിസ്റ്റൻറ് കമ്മീഷണർ, ഏറ്റുമാനൂർ ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, മുൻ അസിസ്റ്റൻറ് കമ്മീഷണർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്നിവർക്കെതിരെയാണ് നടപടിക്ക് മുന്നോടിയായി ദിവസം കൂടെ നോട്ടീസ് നൽകിയത്.ഈ ഉദ്യോഗസ്ഥർക്ക് വീഴ്ച വന്നതായി ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. ദേവസ്വം ബോർഡ് വിജിലൻസ് എസ് പി ബിജോയ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബോർഡ് നോട്ടീസ് നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിശദീകരണം കിട്ടിയശേഷം വകുപ്പ് തല നടപടിയിലേക്ക് കടക്കും. അതിനിടെ ക്ഷേത്രം മേൽശാന്തിക്കെതിരെ ക്രിമിനൽ നടപടി ഉണ്ടാകണമെന്നും ബോർഡ് ശുപാർശ ചെയ്യുന്നു. വിജിലൻസ് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്. ഇക്കാര്യം പോലീസിനോട് ശുപാർശ ചെയ്യാനാണ് ദിവസംകൊണ്ട് തീരുമാനിച്ചിരിക്കുന്നത്. നേരത്തെ തന്നെ ദേവസ്വം ബോർഡ് വിജിലൻസ് നൽകിയ പ്രാഥമിക റിപ്പോർട്ട് പരിഗണിച്ചാണ് പോലീസ് കേസെടുത്തു അന്വേഷണം നടത്തി വരുന്നത്.

സംഭവത്തിൽ പോലീസ് നിരവധി ഉദ്യോഗസ്ഥരുടേയും മേൽശാന്തിമാരുടെയും മൊഴി ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. മോഷണ കുറ്റം ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് എഫ്ഐആർ ഇട്ടിരിക്കുന്നത്. എന്നാൽ നിലവിൽ ആരെയും പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. മൊഴി രേഖപ്പെടുത്തിയത് ഇന്ന് നിർണായകമായ വഴിത്തിരിവ് ഒന്നും പോലീസിന് ഇതുവരെയും ലഭിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം. അതുകൊണ്ടുതന്നെ മാലയുടെ ശാസ്ത്രീയ പരിശോധന നടത്താനുള്ള നീക്കത്തിലാണ് ഏറ്റുമാനൂർ പോലീസ്. എന്നാൽ ശാസ്ത്രീയ പരിശോധനയിലൂടെ മാലയുടെ കാലപ്പഴക്കം കണ്ടെത്താനാകുമോ എന്ന സംശയം പോലീസിന് ഉണ്ട്.  അഭിഷേകവും മറ്റും ചെയ്യുന്ന വിഗ്രഹത്തിൽ ഇടുന്ന മാല ആയതിനാൽ തന്നെ കാലപ്പഴക്കം നിർണയിക്കുക എളുപ്പമല്ല എന്നും പോലീസ് കരുതുന്നു.

നിലവിൽ ക്ഷേത്രത്തിൽ 72 മുത്തുകൾ ഉള്ള രുദ്രാക്ഷമാല ആണ് ഉള്ളത്. 81 മുത്തുകൾ ഉള്ള മാലയാണ് സമർപ്പിക്കപ്പെട്ടത് എന്നാണ് ദേവസ്വം ബോർഡിന്റെ രേഖകളിൽ പറയുന്നത്. 3 ഗ്രാം സ്വർണത്തിന്റെ കുറവ് മാലയിൽ ഉള്ളതായി ദേവസ്വം ബോർഡ് നടത്തിയ പരിശോധനയിൽ കണ്ടെത്തി. പൊലീസും ഇതുതന്നെയാണ് കണ്ടെത്തിയിട്ടുള്ളത്. ഇതാണ് കേസിൽ നിർണായകമായാത്. പഴയ മാല അല്ല ഇപ്പോൾ ക്ഷേത്രത്തിൽ ഉള്ളത് എന്ന് പോലീസ് അന്വേഷത്തിൽ വ്യക്തമായിരുന്നു.എന്നാൽ പഴയ മാലയിൽ എത്ര മുത്തുകൾ ഉണ്ടെന്ന് ഓർമ ഇല്ലെന്ന് ആയിരുന്നു മാല സമർപ്പിച്ച ഭക്തൻ നൽകിയ മൊഴി. ഇക്കാര്യങ്ങൾ എല്ലാം വിശദമായി പരിശോധിക്കുകയാണ് പോലീസ്.