പാല കോടതി വരാന്തയിൽ അഭിഭാഷകയോട് അപമര്യാദയായി പെരുമാറി; രണ്ട് പേർ   അറസ്റ്റിൽ

പാല കോടതി വരാന്തയിൽ അഭിഭാഷകയോട് അപമര്യാദയായി പെരുമാറി; രണ്ട് പേർ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

പാല: പാലായിലെ കോടതിവളപ്പിൽ വച്ച് യുവ അഭിഭാഷകയെ അപമാനിക്കാൻ ശ്രമിച്ച പ്രതികളെ പാലാ പൊലീസ് അറസ്റ്റ് ചെയ്തു.

കുറവിലങ്ങാട് സ്റ്റേഷനിലെ ക്രിമിനൽ കേസുമായി ബന്ധപ്പെട്ട് കോടതിയിലെത്തിയ ഉഴവൂർ പൂവത്തിങ്കൽ ഭാഗത്ത് നെല്ലിക്കത്തൊട്ടിയിൽ വീട്ടിൽ വർഗീസ് മകൻ എബിൻ വർഗീസ് (24), കോഴിക്കൊമ്പ് നീർവെട്ടിക്കൽ വീട്ടിൽ വിക്രമൻ മകൻ ഹരികൃഷ്ണൻ (25) എന്നിവരാണ് അറസ്റ്റിലായത്. പാലാ ജുഡീഷ്യൽ കോംപ്ലക്സിൻ്റെ ഇടനാഴിയിൽ ഇന്നുച്ചയ്ക്കായിരുന്നു സംഭവം.
വക്കീൽ കോട്ടണിഞ്ഞ് എത്തിയ
അഭിഭാഷകയോട് പ്രതികൾ മോശമായി സംസാരിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഭിഭാഷകയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പാലാ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ടോംസൺ കെ പിയുടെ നിർദ്ദേശാനുസരണം കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സംഭവത്തെ തുടർന്ന് മറ്റ് അഭിഭാഷകർ ചേർന്ന് ഒരാളെ പിടിച്ചു നിർത്തിയപ്പോൾ രണ്ടാമൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇയാളെയും പൊലീസ് പിന്നീട് പിടികൂടി.