അമിതഭാരം കയറ്റിയ ലോറികള്‍ക്കെതിരെ വിജിലന്‍സ് നടപടി; 84 ലോറികളില്‍ നിന്ന് പത്ത് ലക്ഷം രൂപ പിഴയീടാക്കി

അമിതഭാരം കയറ്റിയ ലോറികള്‍ക്കെതിരെ വിജിലന്‍സ് നടപടി; 84 ലോറികളില്‍ നിന്ന് പത്ത് ലക്ഷം രൂപ പിഴയീടാക്കി

സ്വന്തം ലേഖിക

തിരുവനന്തപുരം: അമിത ഭാരം കയറ്റിയ ലോറികള്‍ക്കെതിരെ നടപടിയുമായി വിജിലന്‍സ്.

മിന്നല്‍ പരിശോധനയിലാണ് അമിത ഭാരം കയറ്റിവന്ന ലോറികള്‍ വിജിലന്‍സ് പിടികൂടിയത്. 84 ലോറികളില്‍ നിന്നും 10 ലക്ഷം രൂപ പിഴയീടാക്കി. 34 ലോറികള്‍ പിടിച്ചെടുത്ത് മോട്ടോര്‍ വാഹന വകുപ്പിന് കൈമാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമിതഭാരം കയറ്റിവരുന്ന ലോറികളെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നില്ലെന്നും വിജിലന്‍സ് കണ്ടെത്തി. ഓപ്പറേഷന്‍ ഓവ‍ര്‍ ലോഡ് എന്ന പേരിലായിരുന്നു സംസഥാന വ്യാപകമായ മിന്നല്‍ പരിശോധന.