കോട്ടയം ജില്ലയിൽ നാളെ  (10.06.2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (10.06.2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ നാളെ (10.06.2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന തോട്ടപ്പള്ളി, മോഹം, കന്നുകുഴി, പാറാമറ്റം, പൊടിമറ്റം, അരീപറമ്പ് സ്കൂൾ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൈക സെക്ഷന്റെ പരിധിയിൽ വരുന്ന വാക്കപ്പുലം, അറയ്ക്കപ്പാലം മക്കുതറ, തലക്കുളം , വൈറ്റ് ഹൗസ്, മുത്തോലി മഠം, എന്നീ ട്രാൻസ്‌ഫോർമറിന്റെ ഭാഗങ്ങളിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

കുറുപ്പന്തറ സെക്ഷൻ പരിധിയിൽ മണ്ണാറപ്പാറ, ഗവ.ആശുപത്രി, എൻഎസ്എസ് ഹൈ സ്കൂൾ , വേലച്ചേരി, പനന്താനം, സെൻട്രൽ ലൈബ്രറി, മാഞ്ഞൂർ സൗത്ത് ഭാഗങ്ങളിൽ വെള്ളിയാഴ്ച 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങുന്നതായിരിക്കും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ആറാട്ട് ചിറ, കയ്പനാട്ട് പടി, കീച്ചാൽ , പാലയ്ക്കലോടിപ്പടി ട്രാൻസ്ഫോമറുകളിൽ നാളെ ഭാഗികമായി വൈദ്യുതി മുടങ്ങും.

ചെങ്ങളം ഭാഗത്തും, ഇല്ലിക്കൽ, കാഞ്ഞിരം, തിരുവാർപ്പ്,പള്ളിച്ചിറ, ചീപ്പുങ്കൽ ഭാഗങ്ങളിൽ 9 മുതൽ 1മണി വരെയും വൈദ്യുതി മുടങ്ങും.

കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കല്ലുപുരക്കൽ, പഴയ സെമിനാരി, പനയക്കഴിപ്പ് എന്നീ ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

രാമപുരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ
വരുന്ന പാമ്പ് തുക്കി, ഇരപൂംകര, ചേറ്റു കൂളം, പുവക്കുളം എന്നി ഭാഗങ്ങളിൽ രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.