play-sharp-fill

ചരിത്രം തിരുത്തി ഇറാഖിൽ കമ്മ്യൂണിസ്റ്റ് പാർട്ടി

ഇന്റർനാഷണൽ ഡെസ്‌ക് ബാഗ്ദാദ്: അമേരിക്കയ്‌ക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്ന ഇറാഖിൽ അമേരിക്കക്കെതിരായ സഖ്യകക്ഷിയ്ക്ക് തിരഞ്ഞെടുപ്പിൽ ഉജ്വല വിജയം. ഇതിൽ രണ്ട് ഇടത് പക്ഷ സ്ഥാനാർത്ഥികളും ഉൾപ്പെടുന്നു. രാജ്യത്തെ പൊതു തിര്‌ഞ്ഞെടുപ്പിലാണ് ഇടത് സഖ്യം ചരിത്രത്തിൽ ആദ്യമായി അധികാരത്തിൽ എത്തിയത്. അമേരിക്കൻ വിരുദ്ധചേരിയായ കമ്യൂണിസ്റ്റ്‌സദറിസ്റ്റ് സഖ്യത്തിൽ മത്സരിച്ച ഇറാഖി കമ്യൂണിസ്റ്റ് പാർടിയുടെ രണ്ട് സ്ഥാനാർഥികൾ പാർലമെന്റിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. 1934ൽ സ്ഥാപിതമായ കമ്മ്യൂണിസ്റ്റ് പാർടിക്ക് ഇതാദ്യമായാണ് ഇറാഖി പാർലമെന്റിൽ പ്രാതിനിധ്യമുണ്ടാകുന്നത്. ഇസ്ലാം മത വിശ്വാസികളുടെ പുണ്യനഗരങ്ങളിലൊന്നായ നജാഫിൽ വനിതയായ സുഹാബ് അൽ ഖതീബ് വിജയിപ്പിച്ചപ്പോൾ ദിഖറിൽ പാർടി […]

കേരളം പീഡനങ്ങളുടെ നാടോ: പതിനാറുകാരിക്കും പത്താം ക്ലാസുകാരിക്കും പീഡനം

ക്രൈം ഡെസ്‌ക് തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ വർധിച്ചു വരുന്നതിനിടെ വീണ്ടും പീഡനം. കൊല്ലത്ത് പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്തപ്പോൾ, എറണാകുളത്ത് പത്താംക്ലാസ് വിദ്യാർത്ഥിയെ മയക്കുമരുന്ന് നൽകിയാണ് പീഡിപ്പിച്ചിരിക്കുന്നത്. കൊല്ലം തെന്മലക്ക് സമീപം തിരുവനന്തപുരം സ്വദേശിനിയായ പതിനാറുകാരിയെ കൂട്ട മാനഭംഗത്തിനിരയാക്കി. പ്രതികളായ അഞ്ചുപേർക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരാളെ കുളത്തൂർപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. നാട്ടിൽ നിന്നു കാണാതായ പെൺകുട്ടിയെ തെന്മല ഭാഗത്തു നിന്നും പിന്നീട് കണ്ടെത്തുകയായിരുന്നു. കസ്റ്റഡിയിലെടുത്തയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. കൊച്ചി കാക്കനാടുള്ള ധ്യാനകേന്ദ്രത്തിലും വേറൊരു സ്ഥലത്തും വെച്ച് […]

കോൺഗ്രസ് വാക്കിൽ മയങ്ങി കുമാരസ്വാമി: മുഖ്യമന്ത്രി സ്ഥാനം ദള്ളിനു വച്ചു നീട്ടി കോൺഗ്രസ്

സ്വന്തം ലേഖകൻ ബംഗളൂരു: ഏതു വിധേനയും ബിജെപിയെ അധികാരത്തിൽ നിന്നും അകറ്റി നിർത്തുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസ് നേതൃത്വം രണ്ടും കൽപ്പിച്ച് രംഗത്തിറങ്ങിയപ്പോൾ കർണ്ണാടകത്തിൽ ബിജെപി ചിത്രത്തിൽ നിന്നും പുറത്തായി. എച്ച്.ഡി കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് കോൺഗ്ര്‌സ് മുന്നോട്ടു വന്നതോടെ ഇതിലും വലുതെന്തിങ്കുലം പുറത്തിറക്കിയെങ്കിൽ മാത്രമേ ഇനി ബിജെപിക്ക് കർണ്ണാടകത്തിൽ എന്തെങ്കിലും പ്രതീക്ഷ ബാക്കിയുള്ളൂ. മന്ത്രിസഭ രൂപീകരിക്കാൻ പുറത്ത് നിന്നും കോൺഗ്രസ് പിന്തുണ വാഗ്ദാനം ചെയ്തു. വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് കേവല ഭൂരിപക്ഷം തികയ്ക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ജെഡിഎസിന് കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനം […]

ജീവിതത്തിനും മരണത്തിനുമിടയിൽ പന്ത്രണ്ടുകാരി: ജീവൻ തിരികെ നൽകി ഷാർജാ പൊലീസ്

സ്വന്തം ലേഖകൻ ഷാർജ: കെട്ടിടത്തിനു മുകളിൽ നിന്നും ചാടി ജീവനൊടുക്കാൻ ശ്രമിച്ച ആ പന്ത്രണ്ടുകാരിയെ ജീവിതത്തിലേയ്ക്കു മടക്കിയെത്തിച്ചത് ഷാർജാ പൊലീസ്. ഷാർജയിൽ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച 12 വയസ്സുകാരിയെ മരണത്തിൽ നിന്നും പിന്തിരിപ്പിച്ച് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വന്നത് ഷാർജാ പോലീസ്. മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന സമയത്തായിരുന്നു പെൺകുട്ടി ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചത്. ഫ്‌ളാറ്റിന്റെ ബാൽക്കണിയിൽ നിന്നു പെൺകുട്ടി താഴേക്ക് ചാടാൻ ശ്രമിച്ചത് കണ്ട നാട്ടുകാർ പോലീസിനെയും അഗ്‌നിശമനസേനയെയും വിവരമറിയിക്കുകയായിരുന്നു. ഇതോടെ പോലീസും നാട്ടുകാരും കുട്ടിയെ താഴേക്ക് ചാടുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു. […]

കനത്ത കാറ്റും മഴയും: കോട്ടയത്ത് വൻ നാശം; പന്ത്രണ്ട് വീടുകൾ തകർന്നു തരിപ്പണമായി

സ്വന്തം ലേഖകൻ കോട്ടയം: കനത്ത കാറ്റിലും മഴയിലും കോട്ടയം നഗരത്തിൽ വൻ നാശം. ഇടിയും മിന്നലും അതിവേഗത്തിൽ എത്തിയപ്പോൾ വീടിനുള്ളിൽ ഉറങ്ങിക്കിടന്നയാൾക്കു പരിക്കേറ്റു. മള്ളൂശേരി പ്ലാക്കുഴിയിൽ ജെനി തോമസി (32) നാണ് പരിക്കേറ്റത്. വീടിനു മുകളിൽ മരം വീണപ്പോൾ, മേൽക്കൂര തകർന്ന് ഇയാളുടെ തലയിൽ ഫാൻ പതിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരപരിധിയിൽ മാത്രം മുപ്പതിലേറെ വീടുകൾക്കു നാശമുണ്ടായിട്ടുണ്ടെന്നാണ് സൂചന. ചുങ്കം മള്ളൂശേരി മേഖലയിൽ 12 വീടുകളാണ് കാറ്റിലും മഴയിലും തകർന്നത്. മിക്ക വീടുകളുടെയും മേൽക്കൂര കാറ്റിൽ പറന്നു പോയി. […]

കുതിരക്കച്ചവടവുമായി ബിജെപി: ഭൂരിപക്ഷം തെളിയിക്കാൻ സമയം വേണമെന്ന് ആവശ്യം; പത്തു വീതം കോൺഗ്രസ് ജെ.ഡി.എസ് എം.എൽ.എമാർ കാലുമാറ്റ ഭീഷണിയിൽ

സ്വന്തം ലേഖകൻ ബംഗളൂരു: കർണ്ണാടകത്തിൽ ഏ്റ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും അധികാരത്തിൽ നിന്നു പുറത്തു പോകേണ്ടി വന്ന ബിജെപി കുതിരക്കച്ചവടത്തിനു തയ്യാറെടുക്കുന്നതായി സൂചന. തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വന്നതിനു പിന്നാലെ, ബിജെപിയുടെ മുഖ്യമന്ത്രി സ്്ഥാനാർഥി യദ്യൂരിയപ്പ ഗവർണർ വാജുഭായ് വാലായെ നേരിട്ടു കണ്ടിരുന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തങ്ങൾക്ക് അധികാരത്തിനും, ഭൂരിപക്ഷം തെളിയിക്കുന്നതിനും രണ്ടി ദിവസം സമയം നൽകണമെന്നാണ് യദ്യൂരിയപ്പ ഗവർണ്ണറോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, ഇത് കോൺഗ്രസ് – ജെ.ഡി.എസ് സ്ഥാനാർഥികളുമായി കുതിരക്കച്ചവടം നടത്തുന്നതിനാണെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. കേന്ദ്രത്തിലെ അധികാരം ഉപയോഗിച്ചു കുതിരക്കച്ചവടത്തിനാണ ഇപ്പോൾ […]

രാഹുൽ 11 ഇടത്ത് തോറ്റു: മോദി 14 ഇടത്ത് വിജയിച്ചു

സ്വന്തം ലേഖകൻ ബംഗളൂരു: കർണ്ണാടക തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രചാരണത്തിനിറങ്ങിയ 11 സീറ്റിൽ കോൺഗ്രസിന് തോൽവി. ഇതിൽ ഏഴെണ്ണം കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സീറ്റിൽ പോലും കോൺഗ്രസ് പരാജയപ്പെട്ടു. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണത്തിനിറങ്ങിയ 14 സീറ്റിലും ബിജെപി സ്ഥാനാർഥികൾ വിജയിക്കുകയും ചെയ്തു. ഏറെ ദയനീയമായത് കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായ ചാമുണ്ടേശ്വരിയിൽ മത്സരിക്കാനിറങ്ങിയ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പരാജയമാണ് ഏറെ ദയനീയമായത്. ഈ മണ്ഡലത്തിൽ രാഹുൽ ഗാന്ധി നേരിട്ടാണ് പ്രചാരണത്തിനു നേതൃത്വം നൽകിയത്. ഇവിടെ റോഡ് ഷോ അടക്കം […]

ശക്തമായി തിരിച്ച് വന്ന് കുമാരസ്വാമി: കിംങ് മേക്കറായില്ലെങ്കിലും നഷ്ടമില്ലാതെ കുമാരസ്വാമി

രാഷ്ട്രീയ ലേഖകൻ ബംഗളൂരു: കയ്യിലിരുന്ന ഭരണം നഷ്ടമായ കർണ്ണാടകയിൽ കോൺഗ്രസ് കിതയ്ക്കുമ്പോൾ, കാൽചുവട്ടിലെ മണ്ണ് നഷ്ടമായില്ലെന്ന അശ്വാസത്തിൽ എച്ച്.ഡി കുമാരസ്വാമിയും ജനതാദള്ളും. കഴിഞ്ഞ തവണ നേടിയ 40 സീറ്റ് എന്ന പരിധി കടന്ന കുമാരസ്വാമിയും സംഘവും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയം മറുന്നു കഴിഞ്ഞു. ബിജെപി കേവല ഭൂരിപക്ഷം നേടുമെന്നു ഉറപ്പായതോടെ കിംഗ് മേക്കാറാകാം എന്ന സാധ്യത നഷ്ടമായെങ്കിലും, കർണ്ണാടകയിൽ ഇനിയും പ്രതീക്ഷ ബാക്കിയുണ്ടെന്നാണ് ദൾ സംഘം നൽകുന്ന സൂചന. 2013 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തേയ്ക്ക് ഒതുക്കപ്പെട്ട ജനതാദൾ നേടിയത് 40 […]

പോസ്റ്ററില്ല, അനൗൺസ്‌മെന്റില്ല: തിരഞ്ഞെടുപ്പു കമ്മിഷൻ ഇടപെട്ടതോടെ കർണ്ണാടകയിൽ നേട്ടം ബിജെപിക്ക്

സ്വന്തം ലേഖകൻ മൈസൂർ: കോടികൾ വീശിയെറിഞ്ഞുള്ള പോഷ് പ്രചാരണത്തിനു പകരം വീടുകളിൽ നേരിട്ടെത്തിയുള്ള പ്രചാരണം മതിയെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ കർശന നിർദേശം നൽകിയതോടെ നേട്ടമുണ്ടാക്കിയത് ബിജെപി. രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ നിന്നും കോടികൾ മുടക്കി ആർഎസ്എസ് പ്രവർത്തകരെ പ്രചാരണത്തിനായി എത്തിയ ബിജെപിയാണ് സംസ്ഥാനത്ത് വൻ നേട്ടമുണ്ടാക്കിയതെന്ന് തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോൾ വ്യക്തമാകുകയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ കർണ്ണാടകയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ കർശന നിർദേശങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഫ്‌ളക്‌സ് ബോർഡുകൾ പാടില്ല, ശബ്ദ മലിനീകരണമുണ്ടാക്കുന്ന അനൗൺസ്‌മെന്റുകൾ പാടില്ല, ബഹളങ്ങളോ, പോസ്റ്റർ പ്രചാരണമോ പാടില്ല. ഇതായിരുന്നു കമ്മിഷന്റെ […]

പ്രതിപക്ഷ ഐക്യം തകർന്ന് കർണ്ണാടക: ഒറ്റയ്ക്ക് നിന്ന് നേട്ടമുണ്ടാക്കി ബിജെപി

സ്വന്തം ലേഖകൻ മൈസൂർ: കർണ്ണാടകയിൽ പ്രതിപക്ഷ ഐക്യം തകർക്കാനുള്ള ബിജെപി തന്ത്രത്തിൽ കാൽവഴുതി വീണത് കോൺഗ്രസിന്. ജനതാദള്ളിനെയും, കോൺഗ്രസിനെയും മറ്റു പ്രതിപക്ഷ കക്ഷികളെയും ഭിന്നിപ്പിക്കാൻ സാധിച്ചതോടെയാണ് കോൺഗ്രസ് കർണ്ണാടകയിൽ വിയർത്തു തുടങ്ങിയത്. കഴിഞ്ഞ തവണ വ്യക്തമായ ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തിയ കോൺഗ്രസാണ് ബിജെപി തന്ത്രത്തിനു മുന്നിൽ വിയർത്തു താഴെ വീണത്. 2013 ൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 122 സീറ്റുമായാണ് അധികാരത്തിൽ എത്തിയത്. അന്ന് ബിജെപിക്കു 40 സീറ്റു മാത്രമാണ് ഉണ്ടായിരുന്നത്. ബിജെപിക്കൊപ്പം പ്രതിപക്ഷത്തിരുന്ന ജനതാദള്ളിനും 40 സീറ്റാണ് ഉണ്ടായിരുന്നത്. 22 സീറ്റുണ്ടായിരുന്ന ചെറുകക്ഷികളുടെ […]