നിലക്കൽ പമ്പ റൂട്ടിൽ കെഎസ്ആർടിസിയുടെ കൊള്ള; യാത്രക്കാരിൽ നിന്നും അമിത ചാർജ്ജ് ഈടാക്കുന്നു
സ്വന്തം ലേഖകൻ പത്തനംതിട്ട : നിലക്കൽ പമ്പ റൂട്ടിൽ കെഎസ്ആർടിസി അമിത നിരക്ക് ഈടാക്കുന്നതിനെതിരെ ദേവസ്വം ബോർഡ് രംഗത്തെത്തി . ഏകപക്ഷീയമായി നിരക്ക് കൂട്ടിയത് അംഗീകരിക്കില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ പറഞ്ഞു. നിരക്ക് ഉടൻ കുറയ്ക്കണം. അല്ലെങ്കിൽ ബസ് വാടകയ്ക്കെടുത്ത് പകരം സംവിധാനമൊരുക്കും. കെഎസ്ആർടിസിയുടെ നഷ്ടം നികത്തേണ്ടത് ഭക്തരെ ഉപയോഗിച്ചല്ലെന്നും പത്മകുമാർ പറഞ്ഞു. നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് ഇരട്ടിയിലധികം തുക ഈടാക്കുന്നതായി വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലായിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ പ്രതികരണം. മഴ നിറഞ്ഞ വൈകുന്നേരത്തെ സാക്ഷിയാക്കി കന്നിമാസ പൂജകൾക്കായി ശബരിമലനട തുറന്നു. പ്രളയ […]