play-sharp-fill

ബിഷപ്പ് ഫ്രാങ്കോയുടെ മുൻകൂർ ജാമ്യാപേക്ഷ; അറസ്റ്റ് തടഞ്ഞിട്ടില്ല; അറസ്റ്റു ചെയ്യാൻ തടസ്സവുമില്ല

സ്വന്തം ലേഖകൻ കൊച്ചി: കന്യാസ്ത്രീ നൽകിയ ലൈംഗിക പീഡന പരാതിയിൽ ഫ്രാങ്കോ മുളയ്ക്കൽ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 25 ലേക്ക് മാറ്റിവച്ചു. ജസ്റ്റിസ് രാജാ വിജയരാഘവന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. അടിയന്തരമായി ഹർജി പരിഗണിക്കണം എന്ന് ജാമ്യാപേക്ഷയിൽ മുളയ്ക്കൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അറസ്റ്റ തടയണമെന്ന ആവശ്യം ബിഷപ്പിന്റെ അഭിഭാഷകൻ ഇന്ന് കോടതിയിൽ ഉന്നയിച്ചുമില്ല. ഇത് അറസ്റ്റ് ഉണ്ടാവില്ലെന്ന് ഏതെങ്കിലും ഭാഗത്തുനിന്ന് ലഭിച്ച ഉറപ്പിന്മേലാകാനും സാധ്യതയുണ്ട്.അതേസമയം അറസ്റ്റിന് തടസ്സമില്ലെന്ന് സർക്കാർ അഭിഭാഷകനും വ്യക്തമാക്കി. ഹൈക്കോടതിയുടെ തീരുമാനം ഉണ്ടാകുന്നതുവരെ തിരക്കിട്ട് […]

ആത്യന്തികമായി സത്യം ജയിക്കും; കെ.എം.മാണി

സ്വന്തം ലേഖകൻ കോട്ടയം: സത്യം ആത്യന്തികമായി ജയിക്കുമെന്ന് മുൻ ധനമന്ത്രി കെ.എം. മാണി. വിജിലൻസ് കോടതി ഉത്തരവിൽ ഒരു തരത്തിലുള്ള ആശങ്കയും വൈഷമ്യവുമില്ല. യു ഡി എഫ് സർക്കാരിന്റെ കാലത്തും എൽ ഡി എഫ് സർക്കാരിന്റെ കാലത്തും മൂന്നു തവണ അന്വേഷിച്ച് തെളിവില്ലെന്ന് വിജിലൻസ് റിപ്പോർട്ട് ചെയ്ത കേസാണ് ഇത്. നാനൂറോളം സാക്ഷികളെ നേരിൽ കണ്ട് ചോദിച്ചാണ് വിജിലൻസ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് ഞാൻ മനസിലാക്കുന്നു. ബാറുകൾ തുറക്കാനോ പൂട്ടാനോ ഞാൻ ഇടപെട്ടില്ല. ധനമന്ത്രിക്ക് അതിൽ ഒരു കാര്യവുമില്ല. സർക്കാരിന്റെ മദ്യനയം തീരുമാനിക്കുന്നത് മന്ത്രിസഭയാണ്. ഞാൻ […]

ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റി

സ്വന്തം ലേഖകൻ കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സെപ്റ്റംബർ 25ലേക്ക് മാറ്റി. ജസ്റ്റിസ് രാജ വിജയ രാഘവൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ബിഷപ്പിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചത്. ഇരുഭാഗങ്ങളുടെയും വിശദമായ വാദം കേട്ടശേഷമേ ഹർജി പരിഗണിക്കാനാവൂയെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ മാറ്റിയത്. സർക്കാറിനു വേണ്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് ഹാജരായത്.

വീണ്ടും ബാർ കോഴയിൽ തട്ടി മാണി; ലോക്‌സഭയിൽ രാഷ്ട്രീയ നേട്ടം കൊയ്യാൻ ഇടതുമുന്നണി: മൂന്നാം തുടരന്വേഷണം നിർണായകം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബാർ കോഴക്കേസിൽ തിരുവനന്തപുരം വിജിലൻസ് കോടതിയുടെ വിധി സർക്കാരിന് മുന്നിൽ പുനരന്വേഷണ സാധ്യതകൾ തുറക്കുകയാണ്. ഡിസംബർ 10 ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ പുനരന്വേഷണത്തിന് സർക്കാരിന്റെ അനുമതി വാങ്ങി വരണമെന്ന സൂചനയാണ് കോടതി നൽകിയിരിക്കുന്നത്. പിണറായി സർക്കാർ അധികാരത്തിൽ വന്നു മാസങ്ങൾക്ക് ശേഷം കേരളാ കോൺഗ്രസ് യു ഡി എഫ് മുന്നണി വിട്ടിരുന്നു. അതിനുശേഷം വിജിലൻസ് മൂന്ന് തവണ ഈ കേസിൽ തെളിവില്ലെന്നും ഇനി അന്വേഷണത്തിന് സാധ്യതകൾ അവശേഷിക്കുന്നില്ലെന്നും കോടതിയിൽ സത്യവാങ്ങ്മൂലം നൽകിയിരുന്നു. ജേക്കബ്ബ് തോമസ് വിജിലൻസ് മേധാവിയായിരുന്നപ്പോൾ പോലും […]

പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള എം എൽ എമാരുടെ ശരാശരി വരുമാനം 90 ലക്ഷം; വരുമാനം വെളിപ്പെടുത്താത്ത എം എൽ എമാർ ഏറ്റവും കൂടുതൽ കേരളത്തിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം : പ്രാഥമിക വിദ്യാഭ്യാസമുള്ള എംഎൽഎമാരുടെ ശരാശരി വരുമാനം 90 ലക്ഷമായിരിക്കേ ബിരുദവും, ബിരുദാനന്ദര ബിരുദവും ഉള്ള എംഎൽഎമാരുടെ വാർഷിക വരുമാനം ശരാശരി 21 ലക്ഷം രൂപയാണെന്ന് അസോസിയേഷൻ ഫോർ ഡെമോക്രോറ്റിക് റിഫോംസ് കണക്കുകൾ പുറത്തുവിട്ടു. രാജ്യത്ത് ആകെയുള്ള 4086 എംഎൽഎമാരിൽ 941 പേർ ഇതുവരെ വാർഷിക വരുമാനം വെളിപ്പെടുത്തിയിട്ടില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വരുമാനം വെളിപ്പെടുത്താത്തവരുടെ കൂട്ടത്തിൽ കേരളമാണ് ഏറ്റവും മുന്നിൽ. കേരളത്തിലെ 84 എംഎൽഎമാർ വാർഷിക വരുമാനം വെളിപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം, വരുമാനം വെളിപ്പെടുത്തിയ കേരളത്തിലെ 56 എംഎൽഎമാരുടെ […]

മിണ്ടാപ്രാണികളുടെ വെള്ളംകുടി മുട്ടിച്ച് ജല അതോറിറ്റി

സ്വന്തം ലേഖകൻ തിരുവനന്തപുരം: മൃഗശാലയിലെ മിണ്ടാപ്രാണികളുടെയും വെള്ളംകുടി മുട്ടിച്ചു ജല അതോറിറ്റി. മൂന്നു ദിവസമായി മൃഗശാലയിലെ ജല അതോറിറ്റി പൈപ്പുകളിൽ വെള്ളമില്ല. മൃഗങ്ങൾക്കു കുടിക്കാനും ഇവയെ കുളിപ്പിക്കാനും വെള്ളമില്ല. ശരീരത്തിന്റെ ചൂടു ക്രമീകരിക്കാൻ വെള്ളത്തിൽ കിടക്കേണ്ട മൃഗങ്ങൾ ദുരിതത്തിലാണ്. ജല അതോറിറ്റിയെ വിവരം അറിയിച്ചിട്ടും നടപടിയില്ലെന്നു മൃഗശാലാ അധികൃതർ അറിയിച്ചു. ജനങ്ങൾക്കു കൊടുക്കാൻ വെള്ളമില്ലാതിരിക്കുമ്പോഴാണു മൃഗങ്ങൾക്കെന്നാണു ജല അതോറിറ്റിയിലെ ഉന്നതൻ പറഞ്ഞതെന്നു മൃഗശാലാ അധികൃതർ പറഞ്ഞു. കുടിവെള്ളം ലഭിക്കുന്നില്ലെന്ന നിരന്തര പരാതികളെ തുടർന്നു വല്ലപ്പോഴും ടാങ്കറിൽ എത്തിക്കുന്നുണ്ട്. ഇതു മൃഗങ്ങൾക്കു കുടിക്കാൻ നൽകാൻ പോലും […]

വിദേശ ചൂണ്ട കുട്ടനാട്ടിലും എത്തി; ആവേശത്തിൽ കുട്ടനാട്ടുകാർ

സ്വന്തം ലേഖകൻ കുട്ടനാട് : വിദേശ ഹൈടെക് ചൂണ്ട കുട്ടനാട്ടിലും സുലഭമായിത്തുടങ്ങി. നൂറുകണക്കിന് ആളുകളാണു ഹൈടെക് ചൂണ്ട വിലകൊടുത്തു വാങ്ങുന്നത്. 2,000 മുതൽ 10,000 വരെ വിലയുള്ള ചൂണ്ടലുകളാണു വിൽപനയ്ക്ക് എത്തിയിരിക്കുന്നത്. റേഡിയോയുടെ ആന്റീന പോലെ ചുരുക്കിയെടുക്കാവുന്ന സ്റ്റിക്, പ്ലാസ്റ്റിക് നൂല്, ചൂണ്ട, മോട്ടോർ എന്നിവയാണ് ഇതിന്റെ ഭാഗങ്ങൾ. അഞ്ചടിവരെ നീട്ടാൻ കഴിയും. 30 മീറ്റർ നീളത്തിൽ വരെ എത്തുന്ന പ്ലാസ്റ്റിക് നൂലാണ് ഉള്ളത്. പെടിചൂണ്ട, വരാൽചൂണ്ട, വാളച്ചൂണ്ട തുടങ്ങി അഞ്ചിനം ചൂണ്ടകളാണ് ഉള്ളത്. ഉപയോഗം കഴിഞ്ഞാൽ മടക്കി വെക്കാനാകും. മീൻ കൊത്തിയോ എന്നറിയാനും […]

ബാർക്കോഴ കേസിൽ തിരിച്ചടി; മാണിയ്ക്ക് അനുകൂലമായ വിജിലൻസ് റിപ്പോർട്ട് കോടതി തള്ളി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബാർക്കോഴ കേസിൽ മുൻ ധനമന്ത്രി കെ.എം.മാണിയെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള ഹർജി കോടതി തള്ളി. മാണിക്കെതിരേ തെളിവില്ലെന്ന് വ്യക്തമാക്കി അന്വേഷണ സംഘം സമർപ്പിച്ച മൂന്നാമത്തെ റിപ്പോർട്ടാണ് തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയിരിക്കുന്നത്. കേസിൽ തുടർ നടപടികൾ സ്വീകരിക്കാൻ സർക്കാരിൻറെ അനുമതി വാങ്ങാൻ കോടതി വിജിലൻസിനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഡിസംബർ 10ന് മുൻപ് സർക്കാർ അനുമതി വാങ്ങാനാണ് വിജിലൻസിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

ഫ്രാങ്കോ മുളയ്ക്കൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു; ഹർജി ഉച്ചക്ക് 1.45 ന് പരിഗണിക്കും

സ്വന്തം ലേഖകൻ കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. അപേക്ഷ ഇന്നുതന്നെ പരിഗണിക്കണമെന്ന് ജസ്റ്റിസ് രാജാ വിജയരാഘവന് മുന്നിൽ ബിഷപ്പിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ബുധനാഴ്ച ഹർജി പരിഗണിക്കാമെന്നാണ് അദ്ദേഹം ആദ്യം പറഞ്ഞത്. എന്നാൽ ബുധനാഴ്ച അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകേണ്ടതുണ്ടെന്ന കാര്യം ബിഷപ്പിന്റെ അഭിഭാഷകൻ ചൂണ്ടിക്കാണിച്ചു. ഇതേതുടർന്ന് ഉച്ചയ്ക്ക് 1.45 ന് മുൻകൂർ ജാമ്യ ഹർജി പരിഗണിക്കാമെന്ന് ജസ്റ്റിസ് രാജാ വിജയരാഘവൻ വാക്കാൽ അറിയിച്ചു. ഇതേതുടർന്ന് ജാമ്യഹർജി പ്രത്യേകാനുമതിയോടെ ഫയൽ ചെയ്തു. ജാമ്യ ഹർജിയൽ കന്യാസ്ത്രീക്ക് തന്നോട് വ്യക്തിവൈരാഗ്യം ഉണ്ടെന്നും […]

മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ സ്മാരക ശില അക്രമികൾ തകർത്തു

സ്വന്തം ലേഖകൻ ബംഗളൂരു : മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യൂ വരിച്ച മലയാളി മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ സ്മാരക ശില അക്രമികൾ തകർത്തു. സന്ദീപിന്റെ സ്മരണാർത്ഥം ബംഗളൂരുവിലെ യെലഹങ്കയിൽ സ്ഥാപിച്ചിരുന്ന ഗ്രാനൈറ്റ് ശിലയാണ് തകർത്തത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം. സംഭവത്തിൽ പ്രതിഷേധിച്ച് സൈനികരും, ബിജെപി പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. ശില ഉടൻ പുനസ്ഥാപിക്കണമെന്നും അവർ അധികൃതരോട് ആവശ്യപ്പെട്ടു. കുപ്രസിദ്ധമായ 26 /11 ഭീകരാക്രമണ സമയത്തായിരുന്നു സന്ദീപ് ഉണ്ണികൃഷ്ണൻ കൊല്ലപ്പെട്ടത്. മുംബൈയിലെ താജ് ഹോട്ടലിൽ ബന്ദികളാക്കിയവരെ മോചിപ്പിക്കാൻ ശ്രമങ്ങൾ നടത്തുന്നതിനിടെ മേജർ സന്ദീപ് വീരമൃത്യൂ വരിക്കുകയായിരുന്നു.