video
play-sharp-fill

കന്യാസ്ത്രീകളുടെ സമരം ശക്തമാക്കുന്നു; സമരകേന്ദ്രം കുറവിലങ്ങാട്ടും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു

കന്യാസ്ത്രീകളുടെ സമരം ശക്തമാക്കുന്നു; സമരകേന്ദ്രം കുറവിലങ്ങാട്ടും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ബിഷപ്പിന് എതിരായ കന്യാസ്ത്രീകളുടെ സമരം കൂടുതൽ ശക്തമാക്കുന്നു. കന്യാസ്ത്രീ മഠം സ്ഥിതിചെയ്യുന്ന കുറവിലങ്ങാട്ട് ഇന്ന് പുതിയ സമരകേന്ദ്രം തുറക്കും. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ സഹോദരി ഇന്ന് ഉപവാസ സമരം തുടങ്ങും. ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള സമരം ഒൻപതു ദിവസം പിന്നിട്ടിട്ടും ഫലം കാണാത്ത സാഹചര്യത്തിലാണ് ശക്തമാക്കുന്നതെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ കൊച്ചിയിൽ പറഞ്ഞു. പ്രൊഫസർ എം എൻ കാരശ്ശേരിയുടെ നേതൃത്വത്തിൽ കോഴിക്കോട്ട് 24 മണിക്കൂർ ഉണർന്നിരുപ്പ് സമരം ഉടൻ തുടങ്ങും. രണ്ട് ദിവസത്തിനുളളിൽ എല്ലാ ജില്ലാകേന്ദ്രങ്ങളിലും സമരം തുടങ്ങും. നിരാഹാരം അനുഷ്ഠിച്ച രണ്ടാമത്തെയാളെയും അറസ്റ്റ് ചെയ്ത ശേഷം ഈരാറ്റുപേട്ടയിൽ നിന്നുള്ള ആലോഷ്യാ ജോസഫ് ആണ് ഇപ്പോൾ നിരാഹാരം അനുഷ്ഠിക്കുന്നത്.