video
play-sharp-fill

Saturday, May 17, 2025
HomeUncategorizedസംവിധായകനും നടനുമായ സോഹന്‍ സീനുലാലിനെതിരേ മമ്മൂട്ടി ആരാധകരുടെ പൊങ്കാല

സംവിധായകനും നടനുമായ സോഹന്‍ സീനുലാലിനെതിരേ മമ്മൂട്ടി ആരാധകരുടെ പൊങ്കാല

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: നടനും സംവിധായകനുമായ സോഹന്‍ സീനുലാലിനെതിരേ മമ്മൂട്ടി ആരാധകരുടെ ഫേസ്ബുക്ക് പൊങ്കാല. മമ്മൂട്ടിക്കൊപ്പം സോഹന്‍ നിരവധി ചിത്രങ്ങളില്‍ സഹകരിച്ചിരുന്നു. ഈ ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസില്‍ തകര്‍ന്നതും പുതിയ ചിത്രങ്ങളില്‍ തന്റെ ഇടപെടല്‍ മമ്മൂട്ടിക്കു വേണ്ടി വര്‍ദ്ധിപ്പിച്ചതുമാണ് ഇപ്പോള്‍ ആരാധകരുടെ കട്ടക്കലിപ്പിനു കാരണമായത്. ‘ഡബിള്‍സ്’ എന്ന ചിത്രമാണ് സോഹന്‍ മമ്മൂട്ടിയെ നായകനാക്കി മുന്‍പ് സംവിധാനം ചെയ്തത്.

മമ്മൂട്ടി ചിത്രങ്ങളില്‍ സോഹന്റെ അന്യായമായ ഇടപെടലുകള്‍ക്കെതിരേ മുന്‍പ് ഫാന്‍സ് അസോസിയേഷന്‍ രംഗത്തു വന്നിരുന്നു. മമ്മൂട്ടിയെ നിയന്ത്രിക്കുന്നതു സോഹനാണെന്ന് സിനിമാ കേന്ദ്രങ്ങളിലും വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ ഇടപെടല്‍ മമ്മൂട്ടിക്കു വലിയ പാരയാണെന്നും സോഹന്‍ മെഗാസ്റ്റാറിനെ തെറ്റിദ്ധരിപ്പിച്ചാണ് ചിത്രങ്ങളില്‍ പങ്കെടുപ്പിക്കുന്നതെന്നുമാണ് ആക്ഷേപം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മമ്മൂട്ടി ഒരു കാര്യത്തിലും ഇടപെടാതെ പൂര്‍ണ സ്വാതന്ത്ര്യം സോഹന് നല്‍കിയാണ് ഡബിള്‍സിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. പക്ഷേ ചിത്രം നിലവാരം പുലര്‍ത്താതെ തകര്‍ന്നടിഞ്ഞു. ഇതില്‍ കോപാകുലനായ മമ്മൂട്ടി സോഹനുമായി കടുത്ത ശത്രുതയിലായിരുന്നു. മന:പൂര്‍വം മമ്മൂട്ടിയെ തകര്‍ക്കാന്‍ എതിരാളികളുടെ കയ്യില്‍ നിന്ന് അച്ചാരം വാങ്ങി എന്ന ആരോപണം അന്നേ ആരാധകര്‍ ഉന്നയിക്കുന്നുണ്ടായിരുന്നു. പക്ഷേ അതിനു ശേഷം ഒരു സുപ്രഭാതത്തില്‍ സോഹന്‍ മമ്മൂട്ടിയുടെ വിശ്വസ്തനാകുന്ന കാഴ്ച്ച മമ്മൂട്ടിയോടടുത്ത വൃത്തങ്ങളില്‍ തന്നെ അമ്പരപ്പ് ജനിപ്പിച്ചു. മമ്മൂട്ടിയുടെ വലംകൈ എന്നറിയപ്പെടുന്ന ജോര്‍ജിനെ പോലും അപ്രസക്തനാക്കിയാണ് സോഹന്‍ വിശ്വസ്തനായത്. ഇതിനു പിന്നില്‍ എന്തോ ചതി ഒളിഞ്ഞിരിപ്പുണ്ടെന്നാണ് മമ്മൂട്ടിയുടെ വിശ്വസ്തര്‍ പോലും വിശ്വസിക്കുന്നത്. നിര്‍ണായക ശക്തിയായി വളര്‍ന്ന സോഹന്‍ പിന്നീട് മമ്മൂട്ടി ഏതൊക്കെ ചിത്രങ്ങളില്‍ അഭിനയിക്കണമെന്നു പോലും തീരുമാനിച്ചു തുടങ്ങിയെന്നാണ് സംസാരം. പക്ഷേ തുടര്‍ച്ചയായി ചിത്രങ്ങള്‍ പരാജയപ്പെട്ടു തുടങ്ങിയതോടെ ആരാധകര്‍ സോഹനെതിരെ തിരിയുകയായിരുന്നു. ഫാന്‍സ് അസോസിയേഷന്‍ നേതാക്കളെല്ലാം സോഹന്റെ ആഞ്ജാനുവര്‍ത്തികളായതോടെ സാധാരണക്കാരായ ആരാധകര്‍ക്കിടയില്‍ മുറുമുറുപ്പ് വ്യാപകമായി. ഇതോടെയാണ് നേതൃത്വത്തെ തൃണവല്‍ഗണിച്ചു കൊണ്ട് ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു തുടങ്ങിയത്. സോഹന്റെ പേര് കണ്ടാല്‍ പടം പൊട്ടുന്ന അവസ്ഥയാണെന്നാണ് ആരാധകരുടെ ആരോപണം. മമ്മൂട്ടിയെ ബ്ലാക്ക്‌മെയില്‍ ചെയ്താണ് സോഹന്‍ കൂടെ നില്‍ക്കുന്നതെന്ന ആരോപണം ശരിവയ്ക്കുന്നതാണ് അടുത്തിടെ നടക്കുന്ന കാര്യങ്ങള്‍. മമ്മൂട്ടിയുടെ പുതിയ ചിത്രമായ കുട്ടനാടന്‍ ബ്ലോഗിലും സോഹന്റെ ഇടപെടലുണ്ടായിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments