play-sharp-fill
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 68-ാം പിറന്നാൾ

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 68-ാം പിറന്നാൾ

സ്വന്തം ലേഖകൻ

വാരണാസി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 68-ാം പിറന്നാൾ. ജന്മദിനത്തോടനുബന്ധിച്ച് ധാരാളം ആശംസകൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെറ്റ്‌ലി എന്നിവരുൾപ്പടെയുള്ള മുതിർന്ന നേതാക്കളടക്കം ആശംസകൾ അറിയിച്ചു കഴിഞ്ഞു. ഇക്കുറി മോദിയുടെ ജന്മദിനാഘോഷം വാരണാസിയിലെ സ്‌കൂൾക്കുട്ടികൾക്കൊപ്പമായിരിക്കും. അവർക്കൊപ്പം ദിവസം മുഴുവൻ ചിലവിടുന്നതിനോടൊപ്പം തന്റെ ജീവിതത്തെ ആസ്പദമാക്കി നിർമിച്ച ചലച്ചിത്രവും അദ്ദേഹം കാണും. 32 മിനുട്ട് ദൈർഘ്യമുള്ള ചലോ ജീത്തേ ഹേ എന്ന ചിത്രമാണ് മോദി കുട്ടികൾക്കൊപ്പം ആസ്വദിക്കുക. രണ്ടു ദിവസത്തെ വാരണാസി സന്ദർശനത്തിൽ കാശി വിശ്വനാഥക്ഷേത്രവും മോദി സന്ദർശിക്കും.