video
play-sharp-fill

ഫ്രാങ്കോ മുളയ്ക്കൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു; ഹർജി ഉച്ചക്ക് 1.45 ന് പരിഗണിക്കും

ഫ്രാങ്കോ മുളയ്ക്കൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു; ഹർജി ഉച്ചക്ക് 1.45 ന് പരിഗണിക്കും

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. അപേക്ഷ ഇന്നുതന്നെ പരിഗണിക്കണമെന്ന് ജസ്റ്റിസ് രാജാ വിജയരാഘവന് മുന്നിൽ ബിഷപ്പിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ബുധനാഴ്ച ഹർജി പരിഗണിക്കാമെന്നാണ് അദ്ദേഹം ആദ്യം പറഞ്ഞത്. എന്നാൽ ബുധനാഴ്ച അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകേണ്ടതുണ്ടെന്ന കാര്യം ബിഷപ്പിന്റെ അഭിഭാഷകൻ ചൂണ്ടിക്കാണിച്ചു. ഇതേതുടർന്ന് ഉച്ചയ്ക്ക് 1.45 ന് മുൻകൂർ ജാമ്യ ഹർജി പരിഗണിക്കാമെന്ന് ജസ്റ്റിസ് രാജാ വിജയരാഘവൻ വാക്കാൽ അറിയിച്ചു. ഇതേതുടർന്ന് ജാമ്യഹർജി പ്രത്യേകാനുമതിയോടെ ഫയൽ ചെയ്തു. ജാമ്യ ഹർജിയൽ കന്യാസ്ത്രീക്ക് തന്നോട് വ്യക്തിവൈരാഗ്യം ഉണ്ടെന്നും അതിനാലാണ് ഇത്തരത്തിൽ ഒരു പരാതി നൽകിയതും എന്നുമാണ് മുളയ്ക്കലിന്റെ പ്രധാന ആരോപണം. കന്യാസ്ത്രീ മഠത്തിലെ സ്ഥിരം ശല്യക്കാരിയായിരുന്നു. അവർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയരുകയും ഇതിന്റെ തെളിവുകൾ സഭയ്ക്ക് ലഭിക്കുകയും ചെയ്തു. ആരോപണങ്ങൾക്കെതിരെ താൻ ഉൾപ്പടെയുള്ള സംഘം അന്വേഷണത്തിന് ഉത്തരവിട്ടു.കന്യാസ്ത്രീയെ ചുമതലകളിൽ നിന്നും നീക്കി. ഇതിനു പിന്നിൽ താനാണ് എന്ന തെറ്റിദ്ധാരണയാണ് വ്യക്തിവൈരാഗ്യം ഉണ്ടാകാൻ കാരണം എന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.