play-sharp-fill

ബിഷപ്പിനെ കുടുക്കുന്ന നിർണ്ണായക തെളിവുകൾ പൊലീസിന്റെ പക്കൽ: രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ നിർണ്ണായകം; അറസ്റ്റ് ഉടൻ എന്ന് സൂചന

തേർഡ് ഐ ബ്യൂറോ തൃപ്പൂണിത്തുറ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുടുക്കാൻ പര്യാപ്തമായ തെളിവുകൾ അന്വേഷണ സംഘത്തിന്റെ കയ്യിൽ ലഭിച്ചെന്ന് സൂചന. പീഡനത്തിനിരയായ കന്യാസ്ത്രീയ്ക്ക് ലൈംഗിക താല്പര്യം പ്രകടിപ്പിച്ച് ബിഷപ്പ് അയച്ച സന്ദേശങ്ങൾ പൊലീസ് സംഘത്തിനു ഇവർ തന്നെ കൈമാറിയിട്ടുണ്ട്. കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌കിലും, മൊബൈൽ ഫോണിലും സൂക്ഷിച്ചിരിക്കുന്ന സന്ദേശങ്ങൾ നിരത്തിയായിരുന്നു ബുധനാഴ്ച അന്വേഷണ സംഘം ബിഷപ്പിനെ ചോദ്യം ചെയ്തത്. ഈ സന്ദേശങ്ങളും കന്യാസ്ത്രീയുടെയും സാക്ഷികളുടെയും മൊഴിയും ലഭിച്ചതോടെ ബിഷപ്പിന്റെ അറസ്റ്റല്ലാതെ മറ്റു മാർഗങ്ങൾ പൊലീസ് സംഘത്തിനു മുന്നിലില്ലാതെയായി. ഇതോടെയാണ് വ്യാഴാഴ്ചയോ, […]

അഭിമന്യു വധക്കേസ് ; പ്രധാന പ്രതികളിൽ ഒരാൾ കൂടി അറസ്റ്റിൽ

സ്വന്തം ലേഖകൻ കൊച്ചി : മഹാരാജാസ് കോളേജിലെ എസ്എഫ്ഐ വിദ്യാർത്ഥി അഭിമന്യുവിന്റെ വധക്കേസിൽ പ്രധാന പ്രതികളിൽ ഒരാൾ കൂടി അറസ്റ്റിലായി. ക്യാംപസ് ഫ്രണ്ട് എറണാകുളം ജില്ലാ പ്രസിഡന്റ് ആരിഫ് ബിൻ സലീമാണ് അറസ്റ്റിലായത്. കേസിൽ ഇതുവരെ 19 പ്രതികളെ പൊലീസ് പിടികൂടിയിട്ടുണ്ട്. പിടിയിലായ എല്ലാവരും ക്യാംപസ് ഫ്രണ്ട്, എസ്ഡിപിഐ, പോപ്പുലർഫ്രണ്ട് എന്നീ സംഘടനകളിലെ പ്രവർത്തകരാണ്. കൊലപാതകം നടന്ന് രണ്ടരമാസം പിന്നിട്ടിട്ടും പ്രധാന പ്രതികളായ പലരും പിടിയിലാകാത്ത സാഹചര്യത്തിൽ കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനെന്നു കരുതുന്ന ആരിഫ് ബിൻ സലീമടക്കം എട്ടുപേർക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് […]

പഠിച്ച ക്രിമിനലുകളെ തോൽപ്പിക്കുന്ന മറുപടി; ബി.എം.ഡബ്ലുവിൽ നിന്ന് പോളോയിലേക്ക് മാറിയ ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

സ്വന്തം ലേഖകൻ കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് അറസ്റ്റ് ചെയ്തേക്കും. ഇതിനായുള്ള തയ്യാറെടുപ്പുകൾ പൊലീസ് തുടങ്ങിയതായാണ് സൂചന. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് കൂടുതൽ പൊലീസുകാരെ വിന്യസിക്കും. ബിഷപ്പിന്റെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഐജിയുടെ യോഗത്തിൽ വിലയിരുത്തിയത്. അറസ്റ്റ് അനിവാര്യമാണെന്നാണ് അന്വേഷണസംഘം യോഗത്തിൽ അറിയിച്ചത്. ഇന്നലെ തൃപ്പൂണിത്തുറയിലെ ചോദ്യം ചെയ്യൽ കേന്ദ്രത്തിൽ വച്ച് ബിഷപ്പ് നൽകിയ മറുപടിയിൽ അനവധി വൈരുദ്ധ്യങ്ങൾ കണ്ടെത്തിയതോടെയാണ് അറസ്റ്റിലേക്ക് നീങ്ങാൻ പോലീസ് തീരുമാനിച്ചത്. പോലീസിന്റെ ചോദ്യങ്ങൾക്ക് അക്കമിട്ട് നിരത്തിയ മറുപടിയായിരുന്നു ബിഷപ്പിന്റേത്. അഭിഭാഷകർ പറഞ്ഞു പഠിപ്പിച്ച മറുപടികൾ കൃത്യമായി […]

പെട്രോള്‍ – ഡീസല്‍ വിലവര്‍ദ്ധനവ് ജനവഞ്ചന; സജി മഞ്ഞക്കടമ്പില്‍

  സ്വന്തം ലേഖകൻ പാലാ :  അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്‍റെ വില ഉയര്‍ന്ന് നിന്നിട്ടും  യു.പി.എ. സര്‍ക്കാര്‍ പെട്രോള്‍ – ഡീസല്‍ വില പിടിച്ച് നിര്‍ത്തിയപ്പോള്‍ ഇന്ധന വിലവര്‍ദ്ധനവിന്‍റെ പേരില്‍ സമരം ചെയ്ത് അധികാരത്തില്‍ വന്ന ബി.ജെ.പി. സര്‍ക്കാര്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്‍റെ വില താഴ്ന്നിട്ടും രാജ്യത്ത് പെട്രോള്‍ – ഡീസല്‍ വില വര്‍ദ്ധിപ്പിക്കുന്നത് ജനവഞ്ചന ആണെന്ന് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പില്‍ അഭിപ്രായപ്പെട്ടു. യൂത്ത് ഫ്രണ്ട് (എം) പാലാ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വാഹനം ഉപേക്ഷിക്കല്‍ സമരം […]

കൂരോപ്പട പഞ്ചായത്ത് ഭരണം കോൺഗ്രസ്സിന്

സ്വന്തം ലേഖകൻ കൂരോപ്പട: കൂരോപ്പട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയി കോൺഗ്രസിലെ സി.എം. മത്തായി തിരഞ്ഞെടുക്കപ്പെട്ടു. യൂ.ഡി.എഫിലെ സി.എം. മത്തായിക്ക് പത്ത് വോട്ടുകളും ഇടത് സ്ഥാനാർത്ഥി പി.എസ്.സുജാതക്ക് നാല് വോട്ടുകളും ലഭിച്ചു.ബി.ജെ.പിയുടെ രണ്ട് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.കോൺഗ്രസിന്റെ ഏഴ് അംഗങ്ങളും കേരള കോൺഗ്രസ് (എം) അംഗവും സ്വതന്ത്ര അംഗവും സി.എസ്.ഡി.എസ്.അംഗവും സി.എം. മത്തായിക്ക് വോട്ട് ചെയ്തു. അഞ്ച് ഇടത് അംഗങ്ങളിൽ അക്രമ കേസിൽ പോലീസ് അന്വേഷിക്കുന്ന പ്രതി ഒളിവിൽ പോയ സി.പി.എം.അംഗം നിതീഷ് മോൻ വോട്ട് ചെയ്യാൻ എത്തിയില്ല. തിരഞ്ഞെടുപ്പ് യോഗത്തിൽ പൊതുമരാമത്ത് […]

പ്രളയ മേഖലകളിൽ കെ.എസ്.യുവിന്റെ പഠനോപകരണ വിതരണം

സ്വന്തം ലേഖകൻ കോട്ടയം: പ്രളയബാധിതരായി പഠനോപകരണങ്ങൾ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് കൈത്താങ്ങാകാൻ കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന വിദ്യാഹസ്തം പഠനോപകരണവിതരണം ആരംഭിച്ചു. പ്രളയ മേഖലയുടെ അതിജീവനത്തിന് പിന്തുണയേകാൻ പ്രതീക്ഷകളുടെ പുതുമണമുള്ള പഠനോപകരണങ്ങൾ കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിതരണം ചെയ്യുകയാണ്. ജില്ലയിലെ KSU ക്യാമ്പസ് യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ‘സഹപാഠിക്ക് സ്‌നേഹപൂർവ്വം’ എന്ന പേരിൽ സമാഹരിച്ച പഠനോപകരണങ്ങളാണ് ദുരിതബാധിതരായ 1000 സ്‌കൂൾ വിദ്യാർത്ഥികൾക്ക് കൈമാറുന്നത്. ചങ്ങനാശ്ശേരി തുരുത്തി സെന്റ് മേരീസ് സ്‌കൂളിലെ വെള്ളപ്പൊക്ക ബാധിതരായ 80 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ കൈമാറിക്കൊണ്ട് ഡിസിസി പ്രസിഡന്റ് ജോഷി […]

കുട്ടനാട്ടിൽ താറാവുകൾ വീണ്ടും കൂട്ടമായി ചത്തൊടുങ്ങുന്നു

സ്വന്തം ലേഖകൻ മാന്നാർ: കുട്ടനാട്ടിൽ താറാവുകൾ കൂട്ടമായി ചത്തൊടുങ്ങുന്നതു തുടരുന്നു, ഇന്നലെ ചത്തത് അറുനൂറെണ്ണം. അപ്പർകുട്ടനാട്ടിലെ മാന്നാർ വിഷവർശേരിക്കര പാടശേഖരത്തും പരിസരത്തുമായി കിടക്കുന്ന പാവുക്കര തോട്ടുനിലത്തു സജിയുടെ 600 താറാവിൻ കുഞ്ഞുങ്ങളാണ് ഇന്നലെ വീണ്ടും ചത്തത്. കഴിഞ്ഞ ദിവസം ചത്ത 3000 താറാവിൻ കുഞ്ഞുങ്ങൾക്കു പുറമെയാണിത്. മൃഗസംരക്ഷണാധികൃതർ നിർദേശിച്ച മരുന്നു നൽകിയിട്ടും രക്ഷയില്ലാത്ത അവസ്ഥയാണ്. ഇന്നലെ മാന്നാർ മൃഗാശുപത്രിയിൽ നിന്നും അധികൃതർ പാടത്തെത്തി പരിശോധന നടത്തിയിരുന്നു. താറാവുകൾ കിടക്കുന്ന വെള്ളത്തിലെ അണുബാധയാണ് ഇവ കൂട്ടത്തോടെ ചാകാൻ കാരണമെന്നാണു കണ്ടെത്തൽ. ബാക്കിയുള്ളവയെ ഇവിടെ നിന്നു സംഘം […]

ചാരക്കേസിന്റെ ഉത്ഭവത്തെപ്പറ്റി പറയേണ്ടത് സിബി മാത്യൂസ്: നമ്പി നാരായണൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിവാദമായ ചാരക്കേസ് എങ്ങനെയുണ്ടായെന്ന് പറയേണ്ടത് മുൻ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസ് ആണെന്ന് മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ പറഞ്ഞു. എന്നാൽ, പലതവണ ചോദിച്ചിട്ടും അദ്ദേഹം ഒഴിഞ്ഞു മാറുകയാണ്. അത് ഇതുവരെ പറഞ്ഞിട്ടില്ലെന്നും നമ്പി നാരായണൻ കേസരി ജേർണലിസ്റ്റ് യൂണിയന്റെ മുഖാമുഖം പരിപാടിയിൽ പറഞ്ഞു. മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനെ താഴെയിറക്കണമെന്ന ലക്ഷ്യമുള്ളവരോ ക്രയോജനിക് സാങ്കേതിക വിദ്യ ഇന്ത്യ സ്വന്തമാക്കരുതെന്ന് ആഗ്രഹമുള്ളവരോ ആയിരിക്കാം ചാരക്കേസിന് പിന്നിൽ. കേസിൽ നഷ്ടപരിഹാരമല്ല പ്രശ്‌നം. ചാരനെന്ന വിളിപ്പേര് മാറണമെന്നതായിരുന്നു തന്റെ ലക്ഷ്യം. താൻ ചാരനല്ലെന്ന് തനിക്ക് വ്യക്തമായ […]

മുത്തലാഖ് ചൊല്ലിയാൽ മൂന്നു വർഷം വരെ തടവ്; ഓർഡിനൻസിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

സ്വന്തം ലേഖകൻ ന്യൂഡൽഹി: മുത്തലാഖ് ചൊല്ലിയാൽ മൂന്നു വർഷം വരെ തടവ് ലഭിക്കും. രാജ്യസഭ ബില്ല് പാസാക്കാത്ത സാഹചര്യത്തിൽ ഓർഡിനൻസിന് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം ലഭിച്ചു. കുറ്റാരോപിതരായ പുരുഷൻമാർക്ക് ജാമ്യം നൽകുന്നതിനുള്ള വകുപ്പ് കൂടി ബില്ലിൽ ഉൾപ്പെടുത്താൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചിരുന്നു. മുത്തലാഖ് വഴി വിവാഹമോചനം നടത്തിയാൽ ഭർത്താവിന് മൂന്ന് വർഷം വരെ തടവുശിക്ഷ നൽകുന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. ഭർത്താക്കന്മാർക്ക് ജാമ്യം അനുവദിക്കണമെന്നത് പ്രതിപക്ഷത്തിന്റെ ആവശ്യമായിരുന്നു. ജാമ്യം നൽകാൻ മജിസ്ട്രേറ്റിന് അധികാരമുണ്ടാകും. ജീവനാംശം ആവശ്യപ്പെട്ട് ഭാര്യയ്ക്ക് മജിസ്ട്രേറ്റിനെ സമീപിക്കാം. പ്രായപൂർത്തിയാകാത്ത മക്കളുടെ സംരക്ഷണാവകാശവും ഭാര്യയ്ക്ക് […]

പ്രളയത്തിന്റെ മറവിൽ അയ്യപ്പഭക്തരെ പിഴിഞ്ഞെടുക്കാൻ അനുവദിക്കില്ല; കെ.പി.ശശികല

സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്രളയത്തിന്റെ മറവിൽ അയ്യപ്പഭക്തരെ പിഴിഞ്ഞെടുക്കാൻ അനുവദിക്കില്ലെന്നു ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല. പമ്പയിലെ പുനർ നിർമാണ പ്രവർത്തനങ്ങളോടു ദേവസ്വം ബോർഡിന് അവഗണനയാണെന്നു കുറ്റപ്പെടുത്തി ഹിന്ദുഐക്യവേദി നടത്തിയ ബോർഡ് ആസ്ഥാന മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മണ്ഡലകാലം ആരംഭിക്കാൻ 59 ദിവസം മാത്രം ശേഷിക്കേ ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല. പ്രളയത്തിൽ നശിച്ച പമ്പയിലെ നിർമാണ പ്രവർത്തനത്തിനു ടാറ്റാ കൺസൽറ്റൻസിയെ ഏൽപിച്ചെങ്കിലും മാസ്റ്റർ പ്ലാൻ തയാറാക്കിയിട്ടില്ല. നിലയ്ക്കലിൽ നിന്നു പമ്പയിലേക്ക് 40 രൂപയാണ് കെഎസ്ആർടിസി ഈടാക്കുന്നത്. ലോകത്തൊന്നും ഇല്ലാത്ത ചാർജ് […]