play-sharp-fill
ചാരക്കേസിന്റെ ഉത്ഭവത്തെപ്പറ്റി പറയേണ്ടത് സിബി മാത്യൂസ്: നമ്പി നാരായണൻ

ചാരക്കേസിന്റെ ഉത്ഭവത്തെപ്പറ്റി പറയേണ്ടത് സിബി മാത്യൂസ്: നമ്പി നാരായണൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വിവാദമായ ചാരക്കേസ് എങ്ങനെയുണ്ടായെന്ന് പറയേണ്ടത് മുൻ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസ് ആണെന്ന് മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ പറഞ്ഞു. എന്നാൽ, പലതവണ ചോദിച്ചിട്ടും അദ്ദേഹം ഒഴിഞ്ഞു മാറുകയാണ്. അത് ഇതുവരെ പറഞ്ഞിട്ടില്ലെന്നും നമ്പി നാരായണൻ കേസരി ജേർണലിസ്റ്റ് യൂണിയന്റെ മുഖാമുഖം പരിപാടിയിൽ പറഞ്ഞു. മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനെ താഴെയിറക്കണമെന്ന ലക്ഷ്യമുള്ളവരോ ക്രയോജനിക് സാങ്കേതിക വിദ്യ ഇന്ത്യ സ്വന്തമാക്കരുതെന്ന് ആഗ്രഹമുള്ളവരോ ആയിരിക്കാം ചാരക്കേസിന് പിന്നിൽ. കേസിൽ നഷ്ടപരിഹാരമല്ല പ്രശ്‌നം. ചാരനെന്ന വിളിപ്പേര് മാറണമെന്നതായിരുന്നു തന്റെ ലക്ഷ്യം. താൻ ചാരനല്ലെന്ന് തനിക്ക് വ്യക്തമായ ബോദ്ധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കള്ളക്കേസ് ഉണ്ടാക്കിയവർ അത്ര ബുദ്ധിമാന്മാരല്ല. സി.ബി.ഐ ഈ കേസ് അട്ടിമറിച്ചുവെന്ന് കരുതുന്നില്ല. ഈ കേസിൽ ഭൂരിഭാഗം മാധ്യമങ്ങൾക്കും അറിവില്ലായ്മയാണ്.


അവർ മറ്റുള്ളവരെ വഴിതെറ്റിക്കുകയായിരുന്നു. രാഷ്ട്രീയത്തിലെ ഗ്രൂപ്പിസം ചാരക്കേസിന് കാരണമായിട്ടുണ്ട്. ഇല്ലാത്ത സാങ്കേതിക വിദ്യ വിൽക്കാൻ ശ്രമിച്ചെന്നായിരുന്നു ആരോപണം. വാർത്തയില്ലാതെ ഇരുന്നപ്പോൾ ലഭിച്ച സെൻസേഷണിലായ ഒരു കാര്യം പടച്ചുണ്ടാക്കുകയായിരുന്നുവെന്നും നമ്പി നാരായണൻ പറഞ്ഞു. തന്നെ പീഡിപ്പിച്ച ഐ.ബിയിലെ പതിനൊന്ന് പേരുടേയും പേരുകൾ അറിയാം. എന്നാൽ ചിത്രങ്ങളൊന്നും തന്നെയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group