play-sharp-fill
പെട്രോള്‍ – ഡീസല്‍ വിലവര്‍ദ്ധനവ് ജനവഞ്ചന; സജി മഞ്ഞക്കടമ്പില്‍

പെട്രോള്‍ – ഡീസല്‍ വിലവര്‍ദ്ധനവ് ജനവഞ്ചന; സജി മഞ്ഞക്കടമ്പില്‍

 

സ്വന്തം ലേഖകൻ

പാലാ :  അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്‍റെ വില ഉയര്‍ന്ന് നിന്നിട്ടും  യു.പി.എ. സര്‍ക്കാര്‍ പെട്രോള്‍ – ഡീസല്‍ വില പിടിച്ച് നിര്‍ത്തിയപ്പോള്‍ ഇന്ധന വിലവര്‍ദ്ധനവിന്‍റെ പേരില്‍ സമരം ചെയ്ത് അധികാരത്തില്‍ വന്ന ബി.ജെ.പി. സര്‍ക്കാര്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്‍റെ വില താഴ്ന്നിട്ടും രാജ്യത്ത് പെട്രോള്‍ – ഡീസല്‍ വില വര്‍ദ്ധിപ്പിക്കുന്നത് ജനവഞ്ചന ആണെന്ന് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പില്‍ അഭിപ്രായപ്പെട്ടു.


യൂത്ത് ഫ്രണ്ട് (എം) പാലാ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വാഹനം ഉപേക്ഷിക്കല്‍ സമരം സ്റ്റേഡിയം ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീ.കെ.എം. മാണി ധനമന്ത്രി ആയിരുന്നകാലഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില വര്‍ദ്ധിപ്പിച്ചപ്പോള്‍ സംസ്ഥാനത്തിന് ലഭിക്കുന്ന അധികവരുമാനം വേണ്ട എന്നു വച്ച് കേരളത്തില്‍ വില  പിടിച്ചുയര്‍ത്തിയതുപോലെ കേരളത്തിലെ ഇടതുസര്‍ക്കാരും തയ്യാറാകണം എന്നും സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു.

യൂത്ത് ഫ്രണ്ട് പാലാ നിയോജകമണ്ഡലം പ്രസിഡന്‍റ് കുഞ്ഞുമോന്‍ മാടപ്പാട്ടിന്‍റെ നേതൃത്വത്തില്‍ നടത്തിയ സമരം കൊട്ടാരമറ്റം ജംഗ്ഷനില്‍നിന്നും പാര്‍ട്ടി നിയോജകമണ്ഡലം പ്രസിഡന്‍റ് കെ.ജെ. ഫിലിപ്പ് കുഴികുളം ഫ്ളാഗ് ഓഫ് ചെയ്തു.

നിര്‍മ്മല ജിമ്മി, ആന്‍റോ ജോസ് പടിഞ്ഞാറേക്കര, ജോസുകുട്ടി പൂവേലില്‍, ജോജോ കുടക്കച്ചിറ, സാജന്‍ തൊടുക, രാജേഷ് വാളിപ്ലാക്കല്‍, ജോര്‍ഡിന്‍ കിഴക്കേത്തലക്കല്‍, ജോസി പി. തോമസ്, രാജന്‍ കുളങ്ങര, സുനില്‍ പയ്യപ്പള്ളില്‍, ഫെലിക്സ് വെളിയാത്തുകുന്നേല്‍, സജു ആനക്കല്ലുമുകളേല്‍, ശ്രീകാന്ത് എസ്. ബാബു,ലിറ്റോ പാറേക്കാട്ടിൽ, സിജോ പ്ലാത്തോട്ടം, ഷിനു പാലത്തുങ്കല്‍, ഷോണി നടൂപ്പറമ്പില്‍, ഷാബു പനമറ്റം, ഷിന്‍റോ പാലത്താനത്തുപടവില്‍, തോമസുകുട്ടി വരിക്കയില്‍, രാജേഷ് പള്ളത്ത്, ജസ്റ്റ്യന്‍ വട്ടക്കുന്നേല്‍, ജോജി തോട്ടുചാലില്‍, റെനിറ്റോ താന്നിക്കല്‍, , ആനന്ദ് ചെറുവള്ളില്‍, നോയല്‍ ലൂക്കാ, ജിന്‍സ് ജോസ്, ജിമ്മിച്ചന്‍ ഈറ്റത്തോട്ട്, സെബിന്‍ പുതുപ്പറമ്പില്‍,  വിഴിക്കത്തോട് ജയകുമാര്‍, അവിരാച്ചന്‍, ബിനു, ജിസ് പൂവേലില്‍, സാമു റ്റി.യു. തുടങ്ങിയവര്‍ പ്രസംഗിച്ചു.