play-sharp-fill

കള്ളനെ പിടിക്കാൻ സി സി ടി വി വെച്ചു, ദൃശ്യം പരിശോധിച്ച യുവതി ഞെട്ടി.

സ്വന്തം ലേഖകൻ രാത്രി കാലങ്ങളിൽ വീട്ടിൽ ആരോ വരുന്നതായി വീട്ടുകാർക്ക് സംശയം ഉണ്ടായിരുന്നു. എന്നാൽ അത് മോഷ്ടാവാണെന്നുളള ധാരണയാണ് സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ കണ്ടതോടെ പൊളിഞ്ഞത്. നഗ്നനായി സിഗരറ്റ് വലിച്ച് നടക്കുന്ന ആളെയാണ് വീഡിയോയിൽ കണ്ടത്. അടുത്തിടെ പ്രദേശത്ത് കള്ളന്മാരുടെ ശല്യം ഉണ്ടായതും വാർത്തകളിലും മറ്റും കള്ളന്മാരുടെ അക്രമത്തെക്കുറിച്ച് വാർത്തകൾ വന്നതും മൂലം അമ്മയും മകളും മാത്രം താമസിക്കുന്ന വീടിന്റെ സുരക്ഷയ്ക്കായാണ് സിസിടിവി ഘടിപ്പിച്ചത്. മാന്യമായി വസ്ത്രം ധരിച്ചെത്തിയ നാൽപത് വയസ് പ്രായം വരുന്ന പുരുഷനാണ് സിസിടിവിയിൽ പതിഞ്ഞത്. എന്നാൽ കുറച്ച് സമയങ്ങൾക്ക് ശേഷം […]

കെവിൻ ആദ്യമായി തന്നോടു പ്രണയം തുറന്നു പറഞ്ഞപ്പോൾ എനിക്ക് ഭയമായിരുന്നു, പ്രിയതമന്റെ ഓർമ്മകളിൽ നീനു.

മാളവിക കോട്ടയം: മാന്നാനത്തെ കോളേജിൽ ജിയോളജി ആൻഡ് വാട്ടർ മാനേജുമെന്റ് ബിരുദപഠനത്തിന് ചേർന്ന് രണ്ട് മാസത്തിന് ശേഷമാണ് നീനു ആദ്യമായി കെവിനെ കാണുന്നത്. കൊല്ലത്തേക്കുള്ള ബസ്സിനായി നീനുവും സുഹൃത്തായ അനിതയും കെഎസ്ആർടിസി ബസ്സ് സ്റ്റാന്റിലേക്ക് പോയപ്പോൾ അനിതയെ കാണാൻ വന്ന സുഹൃത്തിന്റെ കൂടെ കെവിനും ഉണ്ടായിരുന്നു. ”ഞങ്ങൾ ഫോണിൽ ഒന്നോ രണ്ടോ തവണ സംസാരിച്ചതേ ഉണ്ടായിരുന്നുള്ളൂ. ബസ് സ്റ്റാൻഡിൽ നിന്നും ഞങ്ങൾ കൂടുതലായൊന്നും സംസാരിച്ചിരുന്നില്ല” – നീനു പറഞ്ഞു. ആ ബന്ധം പിന്നീട് വളർന്നു. ഫോണിൽ ദീർഘനേരം സംസാരിക്കാൻ തുടങ്ങി. കെവിൻ ആദ്യമായി പ്രണയം പറഞ്ഞപ്പോൾ […]

ചാണക്യപുത്രനായി ജോസ് കെ മാണി: കെണിയൊരുക്കി കാത്തിരുന്ന ബിജെപിയെ കബളിപ്പിച്ച് മാണി പുത്രൻ രാജ്യസഭയിലേയ്ക്ക്

പൊളിറ്റിക്കൽ ഡെസ്‌ക് കോട്ടയം: കോൺഗ്രസ് നേതൃത്വത്തെയും സംസ്ഥാനത്തെ പ്രവർത്തകരെയും അമ്പരപ്പിച്ച തീരുമാനത്തിനു പിന്നിൽ ജോസ് കെ.മാണിയുടെ ചാണക്യ തന്ത്രം. ്അച്ഛൻ കെ.എം മാണിയെയും, രാഷ്ട്രീയ തന്ത്രജ്ഞനായ ഉമ്മൻചാണ്ടിയെയും കടത്തി വെട്ടി രണ്ടു വർഷം പാർട്ടിയെ ഒറ്റയ്ക്കു നിന്നു വളർത്താനുള്ള ജോസ് കെ.മാണിയുടെ തന്ത്രമാണ് ഒരൊറ്റ രാത്രികൊണ്ടു കേരള കോൺഗ്രസിനു രാജ്യസഭാ സീറ്റ് കൈവള്ളയിൽ വച്ചു നൽകിയത്. കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തേക്കാൾ തനിക്കാണ് രാഹുൽ ഗാന്ധിക്കു മേൽ സ്വാധീനമെന്നും ജോസ് കെ.മാണി രാജ്യസഭാ സീറ്റ് തീരൂമാനത്തോടെ ഉറപ്പിച്ചു. രണ്ടു വർഷം ജോസ് കെ.മാണി നടത്തിയ രാഷ്ട്രീയ […]

ബിജെപി പ്രവർത്തകന്റെ കാൽപാദം വെട്ടിയെടുത്തു: പൊൻകുന്നത്ത് വൻ സംഘർഷം; പിന്നിൽ സിപിഎം എന്ന് സൂചന; ശനിയാഴ്ച പൊൻകുന്നത്ത് ഹർത്താൽ

സ്വന്തം ലേഖകൻ പൊൻകുന്നം: ചിറക്കടവിൽ മൂന്ന് ബി.ജെ.പി പ്രവർത്തകർക്ക് വെട്ടേറ്റു. ആക്രമണത്തിനു പിന്നിൽ സി.പി.എമ്മാണെന്ന് ബി.ജെ.പി ജില്ലാ കമ്മിറ്റി ആരോപിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ആർ.എസ്.എസ് ശാരീരിക് പ്രമുഖ് രമേശിനെ (37) തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്കു വിധേയനാക്കി. ഗുരുതരമായി പരിക്കേറ്റ മറ്റു രണ്ടു പ്രവർത്തകരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി എട്ടരയോടെ ചിറക്കടവിലായിരുന്നു സംഭവം. ഗൃഹസന്ദർശനത്തിനു ശേഷം മടങ്ങുകയായിരുന്നു ആർ.എസ്.എസ് പ്രവർത്തകരെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ രമേശിന്റെ കാൽപാദം അറ്റു തൂങ്ങി. രണ്ടു കൈകൾക്കും ഒടിവുണ്ട്. ഗുരുതരമായി […]

ജോസ് കെ.മാണി രാജ്യസഭയിലേയ്ക്ക്: കേരള കോൺഗ്രസിന്റെ ശ്രമം കോൺഗ്രസിന്റെ വാരൽ ഒഴിവാക്കാൻ; കോട്ടയം പാർലമെന്റ് സീറ്റിൽ മോൻസ് ജോസഫ്

സ്വന്തം ലേഖകൻ കോട്ടയം: കേരള കോൺഗ്രസിനു കോൺഗ്രസ് ഹൈക്കമാൻഡ് ദാനമായി നൽകിയ സീറ്റിൽ കേരള കോൺഗ്രസ് വൈസ് ചെയർമാനും ലോക്‌സഭാ മണ്ഡലത്തിലെ എംപിയുമായി ജോസ് കെ മാണി രാജ്യസഭയിലേയ്ക്ക്. ലോക്‌സഭാ മണ്ഡലത്തിൽ ജോസ് കെ.മാണിയ്ക്കു പകരം മോൻസ് ജോസഫ് മത്സരിച്ചേയ്ക്കും. മോൻസിന്റെ മണ്ഡലമായ കടുത്തുരുത്തിയിൽ ജോസ് കെ.മാണിയുടെ ഭാര്യയായ നിഷ ജോസ് കെ മാണിയെയും മത്സരിപ്പിക്കാൻ ധാരണയായിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി വൈകി പാലായിലെ കെ.എം മാണിയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനം എടുത്തിരിക്കുന്നത്. കേരള കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗമാണ് ഇതു […]

കെവിൻ വധക്കേസിൽ വീഴ്ച വരുത്തിയ രണ്ടു ഡിവൈഎസ്പിമാരെ മാറ്റി ജില്ലാ പൊലീസിൽ വൻ അഴിച്ചു പണി

സ്വന്തം ലേഖകൻ കോട്ടയം: കെവിൻ വധക്കേസിൽ വീഴ്ചവരുത്തിയ കോട്ടയത്തെ രണ്ടു ഡിവൈ.എസ്.പിമാർക്കു സ്ഥാന ചലനം. കോട്ടയം ഡിവൈ.എസ്.പി ഷാജിമോൻ ജോസഫും, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാറിനെയുമാണ് മാറ്റിയത്. ഷാജിമോൻ ജോസഫിനെ ഇടുക്കി എസ്.ബി.സി.ഐഡിയിലേയ്ക്കാണ് മാറ്റിയിരിക്കുന്നത്. പകരം ചങ്ങനാശേരി ഡിവൈ.എസ്.പി ആർ.ശ്രീകുമാർ ചുമതലേയ്ക്കും. ചങ്ങനാശേരിയിലേയ്ക്കു വിജിലൻസ് ഡിവൈ.എസ്.പിയായ എസ്.സുരേഷ്‌കുമാറാണ് എത്തുന്നത്. കോട്ടയം സ്‌പെഷ്യൽബ്രാഞ്ചിൽ സന്തോഷ്‌കുമാറിനു പകരം ഡി.സി.ആർ.ബി ഡിവൈ.എസ്.പി പാർത്ഥസാരഥി പിള്ളയാണ് എത്തുന്നത്. പാർത്ഥസാരഥി പിള്ളയ്ക്കു പകരം ഡിവൈ.എസ്.പിയായി സ്ഥാനക്കയറ്റം ലഭിച്ച പ്രകാശൻ പി.പടന്നയിൽ എത്തും. ജെ.സന്തോഷ്‌കുമാറിനെ തിരുവനന്തപുരം റൂറലിലേയ്ക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഗാന്ധിനഗറിലെ കെവിൻ […]

കാറും ടാങ്കർലോറിയും കൂട്ടിയിടിച്ച്​ നാലുപേർക്ക്​ പരിക്ക്​

സ്വന്തം ലേഖകൻ കോ​ട്ട​യം: കോടിമത പാലത്തിനുസമീപം കാറും ടാങ്കർലോറിയും കൂട്ടിയിടിച്ച്​ നാലുവിദ്യാർഥികൾക്ക്​ പരിക്കേറ്റു. ചെ​ന്നി​ത്ത​ല സ്വ​ദേ​ശി സൂ​ര​ജ് (19), ബു​ധ​നൂ​ർ ഇ​ട​ത്താം ത​റ​യി​ൽ മ​നീ​ഷ് മോ​ഹ​ൻ (21), പ​രു​മ​ല ഹ​രി​കൃ​ഷ്ണ​യി​ൽ ഹ​രി​കൃ​ഷ്ണ​ൻ (21), ബു​ധ​നൂ​ർ കൊ​ച്ചു​കി​ഴ​ക്കേ​തി​ൽ അ​ന​ന്ത​കൃ​ഷ്ണ​ൻ (21) എ​ന്നി​വ​ർ​ക്കാ​ണ്​ പ​രി​ക്കേ​റ്റ​ത്. വെള്ളിയാഴ്​ച പുലർച്ചെ ആറിനാണ്​ സംഭവം. ത​മി​ഴ്നാ​ട്ടി​ലെ സേ​ല​ത്തു​നി​ന്നും വീ​ട്ടി​ലേ​ക്ക്​ വ​ന്ന വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച കാ​ർ എ​തി​രെ​വ​ന്ന ടാ​ങ്ക​റി​ൽ ഇ​ടി​ക്കുകയായിരുന്നു. പരിക്കേറ്റവരെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സൂ​ര​ജി​​െൻറയും മ​നീ​ഷി​​െൻറയും നി​ല ഗു​രു​ത​ര​മാ​ണ്​. ത​മി​ഴ്നാ​ട്ടി​ലെ സേ​ല​ത്ത്​ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ കാ​റി​ൽ ചെ​ന്നി​ത്ത​ല​യി​ലേ​ക്കു […]

17കാരനേ തട്ടികൊണ്ട് പോയി പീഡിപ്പിച്ച വീട്ടമ്മയെ അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ ആലത്തൂർ:വിവാഹിതയും മൂന്നു വയസു പ്രായമായ കുഞ്ഞിന്റെ അമ്മയുമായ ചിറ്റില്ലഞ്ചേരി കാരക്കാപറമ്പ് വി.കെ. നഗർ സജിത(24) ഭർത്താവിനേ ഉപേക്ഷിച്ച് 17കാരൻ പ്‌ളസ്ടു വിദ്യാർഥിയുമായി കടന്നു കളഞ്ഞു. ഭർത്താവു നല്കിയ താലിമാല വിറ്റ് ആൺകുട്ടിയുമായി വിമാനത്തിൽ ബാഗ്‌ളൂരിൽ എത്തി ഹോട്ടൽ എടുക്കുകയും അവിടെ വെച്ച് പീഡിപ്പിക്കുകയും ചെയ്തു.സജിതക്കെതിരേ ആൺകുട്ടിയേ ലൈംഗീകമായി പീഡിപ്പിച്ചതിനു പോലീസ് പോസ്‌കോ ചുമത്തി കേസെടുത്തു. വൈദ്യ പരിശോധനയിലും ആൺകുട്ടിയുടെ മൊഴിയിലും സജിത ഹോട്ടലിൽ വെച്ച് ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടതിന്റെ തെളിവുകൾ ലഭിച്ചിരുന്നു. ചെവ്വാഴ്ച്ച കോയമ്പത്തൂരിൽ എത്തിയ ഇവർ മൊബൈൽ ഫോണും താലിമാലയും […]

എൽ.കെ.ജി വിദ്യാർത്ഥിയെ ക്ലാസ്സ് മുറിയിൽ പൂട്ടിയിട്ട് അധികൃതർ സ്ഥലം വിട്ടു

സ്വന്തം ലേഖകൻ കൊല്ലം:എൽ.കെ.ജി വിദ്യാർഥിയായ നാലു വയസുകാരൻ ക്ലാസ്സ് റൂമിൽ ഉള്ളത് ശ്രദ്ധിക്കാതെ ക്ലാസ്സ് റൂമും സ്‌കൂളും പൂട്ടി അധികൃതർ സ്ഥലം വിട്ടു. അഞ്ചൽ അലയമൺ ഗവ. ന്യൂ എൽ.പി സ്‌കൂളിലാണു നാലുവയസ്സുകാരൻ കുടുങ്ങിയത്. വൈകിട്ടു മൂന്നരയോടെയാണു ക്ലാസ് അവസാനിച്ചത്. സ്‌കൂളിനു രണ്ടു കിലോമീറ്റർ അകലെ പുത്തയത്തു താമസിക്കുന്ന കുട്ടി സ്‌കൂൾ ബസിലാണു പോകേണ്ടിയിരുന്നത്. ബസിൽ കുട്ടി ഇല്ലെന്ന് അറിഞ്ഞതോടെ രക്ഷിതാക്കളും നാട്ടുകാരും പരിഭ്രമത്തിലായി. വിവരം അഞ്ചൽ പൊലീസിൽ അറിയിച്ചു. പൊലീസും നാട്ടുകാരും സ്‌കൂൾ പരിസരം അരിച്ചുപെറുക്കിയെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. സ്‌കൂൾ പരിസരമെല്ലാം പരിശോധിച്ചിട്ടും […]

അമ്മ പിളർപ്പിലേക്ക്, മോഹൻലാലിനെ മുൻനിർത്തി പൃഥ്വിരാജ് പക്ഷത്തെ ഒതുക്കും

മാളവിക കൊച്ചി: അമ്മ പിളർപ്പിലേക്കെന്ന് സിനിമ ലോകത്തു നിന്നുള്ള സൂചനകൾ. പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹൻലാലിനെ കൊണ്ടുവരുന്നതേടെ പൃഥ്വിരാജിനെയും ചില യുവതാരങ്ങളെയും ഒതുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ സംഘടനയിൽ നടന്നുകൊണ്ടിയിരിക്കുന്നത്. ഈ മാസം 24ന് കൊച്ചിയിൽ നടത്തുന്ന വാർഷി പൊതുയോഗത്തിൽ വെച്ച് പുതിയ തെരഞ്ഞടുപ്പ്. പ്രസിഡന്റ് ഇന്നസെന്റും സെക്രട്ടറി മമ്മൂട്ടിയും സ്ഥാനമൊഴിയുകയും, നിലവിൽ വൈസ് പ്രസിഡന്റായ മോഹൻലാൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. ഒരു മത്സരം ഒഴിവാക്കനാണ് ഈ തീരുമാനമെന്ന് ഭാരവഹികൾ അറിയിച്ചു. മോഹൻലാൽ വരുമെങ്കിലും ഇന്നസെന്റ് പക്ഷത്തിന് തന്നെയാകും സംഘടനയിൽ ആധിപത്യം. ഇതുകൊണ്ട് അഭിപ്രായങ്ങൾ തുറന്നു പറയുന്നവരെ ഒതുക്കുകയാണ് […]