play-sharp-fill

വാഹനങ്ങൾ ഇനി ധൈര്യമായി പാർക്ക് ചെയ്യാം : പാർക്കിംഗ് ഏരിയയിൽ നിന്ന് വാഹനങ്ങൾ മോഷണം പോയാൽ നഷ്ടപരിഹാരം പേ പാർക്ക് ഉടമ നൽകണം ; സുപ്രീം കോടതി

  സ്വന്തം ലേഖകൻ ന്യൂഡൽഹി : വാഹനങ്ങൾ ഇനി ധൈര്യമായി പാർക്ക് ചെയ്യാം. പാർക്കിംഗ് ഏരിയയിൽ നിന്ന് ഇനി വാഹനങ്ങൾ മോഷണം പോയാൽ നഷ്ടപരിഹാരം ആ സ്ഥലം നൽകുന്ന സ്ഥാപനം നൽകണം സുപ്രീം കോടതി. പാർക്കിംഗ് ഏരിയയിൽ വെയ്ക്കുന്ന വാഹനത്തിന്റെ ഉത്തരവാദിത്തം ആ സ്ഥലം അനുവദിക്കുന്ന സ്ഥാപനത്തിനുമുണ്ടെന്ന് ഉറപ്പിക്കുന്നതാണ് സുപ്രീം കോടതി വിധി. നിബന്ധനകളോടെയാണ് സുപ്രീം കോടതി വിധി. ഇപ്പോൾ ഒട്ടുമിക്ക സ്ഥലങ്ങളിലും വാഹന പാർക്കിംഗ് സ്ഥലത്ത് കാണുന്ന ബോർഡുകളാണ് പാർക്ക് ചെയ്യുന്ന വാഹനത്തിന്റെ ഉത്തരവാദിത്തം സ്ഥാപനത്തിന് ഇല്ല എന്നുള്ളത്. പാർക്കിംഗ് ഏരിയയിലെ വാഹനങ്ങൾക്ക് […]

റൺവെ നവീകരണം ബുധനാഴ്ച മുതൽ ; പകൽ വിമാന സർവീസുകളുണ്ടാവില്ല

  സ്വന്തം ലേഖിക കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ റൺവെ നവീകരണ പദ്ധതി ബുധനാഴ്ച തുടക്കമാകും. 2020 മാർച്ച് 28 വരെ ഇനി പകൽ സമയം വിമാനസർവീസുകൾ ഉണ്ടാകില്ല. എല്ലാ ദിവസവും രാവിലെ പത്തിന് വിമാനത്താവള റൺവെ അടയ്ക്കും വൈകീട്ട് ആറിന് തുറക്കും. മിക്ക സർവീസുകളും വൈകീട്ട് ആറ് മുതൽ രാവിലെ 10 വരെയുള്ള സമയത്തേയ്ക്ക് പുന:ക്രമീകരിച്ചിട്ടുള്ളതിനാൽ 5 വിമാന സർവീസുകൾ മാത്രമാണ് റദ്ദുചെയ്യപ്പെട്ടത്. റൺവെ റീ-സർഫസിങ് പ്രവൃത്തി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഒരുവർഷം മുമ്പുതന്നെ കൊച്ചി ഇന്റർനാഷണൽ എയർപോർട് ലിമിറ്റഡ്(സിയാൽ) ആസൂത്രണം തുടങ്ങിയിരുന്നു. വിമാനക്കമ്പനികൾ […]

ഡ്രൈവർ ഉറങ്ങി : നിർത്തിയിട്ടിരുന്ന ജീപ്പിലും പിന്നാലെയെത്തിയ ബസിലും കാറിടിച്ച് രണ്ട് പേർക്ക് പരിക്ക്‌

  സ്വന്തം ലേഖിക കോട്ടയം : കാർ ഡ്രൈവർ ഉറങ്ങിയതിനെ തുടർന്ന്  നിർത്തിയിട്ട ജീപ്പിലും പിന്നാലെ വനന്ന ബസിലും ഇടിച്ചു. ഈരാറ്റുപേട്ട – തൊടുപുഴ റോഡിൽ കളത്തൂക്കടവ് ജംഗ്ഷനിൽ വച്ച് തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെ അപകടം ഉണ്ടായത്. മൂന്ന് വാഹനങ്ങൾക്ക് തകരാർ സംഭവിച്ചു. അപകടത്തിൽ  രണ്ട് പേർക്ക് പരിക്കേറ്റു.   മേലുകാവ് ഭാഗത്ത് നിന്നും വന്ന വാഗണർ കാറിലെ ഡ്രൈവർ ഉറങ്ങിയതിനെ തുടർന്ന് ടൗണിന് സമീപം റോഡിൽ പാർക്ക് ചെയ്തിരുന്ന ജീപ്പിലിടിക്കുകയായിരുന്നു. കാർ ജീപ്പിലിടിച്ചുണ്ടായ ആഘാതത്തിൽ റോഡിൽ വട്ടം തിരിഞ്ഞ കാറിൽ തൊട്ടു പിന്നാലെയെത്തിയ […]

ഭാരത് പെട്രോളിയം വിൽക്കുന്നത് പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്നത് പോലെ ; രാജ്യസ്‌നേഹം പ്രസംഗിക്കുന്നവർ തന്നെ രാജ്യത്തെ ഓരോ ദിവസവും വിൽക്കുകയാണ് : ഹൈബി ഈഡൻ

  സ്വന്തം ലേഖിക ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് എറണാകുളം എം.പി ഹൈബി ഈഡൻ രംഗത്ത്. പൊതുമേഖല കമ്പനിയായ ഭാരത് പെട്രോളിയം വിൽക്കുന്നതിനെതിരെയാണ് അദ്ദേഹം പാർലമെന്റിൽ പൊട്ടിത്തെറിച്ചത്. വലിയ രാജ്യസ്നേഹം പ്രസംഗിക്കുന്നവർ രാജ്യത്തെ ഓരോ ദിവസവും വിൽക്കുകയാണെന്നായിരുന്നു ഹൈബി പറഞ്ഞത്. ബിപിസിഎൽ വളരെ ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ്. അത് വിൽക്കാനുള്ള തീരുമാനം പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്നത് പോലെയാണെന്ന് അദ്ദേഹം തുറന്നടിച്ചു. രാജ്യത്തെ പൊതുമേഖല കമ്പനികളായ എയർ ഇന്ത്യയും ഭാരത് പെട്രോളിയവും അടുത്ത മാർച്ചോടെ വിൽക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞിരുന്നു. ഇത് […]

ചരിത്രനഗരമായ ആഗ്ര ഇനി അഗ്രവാൻ ; പേരുമാറ്റാനൊരുങ്ങി യോഗി ആദിത്യനാഥ് സർക്കാർ

  സ്വന്തം ലേഖകൻ ന്യൂഡൽഹി : ഇന്ത്യയുടെ ചരിത്രനഗരങ്ങളിൽ ഒന്നായ ആഗ്രയുടെ പേര് മാറ്റാനൊരുങ്ങി ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ. താജ്മഹൽ സ്ഥിതി ചെയ്യുന്ന ആഗ്രയുടെ പേര് അഗ്രവാൻ എന്നു മാറ്റാനാണ് സർക്കാരിന്റെ നീക്കം. ഇതുമായി ബന്ധപ്പെട്ട് പരിശോധന നടത്താൻ ചരിത്ര ഗവേഷകർക്ക് സർക്കാർ നിർദേശം നൽകി. ആഗ്രയിലെ അംബേദ്കർ സർവകലാശാലയ്ക്ക് ഇതുമായി ബന്ധപ്പെട്ട് സർക്കാർ കത്തയച്ചു. ആഗ്ര മറ്റേതെങ്കിലും പേരുകളിൽ അറിയപ്പെട്ടിരുന്നോ എന്നു പരിശോധിക്കാനാണ് നിർദേശം. സർക്കാർ നിർദേശം ലഭിച്ചിട്ടുണ്ടെന്നും ഇതിൽ പരിശോധന തുടങ്ങിയതായും സർവകലാശാലയിലെ ചരിത്ര വിഭാഗം മേധാവി പ്രഫ. സുഗമം […]

“ഇംഗ്ലീഷുകാരന്റെ ഭാഷയിൽ യു ടേൺ, മലയാളത്തിൽ മലക്കം മറിച്ചിൽ ; വൈകിവരുന്ന വിവേകമേ നിന്നെ ഞാൻ പിണറായി ഭരണമെന്ന് വിളിക്കട്ടെ” ; സർക്കാരിനെ പരിഹസിച്ച് ഷിബു ബേബി ജോൺ

  സ്വന്തം ലേഖിക തിരുവനന്തപുരം : സിപിഎമ്മിനേയും പിണറായി സർക്കാരിനെയും പരിഹസിച്ച് മുൻമന്ത്രിയും ആർഎസ്പി നേതാവുമായ ഷിബു ബേബി ജോൺ. കഴിഞ്ഞ വർഷം ദുർവാശി വെടിഞ്ഞ് യുഡിഎഫും പൊതുസമൂഹവും മുന്നോട്ടുവച്ച വിവേകം ഉൾക്കൊള്ളാൻ പിണറായി തയ്യാറായിരുന്നെങ്കിൽ, നാട്ടിൽ സമാധാന അന്തരീക്ഷം നിലനിന്നേനെ, മതിലുകെട്ടിയ 50 കോടി രൂപ ഖജനാവിലും ഉണ്ടായേനെ, കേരളത്തിൽ ബിജെപിയെന്ന ശല്യം അന്നേ തീർന്നും കിട്ടിയേനെ.! ഷിബു ബേബി ജോൺ ഫേസ്ബുക്കിൽ കുറിച്ചു. ഇംഗ്ളീഷുകാരന്റെ ഭാഷയിൽ യു ടേൺ, മലയാളത്തിൽ മലക്കം മറിച്ചിൽ, ചുരുക്കിപ്പറഞ്ഞാൽ മലയാളി സമൂഹത്തിന്റെ മുന്നിൽ നീറോ ചക്രവർത്തിയുടെ […]

സംസ്ഥാന സ്‌കൂൾ കായികമേള ; മുത്തുരാജ് നേടിയ വെള്ളിയ്ക്ക് സ്വർണ്ണത്തിളക്കം

  സ്വന്തം ലേഖകൻ കണ്ണൂർ : കലോത്സവ വേദി ആയാവും കായിക മേള ആയാലും ചിലരുടെ കൈകളിലെത്തുന്ന സമ്മാനങ്ങൾക്ക് ചിലപ്പോഴെങ്കിലും സ്വർണ്ണത്തെക്കാൾ തിളക്കമുണ്ടാകും. അത്തരത്തിൽ ഒരു വെള്ളിത്തിളക്കം നേടി സംസ്ഥാന കായിക മേളയിൽ മുന്നേറുകയാണ് എം. മുത്തുരാജ്. ആക്രി സാധനങ്ങൾ പെറുക്കി വിറ്റ് ജീവിക്കുന്ന നാടോടി കുടുംബത്തിൽ നിന്നാണ് മുത്തുരാജ് പ്രാരാബ്ധങ്ങൾ താണ്ടിയാണ് ജൂനിയർ ആൺകുട്ടികലുടെ അഞ്ച് കിവലോമീറ്റർ നടത്തിൽ എം. മുത്തുരാജ് വെള്ളി മെഡൽ നേട്ടം കൈവരിച്ചത്. കഷ്ടപ്പാടുകൾക്കിടയിലും ആറ് മക്കളയെയും കായിക രംഗത്ത് വളർത്തിയെടുക്കാൻ ശ്രമിക്കുന്ന മാതാ പിതാക്കൾക്കാണ് മുത്തുരാജ് തന്റെ […]

ഇനി മുതൽ സിനിമ കാണാൻ പാടുപെടും ; ഇന്ന് മുതൽ സിനിമാ ടിക്കറ്റുകളുടെ ചാർജ് വർദ്ധിപ്പിച്ചു

  സ്വന്തം ലേഖിക കൊച്ചി : ഇന്ന് മുതൽ സംസ്ഥാനത്ത് സിനിമാ ടിക്കറ്റുകൾക്ക് വിലവർദ്ധിപ്പിച്ചു. 10 രൂപ മുതൽ 30 രൂപ വരെയാണ് വിവിധ ക്ലാസുകളിലെ ടിക്കറ്റുകൾക്ക് വില കൂടുന്നത്. സാധാരണ ടിക്കറ്റിന് 130 രൂപയാണ്. ജിഎസ്ടിയ്ക്കും ക്ഷേമനിധി തുകയ്ക്കും പുറമേ വിനോദ നികുതിയും ഏർപ്പെടുത്തിയ സർക്കാർ തീരുമാനത്തിന് തൽകാലം വഴങ്ങാൻ തിയേറ്ററർ സംഘടനകൾ തീരുമാനം എടുക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംഘടനകൾ കോടതിയെ സമീപിച്ചിരുന്നെങ്കിലും നടപടികൾ നീണ്ടു പോകുകയാണ്. കോടതിവിധി സർക്കാരിന് അനുകൂലമാകുന്ന സാഹചര്യമുണ്ടായാൽ മുൻകാല പ്രാബല്യത്തോടെ തിയറ്ററുകൾ വിനോദ നികുതി അടയ്‌ക്കേണ്ടി വരും. […]

ഒരു നിമിഷംകൊണ്ട് ഒന്നുമില്ലാതായി,പണം എടുത്തോട്ടെ രേഖകൾ തിരിച്ചുവേണം ; നടൻ സന്തോഷ് കീഴാറ്റൂർ

  സ്വന്തം ലേഖിക കൊച്ചി: ട്രെയിൻ യാത്രക്കിടെ, നടൻ സന്തോഷ് കീഴാറ്റൂരിന്റെ പണവും തിരിച്ചറിയൽ രേഖകളും അടങ്ങിയ ബാഗ് മോഷണം പോയി. എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേയാണ് തിരിച്ചറിയൽ രേഖകളും പണവും അടങ്ങിയ ബാഗ് നഷ്ടമായത്. സന്തോഷ് കീഴാറ്റൂരിന്റെ പരാതിയിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു. ഷൂട്ട് നടക്കുന്ന കോഴിക്കോട്ടേക്ക് പോകാൻ തുരന്തോ എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെയാണ് സന്തോഷ് കീഴാറ്റൂരിന്റെ ബാഗ് നഷ്ടമായത്. സെക്കൻഡ് ടയർ എസിയിലാണ് യാത്ര ചെയ്തത്. ബാത്ത്റൂമിൽ പോയി തിരിച്ചുവന്ന് നോക്കുമ്പോൾ ബെർത്തിൽ വച്ചിരുന്ന ബാഗ് നഷ്ടമായതായി സന്തോഷ് കീഴാറ്റൂർ പറഞ്ഞു. […]

ശബരിമല മണ്ഡലകാലം : നടതുറന്ന ആദ്യ ദിവസം വരുമാനം 3.32 കോടി രൂപ, കഴിഞ്ഞ വർഷത്തെക്കാൾ 1.28 കോടി രൂപയുടെ വർദ്ധനവ്

സ്വന്തം ലേഖകൻ പത്തനംതിട്ട: മണ്ഡലകാലത്തോടനുബന്ധിച്ച് നടതുറന്ന ശബരിമലയിൽ ആദ്യദിവസം തന്നെ വരുമാനത്തിൽ വൻ വർധനവ് . ആദ്യ ദിവസമായ വൃശ്ചികം ഒന്നിന് 3 കോടി 32 ലക്ഷം രൂപയാണ് ശബരിമലയിൽ വരുമാനമായി ലഭിച്ചത്. പോയ വർഷത്തെ അപേക്ഷിച്ച് ശബരിമലയിൽ ആദ്യദിനത്തിൽ തന്നെ ഒരു കോടി 28 ലക്ഷം രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടോപ്പം നടവരവ്, അപ്പം, അരവണ, കടകളിലെ വരുമാനം എന്നിവയിലെല്ലാം വർധനയുണ്ടായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു പറഞ്ഞു. ശബരിമലയിൽ സ്ത്രീ പ്രവേശന ഉത്തരവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിൽ കഴിഞ്ഞ […]