ഇനി മുതൽ സിനിമ കാണാൻ പാടുപെടും ; ഇന്ന് മുതൽ സിനിമാ ടിക്കറ്റുകളുടെ ചാർജ് വർദ്ധിപ്പിച്ചു

ഇനി മുതൽ സിനിമ കാണാൻ പാടുപെടും ; ഇന്ന് മുതൽ സിനിമാ ടിക്കറ്റുകളുടെ ചാർജ് വർദ്ധിപ്പിച്ചു

Spread the love

 

സ്വന്തം ലേഖിക

കൊച്ചി : ഇന്ന് മുതൽ സംസ്ഥാനത്ത് സിനിമാ ടിക്കറ്റുകൾക്ക് വിലവർദ്ധിപ്പിച്ചു. 10 രൂപ മുതൽ 30 രൂപ വരെയാണ് വിവിധ ക്ലാസുകളിലെ ടിക്കറ്റുകൾക്ക് വില കൂടുന്നത്.

സാധാരണ ടിക്കറ്റിന് 130 രൂപയാണ്. ജിഎസ്ടിയ്ക്കും ക്ഷേമനിധി തുകയ്ക്കും പുറമേ വിനോദ നികുതിയും ഏർപ്പെടുത്തിയ സർക്കാർ തീരുമാനത്തിന് തൽകാലം വഴങ്ങാൻ തിയേറ്ററർ സംഘടനകൾ തീരുമാനം എടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുമായി ബന്ധപ്പെട്ട് സംഘടനകൾ കോടതിയെ സമീപിച്ചിരുന്നെങ്കിലും നടപടികൾ നീണ്ടു പോകുകയാണ്. കോടതിവിധി സർക്കാരിന് അനുകൂലമാകുന്ന സാഹചര്യമുണ്ടായാൽ മുൻകാല പ്രാബല്യത്തോടെ തിയറ്ററുകൾ വിനോദ നികുതി അടയ്‌ക്കേണ്ടി വരും. അതേ സമയം ചില തിയറ്ററുകളിൽ ശനിയാഴ്ച മുതൽ വിനോദ നികുതി ഉൾപ്പെടെ പുതിയ നിരക്ക് ഈടാക്കി തുടങ്ങിയിരുന്നു.

സംസ്ഥാനത്ത് സാധാരണ ടിക്കറ്റ് തുക 95 രൂപയാണ്. ഇതിനൊപ്പം 3 രൂപ ക്ഷേമനിധി തുകയും 2 രൂപ സർവീസ് ചാർജും ചേർത്ത് 100 രൂപയാക്കി. ഇതിന്റെ കൂടെ 12 ശതമാനം തുകയും ജിഎസ്ടിയും 1 ശതമാനം പ്രളയസെസും ചുമത്തിയതോടെ ടിക്കറ്റ് നിരക്ക് 113 രൂപയിലെത്തി.