തൊടുപുഴ ടൗണിൽ പട്ടാളം പൊലീസ് പോര്: പൊലീസിനെ അടിച്ചൊതുക്കാൻ നോക്കിയ പട്ടാളത്തെ വിലങ്ങ് വച്ച് അകത്താക്കി; പിടികീടിയത് മദ്യലഹരിയിൽ പൊലീസുകാരെ ആക്രമിച്ച പട്ടാളക്കാരെ

തൊടുപുഴ ടൗണിൽ പട്ടാളം പൊലീസ് പോര്: പൊലീസിനെ അടിച്ചൊതുക്കാൻ നോക്കിയ പട്ടാളത്തെ വിലങ്ങ് വച്ച് അകത്താക്കി; പിടികീടിയത് മദ്യലഹരിയിൽ പൊലീസുകാരെ ആക്രമിച്ച പട്ടാളക്കാരെ

സ്വന്തം ലേഖകൻ
തൊടുപുഴ: പട്ടാളക്കാരെ കണ്ടാൽ പൊലീസുകാർ സല്യൂട്ട് അടിയ്ക്കുന്നത് അങ്ങ് സിനിമയിൽ. പൊലീസിനെ വിറപ്പിക്കാൻ നോക്കിയ പട്ടാളക്കാരെയും സംഘത്തെയും വിലങ്ങ് വച്ച് അകത്താക്കി
തൊടുപുഴയിലെ പൊലീസ് ഹീറോസ്. ബാറിൽ മദ്യപിച്ച സംഘത്തെ പിടികൂടാൻ എത്തിയ എസ്.ഐ അടക്കമുള്ളവരെയാണ് പട്ടാളക്കാരുടെ സംഘം അടിച്ചോടിച്ചത്.
പൊലീസിനെ ആക്രിച്ച കേസിൽ റിമാൻഡിലായ പട്ടാളക്കാർക്കെതിരെ പൊലീസ് കരസേനയ്ക്ക് റിപ്പോർട്ട് നൽകും. ഇതോടെ അക്രമം നടത്തിയ പട്ടാളക്കാരുടെ പണിയും പോകുമെന്ന് ഏതാണ്ട് ഉറപ്പായി.
പ്രിൻസിപ്പൽ എസ്ഐ എംപി.സാഗർ ഉൾപ്പെടെ 2 പൊലീസുകാരെയാണ് പ്രതികൾ ആക്രമിച്ചത്. സംഭവത്തിൽ രണ്ട് സൈനികർ ഉൾപ്പെടെ നാല് പേർ അറസ്റ്റിലായിരുന്നുയ
തൊടുപുഴ കരിക്കോട് സ്വദേശികളായ പുത്തൻപുരയിൽ കൃഷ്ണകുമാർ (31), കാരക്കുന്നേൽ അരുൺ കെ. ഷാജി (28) , സഹോദരൻ അമൽ കെ. ഷാജി (23) കൃഷ്ണകുമാറിന്റെ ബന്ധു മങ്ങാട്ടുകവല തൊട്ടിപ്പറമ്പിൽ വിഷ്ണു (22) എന്നിവരാണ് അറസ്റ്റിലായത്.
സൈന്യത്തിൽ നഴ്സിങ് അസിസ്റ്റന്റാണ് കൃഷ്ണകുമാർ. അരുൺ കെ.ഷാജി സൈന്യത്തിൽ മെക്കാനിക്കാണ്. ഉത്തരേന്ത്യയിലാണ് ജോലി. സൈനികർ അവധിക്ക് നാട്ടിൽ എത്തിയതായിരുന്നു.
പ്രതികൾക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
തിങ്കൾ രാത്രി കെഎസ്ആർടിസി ജംക്ഷനു സമീപം ഉള്ള ബാറിൽ നിന്ന് മദ്യപിച്ചിറങ്ങിയ നാലംഗ സംഘം തമ്മിൽ വാക്ക് തർക്കവും സംഘർഷവും ഉണ്ടായി.
സ്ഥലത്ത് എത്തിയ എസ്ഐ എംപി. സാഗർ, ഡ്രൈവർ രോഹിത് എന്നിവർക്ക് മർദനമേറ്റു. എസ്ഐയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യൂണിഫോം വലിച്ചു കീറിയ സംഘത്തെ കൂടുതൽ പൊലീസ് എത്തിയാണ് പിടികൂടി സ്റ്റേഷനിൽ എത്തിച്ചത്.
എസ്ഐ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
തൊടുപുഴ ടൗണിൽ തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. ടൗണിലെ ബാറിന് മുന്നിൽ നാലുപേർ തമ്മിൽ സംഘട്ടനം നടക്കുന്നുണ്ടെന്നറിഞ്ഞാണ് എസ് ഐയും സംഘവും സ്ഥലത്തെത്തിയത്.
സംഘട്ടനത്തിലേർപ്പെട്ടവരെ പിടിച്ചു മാറ്റുന്നതിനിടെ സംഘം എസ്ഐ ഉൾപ്പെടെുള്ളവരെ മർദിക്കുകയായിരുന്നു. പ്രതികൾക്കെതിരേ പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, ആക്രമിക്കൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ ചുമത്തുകയും ചെയ്തു.
കൃഷ്ണകുമാർ, അരുൺ എന്നിവരുടെ പേരിൽ കരസേനേ അധികൃതർക്ക് ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകും എന്ന് പൊലീസ് പറഞ്ഞു. ഇതോടെ ഇവർക്ക് ജോലി നഷ്ടമാകാനുള്ള സാധ്യതയും തെളിഞ്ഞു. പൊലീസ് സംഘം ഏറെ പണിപ്പെട്ടാണ് സംഘത്തെ പിടികൂടിയത്.
പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ,
മദ്യപിച്ച ശേഷം ഈ സംഘം തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. അവധി ആഘോഷിക്കാനെത്തിയ സംഘം പുറത്തിറങ്ങിയും തർക്കം തുടർന്നു. ഇതോടെയാണ് പ്രശ്നം തുടങ്ങിയത്. അരുണും അമലും ഒരു ഭാഗത്തും കൃഷ്ണകുമാറും ബന്ധവും മറുഭാഗത്തും നിന്നായിരുന്നു സംഘർഷം.
ഈ സംഘർഷത്തിന്റെ യഥാർത്ഥ കാരണം പൊലീസ് അന്വേഷിക്കുന്നുണ്ട്. അതും കരസേനയ്ക്ക് നൽകുന്ന റിപ്പോർട്ടിൽ ഉൾപ്പെടുത്തും.