play-sharp-fill

റെയില്‍പ്പാത നവീകരണം; ട്രെയിനുകള്‍ക്ക് താല്‍ക്കാലിക നിയന്ത്രണം എക്സ്പ്രസുകള്‍ വൈകും

  സ്വന്തംലേഖകൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൊ​​​ല്ലം – തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​ക്ഷനി​​​ൽ റെ​​​യി​​​ൽ​​​പാ​​​ത ന​​​വീ​​​ക​​​ര​​​ണ​​​ജോ​​​ലി ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ട്രെ​​​യി​​​നു​​​ക​​​ൾ​​​ക്കു താ​​​ത്കാ​​​ലി​​​ക നി​​​യ​​​ന്ത്ര​​​ണ​​​വും സ​​​മ​​​യ​​​മാ​​​റ്റ​​​വും ഏ​​​ർ​​​പ്പെ​​​ടു​​​ത്തി. ചെ​​​ന്നൈ എ​​​ഗ്മോ​​​റി​​​ൽ​​നി​​​ന്നു ജൂ​​​ണ്‍ 26, 28, 29, 30 ജൂലൈ ഒ​​​ന്ന്, മൂ​​​ന്ന്, അ​​​ഞ്ച്, ആ​​​റ് തീ​​​യ​​​തി​​​ക​​​ളി​​​ൽ പു​​​റ​​​പ്പെ​​​ടേ​​​ണ്ട ട്രെ​​​യി​​​ൻ ന​​​ന്പ​​​ർ 16127 ചെ​​​ന്നൈ എ​​​ഗ്മോ​​​ർ- ഗു​​​രു​​​വാ​​​യൂ​​​ർ എ​​​ക്സ്പ്ര​​​സ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു താ​​​ത്കാ​​​ലി​​​ക​​​മാ​​​യി സ​​​ർ​​​വീ​​​സ് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും. പ​​​ക​​​രം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​നി​​​ന്ന് ഒ​​​രു പ്ര​​​ത്യേ​​​ക പാ​​​സ​​​ഞ്ച​​​ർ ട്രെ​​​യി​​​ൻ ചെ​​​ന്നൈ എ​​​ഗ്മോ​​​ർ- ഗു​​​രു​​​വാ​​​യൂ​​​ർ എ​​​ക്സ്പ്ര​​​സി​​​ന്‍റെ ട്രെ​​​യി​​​ൻ ന​​​ന്പ​​​ർ 16127 ഉ​​​പ​​​യോ​​​ഗി​​​ച്ച് അ​​​തേ സ്റ്റോ​​​പ്പു​​​ക​​​ളോ​​​ടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​നി​​​ന്നു ജൂ​​​ണ്‍ 27, 29, […]

കൂനിൻ മേൽ കുരുവായി പിണറായിക്ക് അടുത്ത പണി; അഭിമന്യുവിന്റെ കൊലയാളികളെ മുഴുവൻ പിടിച്ചില്ലെങ്കിൽ ജീവനൊടുക്കുമെന്ന്‌ കുടുംബം

സ്വന്തം ലേഖിക ഇടുക്കി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകനായിരുന്ന അഭിമന്യുവിന്റെ വധക്കേസിൽ മുഴുവൻ പ്രതികളെയും പിടികൂടണമെന്ന ആവശ്യവുമായി കുടുംബം രംഗത്തെത്തി. അന്വേഷണത്തിൽ പൊലീസ് വീഴ്ചയുണ്ടായെന്ന വിമർശനവുമായാണ് അഭിമന്യുവിന്റെ കുടുംബം രംഗത്തെത്തിയത്.അഭിമന്യു കൊല്ലപ്പെട്ട് ഒരു വർഷമാകാറായിട്ടും മുഴുവൻ പ്രതികളേയും ഇതുവരേയും പിടികൂടാനായിട്ടില്ലെന്ന് അഭിമന്യുവിന്റെ പിതാവ് മനോഹരൻ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. എല്ലാ പ്രതികളേയും ഉടൻ പിടികൂടിയില്ലെങ്കിൽ കോടതിയ്ക്ക് മുന്നിൽ ജീവനൊടുക്കുമെന്നും കുടുംബം വ്യക്തമാക്കി.നേരത്തെ അഭിമന്യുവിന്റെ ജീവിതം ആസ്പദമാക്കി നിർമ്മിച്ച ‘നാൻ പെറ്റ മകൻ’ എന്ന സിനിമയുമായി ബന്ധപ്പെട്ട് മന്ത്രി എം.എം മണി ഫേസ്ബുക്കിൽ […]

യോഗാദിനത്തിൽ സ്‌കൂൾ അസംബ്ലിയിലേയ്ക്ക് കാർ പാഞ്ഞു കയറിയ സംഭവം: അധ്യാപികയ്ക്ക് ദാരുണാന്ത്യം; ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചത് നാലാം ദിവസം

സ്വന്തം ലേഖകൻ മൂവാറ്റുപുഴ: യോഗാ ദിനത്തിൽ സ്‌കൂൾ മാനേജരുടെ കാർ അസ്ലംബ്ലിയിലേയ്ക്ക് പാഞ്ഞു കയറി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക നാലാം ദിവസം മരിച്ചു. മൂവാറ്റുപുഴയിലെ വിവേകാനന്ദ സ്‌കൂൾ അധ്യാപികയായിരുന്ന ഇടുക്കി അരീക്കിഴി സ്വദേശിനി വി.എം.രേവതിയാണ് മരിച്ചത്. കോലഞ്ചേരി മെഡിക്കൽകോളേജിൽ ചികിത്സയിലായിരുന്ന അധ്യാപിക തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ മരിക്കുകയായിരുന്നു. നട്ടെല്ലിനും ചെവിക്കും പരിക്കേറ്റ് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു അധ്യാപിക. കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായ അപകടത്തിൽ എട്ട് കുട്ടികൾക്കും പരിക്കേറ്റിരുന്നു. വെള്ളിയാഴ്ച യോഗാ ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന സ്‌കൂൾ അസംബ്ലിയിലേയ്ക്ക് കാർ പാഞ്ഞുകയറിയാണ് അധ്യാപികയ്ക്കും […]

സംസ്ഥാനത്ത് 1129 പോലീസുകാര്‍ ക്രിമിനൽ കേസുകളിലെ പ്രതി ; നടപടി എന്തായെന്ന് മനുഷ്യാവകാശ കമ്മീഷന്‍

  സ്വന്തംലേഖകൻ തിരുവനന്തപുരം: ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 1129 പോലീസുകാര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ അടിയന്തരമായി അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട പോലീസുകാര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന് നേരത്തേ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിറക്കിയിരുന്നു. ക്രിമിനല്‍ കേസുകളില്‍ പ്രതികളായ പോലീസുകാര്‍ക്കെതിരെ കേരള പോലീസ് ആക്ടിലെ സെക്ഷന്‍ 86 പ്രകാരം നടപടിയെടുക്കാന്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. വിവരാവകാശ പ്രവര്‍ത്തകനായ അഡ്വ.ഡി.ബി.ബിനുവിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 2018 ഏപ്രില്‍ 12-നാണ് കമ്മീഷന്‍ […]

പശുവിനെ വാങ്ങാൻ സന്യാസിയ്‌ക്കൊപ്പം പോയ വിക്രമനെ വിഷം കുത്തി വച്ച് കൊന്നതോ..? മുറിയിൽ പൂട്ടിയിട്ട വിക്രമൻ രക്തം ഛർദിച്ചു; വിക്രമനെ കൊലപ്പെടുത്തിയതായി ആരോപിച്ച് ബന്ധുക്കൾ

സ്വന്തം ലേഖകൻ കോട്ടയം: പശുവിനെ വാങ്ങാൻ മധുരയിലേയ്ക്ക് പോയ ക്ഷീരകർഷകനെ കൊലപ്പെടുത്തിയതെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. പാണ്ഡവൻപാറ അർച്ചനാ ഭവനത്തിൽ വിക്രമനെ(55)യാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പെരിങ്ങാലയിലുള്ള ആശ്രമത്തിലെ ഒരു സ്വാമി ഉത്തർപ്രദേശിലെ മധുരയിലുള്ള വൃന്ദാവൻ ആശ്രമത്തിലേക്കു വെച്ചൂർ പശുവിനെ വാങ്ങാനാണ് വിക്രമനെയും കൂട്ടി കഴിഞ്ഞ 16 ന് പോയതെന്നു ബന്ധുക്കൾ പറഞ്ഞു. സ്വാമിക്കൊപ്പം കട്ടപ്പനയിലെത്തി വെച്ചൂർ പശുവിനെ വാങ്ങി കണ്ടെയ്നർ ലോറിയിൽ ഡൽഹിയിലേക്കു പോകുകയായിരുന്നു. വ്യാഴാഴ്ച മകൾ ഫോണിൽ വിളിച്ചപ്പോൾ തങ്ങൾ മധുരയിലുള്ള ആശ്രമത്തോട് അടുക്കാറായെന്നു പറഞ്ഞിരുന്നു. പിറ്റേദിവസം മകളെ […]

യാത്രക്കാരെ തല്ലിയൊതുക്കിയ കല്ലടയുടെ പെർമിറ്റ് തെറിക്കുമോ: രണ്ടു മാസത്തോളം നീണ്ട മെല്ലെപ്പോക്കിന് ചൊവ്വാഴ്ച തീരുമാനം; കല്ലടയുടെ പെർമിറ്റ് റദ്ദാക്കുമോ എന്ന് ഇന്നറിയാം

സ്വന്തം ലേഖകൻ തൃശൂർ: രണ്ടു മാസം നീ്ണ്ടു നിന്ന മെല്ലെപ്പോക്കിനും, ഒച്ചിഴയും വേഗത്തിനും ശേഷം യാത്രക്കാരെ തല്ലിയൊതുക്കാൻ ശ്രമിച്ച കല്ലടയുടെ പെർമിറ്റ് റദ്ദാക്കുമോ എന്ന് ചൊവ്വാഴ്ച അറിയാം. തൃശൂർ കളക്ടറുടെ അധ്യക്ഷതയിൽ റോഡ് ട്രാഫിക് അതോറിറ്റിയുടെ യോഗം രാവിലെ 10 ന് ചേരും. ഈ യോഗത്തിൽ കല്ലട സർവീസിന്റെ പെർമിറ്റ് റദ്ദാക്കുന്നതു സംബന്ധിച്ചുള്ള തീരുമാനം ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. ബസുടമ സുരേഷ് കല്ലടയും യോഗത്തിൽ ഹാജരാകും ഏപ്രിൽ 21 നാണ് തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ബസിലെ യാത്രക്കാരെ കല്ലട ബസിലെ ജീവനക്കാർ മർദിച്ചത്. […]

യുവതി ഓടിച്ച കാറിൽ യൂണിഫോമിൽ ലിഫ്റ്റ് ചോദിച്ച് കയറി: കാർ ഓടിക്കുന്നതിനിടെ യുവതിയെ കടന്നു പിടിച്ചു; യുവതിയെയും സഹയാത്രികയെയും ശല്യം ചെയ്ത എ.എസ്.ഐ പിടിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: പൊലീസ് യൂണിഫോമിൽ റോഡരികിൽ കണ്ട അപരിചിതന് രാത്രിയിൽ ലിഫറ്റ് നൽകിയ യുവതിയ്ക്കും സുഹൃത്തിനും നേരിടേണ്ടി വന്നത് കൊടിയ അപമാനം. യൂണിഫോം ധരിച്ച് കാറിനുള്ളിൽ കയറിയ എ.എസ്.ഐ തനിക്കൊണം കാട്ടിയതോടെ പൊലീസിൽ പരാതി നൽകി രക്ഷപെടുകയാണ് യുവതി ചെയ്തത്. ഇതോടെ യുവതിയെ അപമാനിച്ച എ.എസ്.ഐ പിടിയിലായി. തിരുവനന്തപുരം എ.ആർ. ക്യാമ്പിലെ എ.എസ്.ഐ. നെടുമ്പറമ്പ് സുജാതമന്ദിരത്തിൽ സുഗുണൻ(53) ആണ് അറസ്റ്റിലായത്. സ്ത്രീകൾ സഞ്ചരിച്ചിരുന്ന കാറിൽ കയറി ഡ്രൈവറോടും സഹയാത്രികയോടും അപമര്യാദയായി പെരുമാറിയെന്ന് പരാതിയിലാണ് അറസ്റ്റ്. യൂണിഫോമിലായിരുന്ന സുഗുണൻ വർക്കലയിൽ വച്ച് കാറിനു കൈകാണിക്കുകയായിരുന്നു. […]

കേരളം ഗുണ്ടകളുടെയും ക്രിമിനലുകളുടെയും സ്വന്തം നാടാകുന്നു: അർധരാത്രി തൃശൂർ നഗരത്തിൽ ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടി; ഒരാൾ കുത്തേറ്റു മരിച്ചു; കൊലപ്പെടുത്തിയത് ചുമട്ടു തൊഴിലാളികൾ ഉപയോഗിക്കുന്ന ഹുക്ക് ഉപയോഗിച്ച് കുത്തി

സ്വന്തം ലേഖകൻ തൃശൂർ: കേരളം ഗുണ്ടകളുടെയും കഞ്ചാവ് – ലഹരി മാഫിയ സംഘങ്ങളുടെയും കേന്ദ്രമായി മാറുന്നു. സാമൂഹ്യ വിരുദ്ധരും അക്രമികളും പൊലീസിനെയും നാട്ടുകാരെയും നിയമങ്ങളെയും ഭയക്കാതെ അഴിഞ്ഞാടുകയാണ്. ഗുണ്ടാപ്പട സമൂഹത്തെ ഭയപ്പെടുത്തി മുന്നേറുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം അർധരാത്രിയിൽ തൃശൂർ നഗരമധ്യത്തിലെ ബസ് സ്റ്റാൻഡിൽ കണ്ടത്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിലും കുടിപ്പകയിലും ജീവൻ നഷ്ടമായത് ഒരു യുവാവിനാണ്. ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതനെ തുടർന്ന് പെരുമ്പിള്ളിശ്ശേരി മിത്രാനന്ദപുരം ചിറയത്ത് ആലുക്കൽ ബാബുവിന്റെ മകൻ ബിനോയ് (ചാക്കപ്പൻ-24) ആണ് കൊല്ലപ്പെട്ടത്. പ്ലംബിങ് […]

ഓപ്പറേഷൻ സാഗർ റാണി: ജില്ലയിൽ പിടിച്ചെടുത്തത് 15 കിലോ പഴകിയ മീൻ; 16 സ്ഥാപനങ്ങൾക്ക് നോട്ടീസ്; രണ്ടു സ്ഥാപനങ്ങളിൽ നിന്നും പിഴ ഈടാക്കും

തേർഡ് ഐ ബ്യൂറോ കോട്ടയം: ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ മീൻ മാർക്കറ്റുകളിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത് 15 കിലോ പഴകിയ മീൻ. അമോണിയം അടക്കമുള്ള രാസവസ്തുക്കൾ ചേർത്ത് മീൻ വിറ്റ 16 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയപ്പോൾ രണ്ടെണ്ണത്തിൽ നിന്നും പിഴ ഈടാക്കി. എന്നാൽ, കിറ്റ് ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ജില്ലയിൽ ഒരിടത്തു നിന്നു പോലും ഫോർമാലിന്റെ സാന്നിധ്യം മീനിൽ നിന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. ട്രോളിംങ് നിരോധനം നിലനിൽക്കുന്നതിനാൽ തമിഴ്‌നാട്ടിൽ നിന്ന് അടക്കം വിവിധ സ്ഥലങ്ങളിൽ നിന്നും വൻ തോതിൽ കേരളത്തിലേയ്ക്ക് മീൻ എത്തുന്നുണ്ട്. […]

തട്ടുകടകൾ തട്ടിപ്പാകാതിരിക്കാൻ രാത്രിയിൽ പരിശോധനയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം: നഗരത്തിലെ തട്ടുകടകളിൽ അരിച്ചുപെറുക്കി സംയുക്ത പരിശോധന; വെള്ളത്തിൽ നിന്നും രോഗം പടരാതിരിക്കാൻ അതീവ ജാഗ്രത

തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരത്തിൽ രാത്രിയിലെത്തി ഭക്ഷണം കഴിക്കുന്നത് ശുദ്ധവും വൃത്തിയുള്ളതുമായ ഭക്ഷണം ഉറപ്പാക്കാൻ രാത്രി കാല പരിശോധനയുമായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സംയുക്ത സ്‌ക്വാഡ്. ഭക്ഷ്യസുരക്ഷാ വകുപ്പും നഗരസഭയിലെ ആരോഗ്യ വിഭാഗവും ചേർന്നാണ് തിങ്കളാഴ്ച രാത്രിയിൽ നഗരത്തിൽ പരിശോധന നടത്തിയത്. കോട്ടയം നഗരത്തിൽ കളക്ടറേറ്റ്, മലയാള മനോരമ ജംഗ്ഷൻ, കെ.എസ്.ആർ.ടി.സി സെൻട്രൽ ജംഗ്ഷൻ, പുളിമൂട് ജംഗ്ഷൻ, കോടിമത എന്നിവിടങ്ങളിലെ തട്ടുകടകളിൽ സംഘം പരിശോധന നടത്തി. ഇതുകൂടാതെ രാത്രി വൈകിയും പ്രവർത്തിക്കുന്ന ഹോട്ടലുകളിലും, ബജിക്കടകളിലും, ലഘുഭക്ഷണങ്ങൾ ലഭ്യമാകുന്ന സ്ഥാപനങ്ങളിലും സ്‌ക്വാഡ് പരിശോധന നടത്തി. നഗരത്തിൽ […]