play-sharp-fill

തിരുവാതുക്കലിലെ കഞ്ചാവ് മാഫിയയുടെ ഗുണ്ടാ ആക്രമണം: പ്രധാന പ്രതി പിടിയിൽ; ഇനി പിടിയിലാകാനുള്ളത് കഞ്ചാവ് കേസിൽ പ്രതിയായ അച്ഛന്റെ മക്കൾ

സ്വന്തം ലേഖകൻ കോട്ടയം: തിരുവാതുക്കലിൽ വീട് തല്ലിത്തകർക്കുകയും അയൽവാസിയുടെ തല അടിച്ചു പൊട്ടിക്കുകയും ചെയ്ത കഞ്ചാവ് മാഫിയ സംഘത്തിലെ പ്രധാന പ്രതികളിൽ ഒരാളായ യുവാവ് പിടിയിൽ. വേളൂർ ആണ്ടൂർപറമ്പിൽ വീട്ടിൽ ഷാജിയുടെ മകൻ നിധിൻ ഷാജി(21)യെയാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കേസിൽ ഇനി ഏഴു പ്രതികൾ കൂടി പിടിയിലാകാനുണ്ട്. ഇതിൽ വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയതിനു പൊലീസ് പിടികൂടി റിമാൻഡ് ചെയ്ത അച്ഛന്റെ രണ്ടു മക്കളുമുണ്ട്. ഞായറാഴ്ച വൈകിട്ട് നാലരയോടെ അക്രമണമുണ്ടായത്. തിരുവാതുക്കൽ […]

ആട്ടിൻ കൂട്ടിൽ ഒളിപ്പിച്ച് ചാരായം: എക്‌സൈസ് പിടിച്ചെടുത്ത് മുറ്റത്ത് ഒഴുക്കിക്കളഞ്ഞത് 140 ലിറ്റർ ചാരായവും കോടയും; പീരുമേട്ടിൽ വൻ വാറ്റു വേട്ട

തേർഡ് ഐ ബ്യൂറോ കോട്ടയം: ആട്ടിൻകൂട്ടിൽ ആട്ടിൻ കൂട്ടത്തിനിടയിൽ വാറ്റുചാരായം ഒളിപ്പിച്ച് വിൽപ്പന നടത്തിയ പ്രതിയെ എക്‌സൈസ് സംഘം പിടികൂടി. പീരുമേട് ഏലപ്പാറ ഹെലിബറിയ കിളിപാടി ചക്കാലയിൽ വീട്ടിൽ ബാബു സി.നൈനാനെയാണ് പീരുമേട് എക്‌സൈസ് റേഞ്ച് അസി.എക്‌സൈസ് ഇൻസ്‌പെക്ടർ സി.ബി വിജയനും സംഘവും ചേർന്ന് പിടികൂടിയത്. പ്രദേശത്ത് വൻ തോതിൽ ചാരായം വാറ്റുന്നുണ്ടായിരുന്നതായി എക്‌സൈസ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ദിവസങ്ങളായി പ്രദേശത്ത് എക്‌സൈസ് സംഘം രഹസ്യ നിരീക്ഷണവും നടത്തി വരികയായിരുന്നു. ഇതിനിടെയാണ് ഇപ്പോൾ അപ്രതീക്ഷിതമായി ആട്ടിൽകൂട്ടിലാണ് വാറ്റ് ഒളിപ്പിച്ചിരിക്കുന്നതെന്ന വിവരം […]

21 കോടി തട്ടിയെടുത്ത പ്രതിയായ യുവതി കോടതിയിലെത്തി: പണം നഷ്ടമായ സ്ത്രീകൾ ചേർന്നു തടഞ്ഞു വച്ചു; ഒത്തു തീർപ്പിന് സിപിഐ ഓഫിസിലെത്താമെന്നറിയിച്ച് തട്ടിപ്പുകാരി തടിതപ്പി

സ്വന്തം ലേഖകൻ കോട്ടയം: നാട്ടുകാരെ പറ്റിച്ച് നാടുവിട്ട തട്ടിപ്പു കേസിലെ പ്രതിയെ കോടതി വരാന്തയിൽ സ്ത്രീകൾ ചേർന്ന് തടഞ്ഞു വച്ചു. 21 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ സ്ത്രീയെയാണ് പരാതിക്കാരായ സ്ത്രീകൾ ചേർന്ന് കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ തടഞ്ഞു വച്ചത്. തിരുനക്കരയിൽ പ്രവർത്തിച്ചിരുന്ന സിക് ടെക് ചിട്ടി കമ്പനിയുടെ ഉടമ കുടമാളൂർ സ്വദേശി വൃന്ദ രാജേഷിനെയാണ് പണം നഷ്ടമായ യുവതികൾ ചേർന്ന് ടഞ്ഞത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലായിരുന്നു നാടകീയ […]

ശ്വാസകോശേതര ടിബി നിര്‍ണ്ണയത്തിന് ജില്ലാ ആശുപത്രിയില്‍ പുതിയ സംവിധാനം

സ്വന്തംലേഖകൻ കോട്ടയം:ശ്വാസകോശേതര ടിബി നിര്‍ണ്ണയത്തിന് ജില്ലാ ആശുപത്രിയില്‍ പുതിയ സംവിധാനം ശ്വാസ കോശം ഒഴികെയുള്ള അവയവങ്ങളെ ബാധിക്കുന്ന ക്ഷയരോഗം കണ്ടെത്താന്‍ സഹായകമായ ഹാര്‍ഡ് ടിഷ്യൂ പ്രോസസിംഗ് യൂണിറ്റ് കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. രോഗ നിര്‍ണയത്തില്‍ ഏറെ പ്രയോജനപ്രദമായ ഈ സംവിധാനം സര്‍ക്കാര്‍ മേഖലയില്‍ സംസ്ഥാന ടിബി സെല്ലിനു പുറമെ ആദ്യമായി ആരംഭിക്കുന്നത് കോട്ടയത്താണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് പറഞ്ഞു. ശ്വാസകോശത്തെ ബാധിക്കുന്ന സാധാരണ ക്ഷയരോഗം ദ്രവരൂപത്തിലുള്ള കഫം സിബിനാറ്റ് (Cateidge Based Nuclic Acid Amplification Test) വഴി […]

ആത്മ ഭാരവാഹികളെ തെരഞ്ഞെടുത്തു

അജയ് തുണ്ടത്തിൽ ടെലിവിഷൻ നടീനടന്മാരുടെ സംഘടനയായ ‘ആത്മ’യുടെ ഭാരവാഹികളായി കെ ബി ഗണേഷ്‌കുമാർ എം എൽ എ (പ്രസിഡന്റ്), ദിനേശ് പണിക്കർ (ജനറൽ സെക്രട്ടറി), ഷംസ് മണക്കാട് (ഖജാൻജി), പൂജപ്പുര രാധാകൃഷ്ണൻ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. തുടർച്ചയായി നാലാം വട്ടമാണ് ഇവർ ഭാരവാഹിത്വത്തിൽ എത്തുന്നത്. വൈസ് പ്രസിഡൻറുമാരായി മോഹൻ അയിരൂർ, കിഷോർ സത്യ എന്നിവരെയും എക്‌സി: കമ്മിറ്റിയംഗങ്ങളായി കാലടി ഓമന, വഞ്ചിയൂർ പ്രവീൺ കുമാർ, യതികുമാർ , സാജൻ സൂര്യ, അർച്ചന, അനീഷ് രവി, ഷോബി തിലകൻ, ജിജാ സുരേന്ദ്രൻ, പ്രഭാശങ്കർ, രാജ്കുമാർ, അഷ്‌റഫ് […]

തിരുവനന്തപുരത്ത് എസ്എഫ്‌ഐ എബിവിപി സംഘർഷം; വിദ്യാർത്ഥിനിയുടെ തല ബിയർകുപ്പിക്ക് അടിച്ചു പൊട്ടിച്ചു

സ്വന്തം ലേഖിക തിരുവനന്തപുരം: ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളേജിൽ സംഘർഷം. എബിവിപി എസ്എഫ്ഐ പ്രവർത്തകർ തമ്മിലാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ വിദ്യർത്ഥികൾക്കും പോലീസുകാർക്കും ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. തിരുവനന്തപുരം എസ്എഫ്ഐ മാതൃകം ജില്ലാ കമ്മിറ്റി അംഗം പ്രീജയ്ക്ക് ബിയർ കുപ്പി കൊണ്ടുള്ള അടിയേറ്റ് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. സംഘർഷത്തിൽ രണ്ട് എബിവിപി പ്രവർത്തകർക്കും രണ്ട് പൊലീസുകാർക്കും പരിക്കേറ്റു.കോളേജിലെ പ്രവേശനോത്സവത്തിനിടെ ഇന്ന് രാവിലെ പത്തരയോടെയാണ് സംഘർഷമുണ്ടായത്. ഒരു സംഘം എസ്എഫ്ഐ പ്രവർത്തകർ കോളേജിന് സമീപത്തേ ആൽമരത്തിൽ ഫ്ലളക്സ് ബോർഡുകളും കൊടിമരങ്ങളും സ്ഥാപിച്ചതാണ് പ്രകോപനത്തിന് കാരണമായത്. ഏറെ […]

‘നീർമാതളം പൂത്ത കാലം’ എത്തുന്നു

അജയ് തുണ്ടത്തിൽ ഒരു ആൺകുട്ടിയുടെ പ്രണയിനികളുടെ എണ്ണം അവന്റെ വീരപരിവേഷം കൂട്ടുകയും എന്നാൽ പെൺകുട്ടിയുടെ വിവിധ പ്രണയങ്ങൾ അവളുടെ സ്വഭാവദൂഷ്യമായി കണക്കാക്കുകയും ചെയ്യുന്ന സമൂഹത്തിന്റെ പൊതു ധാരണയെ തിരുത്തി കുറിക്കാൻ ശ്രമിക്കുന്ന ചിത്രമാണ് നീർമാതളം പൂത്തകാലം. പ്രീതി ജിനോ, ഡോണ, അരുൺ ചന്ദ്ര, അരിജ്, വിഷ്ണുനാഥ്, ജെ ആർ വർമ്മ , കൽഫാൻ, വിശ്വമോഹൻ, സ്ഫടികം ജോർജ്, അനിൽ നെടുമങ്ങാട്, ഫ്രാങ്കോ , അരുൺ ഗോപൻ, അർജുൻ, അക്ഷയ് എന്നിവർക്കൊപ്പം സിദ്ധാർത്ഥ് മേനോൻ അതിഥി താരമായെത്തുന്നു. ബാനർ -ഒബ്‌സ്‌ക്യുറ മാജിക് മൂവീസ്, കഥ, സംവിധാനം […]

ഇടുക്കിയിൽ നാട്ടാന എന്ന് കരുതി കാട്ടാനയുടെ മുന്നിൽ സെൽഫിയെടുക്കാൻ നിന്ന സഞ്ചാരിക്ക് കിട്ടിയത് എട്ടിന്റെ പണി

സ്വന്തം ലേഖിക ഇടുക്കി: മാട്ടുപ്പെട്ടിയുടെ സ്വന്തം കാട്ടാന പടയപ്പയുടെ കാലിന് പരിക്ക്. പരിക്കേറ്റ പടയപ്പ മാട്ടുപ്പെട്ടിയിലെത്തിയ വിനോദസഞ്ചാരികളെ വിരട്ടിയോടിച്ചു. മാട്ടുപ്പെട്ടി സൺമൂൺ വാലി പാർക്കിന്റെ കവാടത്തിന് മുന്നിലാണ് ഞായറാഴ്ച വൈകുന്നേരം 4.30 യോടെയാണ് കാട്ടാന എത്തിയത്. നാട്ടാനയെന്ന് കരുതി സന്ദർശകർ ഫോട്ടോയെടുക്കാൻ ശ്രമിച്ചതോടെ അക്രമാസക്തമായ പടയപ്പ സഞ്ചാരികളെ വിരട്ടുകയും സമീപത്തെ പെട്ടിക്കടകൾ തകർക്കുകയും ചെയ്തു .ഇതിനിടെ സെൽഫി എടുക്കാനായി ഒരു സഞ്ചാരി ആനയുടെ അടുത്തെത്തുകയും ആന മുന്നോട്ട് ആഞ്ഞപ്പോൾ കുതറി മാറിയ സഞ്ചാരി താഴ്ചയുള്ള ഓടയിലേക്ക് വീഴുകയുമായിരുന്നു.ഒരു മണിക്കൂറോളം പ്രദേശത്ത് ഭീതിപരത്തിയ പടയപ്പയെന്ന വിളിപ്പേരുള്ള […]

ചാക്കിൽകെട്ടി കായലിൽ തള്ളിയ മൃതദേഹം ആരുടേത് ? ഒന്നരക്കൊല്ലമായിട്ടും ഉത്തരമില്ലാതെ പൊലീസ്

സ്വന്തം ലേഖകൻ തൃപ്പൂണിത്തുറ: ഒന്നരവർഷം കഴിഞ്ഞിട്ടും പൊലീസിനെ വട്ടം കറക്കുകയാണ് ചാക്കിൽ കെട്ടി കായലിൽ തള്ളിയ ആ മൃതദേഹം ആരുടെ ? കൊന്ന് തള്ളിയതാരെ ? കൊലപാതകി ആര് ? പക്ഷേ ഇതുവരെ ഒരു തുമ്പും ലഭിച്ചില്ല. 2017 നവംബർ 8 നാണ് കൊച്ചി നെട്ടൂർ കുമ്പളം കായലിൽ 25നും 30നും ഇടയിൽ പ്രായമുള്ള ആരോഗ്യവാനായ യുവാവിന്റെ മൃതദേഹം വായിൽ കിച്ചൺ ടവൽ തിരുകി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ആളെ തിരിച്ചറിയാനാകാത്ത വിധം മുഖത്ത് പ്ലാസ്റ്റർ ഒട്ടിച്ചിരുന്നു. 2016 മുതൽ കാണാതായവരെ കേന്ദ്രീകരിച്ചായിരുന്നു […]

സ്വയംഭോഗം ചെയ്യുന്നവർക്കും സ്വവർഗ്ഗ രതിയിൽ ഏർപ്പെടുന്നവർക്കും ഓട്ടിസമുള്ള കുട്ടികളുണ്ടാകും

സ്വന്തംലേഖകൻ കൊച്ചി: സ്വയം ഭോഗം ചെയ്യുന്നവർക്കും സ്വവർഗ്ഗ രതിയിൽ ഏർപ്പെടുന്നവർക്കും ഓട്ടിസമുള്ള കുട്ടികൾ ഉണ്ടാകുമെന്ന വിവാദ പരാമർശം നടത്തിയ മലയാളി വൈദികൻ ഫാ.ഡൊമിനിക് വളമനാലിന് കാനഡയിലും വിലക്ക്. കാനഡയിലെ കാൽഗറിയിൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്താനിരുന്ന ധ്യാന പരിപാടി റദ്ദു ചെയ്ത വിവരം കാനേഡിയൻ മാധ്യമങ്ങളാണ് പുറത്തു വിട്ടത്. ‘രോഗസൗഖ്യധാനം’ എന്ന പേരിൽ ജൂലൈ 23,24 തീയതികളിലായിരുന്നു ധ്യാനപരിപാടി സംഘടിപ്പിച്ചിരുന്നത്. എന്നാൽ ഇത് റദ്ദാക്കിയതായി അറിയിച്ച കാൽഗറി രൂപത, ഭാവിയിൽ പുറത്ത് നിന്ന് വൈദികരെ എത്തിക്കുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തുമെന്നും വ്യക്തമാക്കി.ഓട്ടിസം മൂലം കഷ്ടപ്പെടുന്നവർക്കും അവരെ […]