play-sharp-fill

മലയോര വിദ്യാഭ്യാസ മേഖലയിൽ വിജയഭേരി മുഴക്കുവാൻ സമഗ്ര പദ്ധതി ഒരുങ്ങുന്നു

സ്വന്തംലേഖകൻ മുണ്ടക്കയം. പൊതുവിദ്യാഭ്യാസ സംരക്ഷണത്തി ന്റെ ഭാഗമായി ഗവൺമെൻറ് എയ്ഡഡ് സ്കൂളുകളിലെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന് വേണ്ടിയും,എല്ലാ വിദ്യാർത്ഥികൾക്കും ഉന്നതവിദ്യാഭ്യാസ വിജയം സാധ്യമാകുന്ന തരത്തിലും ഉള്ള മികവുറ്റ വിദ്യാഭ്യാസപദ്ധതി കോട്ടയം ജില്ലാ പഞ്ചായത്ത് മുണ്ടക്കയം ഡിവിഷനിൽ നടപ്പിലാക്കുന്നു. പദ്ധതിയുടെ ഭാഗമായുള്ള പ്രാഥമിക യോഗം മുണ്ടക്കയം മുണ്ടക്കയം സിഎംഎസ് ഹൈസ്കൂളിൽ വച്ച് നടന്നു. ഡി. ഇ. ഒ കെ.ആഷിഷിന്റെ അധ്യക്ഷത  വഹിച്ചു.    കോട്ടയം ജില്ലാ പഞ്ചായത്ത് മുണ്ടക്കയം ഡിവിഷനിലെ 18 ഹൈ സ്കൂളിലെ ഹെഡ്മാസ്റ്റർമാർ, പിടിഎ പ്രസിഡണ്ട് മാർ , എം. പി. ടി. […]

തൃശൂർ കളക്ടർ സ്ഥാനത്ത് നിന്നും ടി.വി അനുപമയെ മാറ്റി

സ്വന്തംലേഖകൻ തൃശൂർ : തൃശൂർ കളക്ടർ സ്ഥാനത്ത് നിന്നും ടി.വി അനുപമയെ മാറ്റി. പകരം സി ഷാനാവാസിനെ തൃശൂർ കളക്ടറായി നിയമിക്കാൻ   മന്ത്രിസഭായോഗം തീരുമാനിച്ചു.അനുപമ അവധിക്ക് അപേക്ഷ നൽകിയ സാഹചര്യത്തിലാണ് നടപടി. കളക്ടർ സ്ഥാനമൊഴിയുന്ന മുറയ്ക്ക് അനുപമ തുടർ പരിശീലനത്തിനായി മുസ്സോറിയിലെ ദേശീയ അക്കാദമിയിലേക്ക് പോകും.കഴിഞ്ഞ വർഷം ജൂണിലാണ് തൃശൂർ ജില്ലാ കളക്ടറായി അനുപമ ചുമതലയേറ്റെടുത്തത്. ആലപ്പുഴ ജില്ലാ കളക്ടറായി പ്രവർത്തിച്ച് വരികയായിരുന്ന അനുപമയെ തൃശൂരിലേക്ക്് മാറ്റി നിയമിക്കുകയായിരുന്നു. തൃശൂർ ജില്ലാ കളക്ടർ സ്ഥാനത്ത് ഒരു വർഷം പൂർത്തിയാക്കി. മലപ്പുറം പൊന്നാനി സ്വദേശിയായ അനുപമ […]

‘മാറി നില്‍ക്കങ്ങോട്ട്’, മാധ്യമ പ്രവർത്തകയോട് ആക്രോശിച്ച് സി.പി.എം ജില്ലാ സെക്രട്ടറി

കൊച്ചി : മാധ്യമപ്രവര്‍ത്തകരോടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സമീപനം പിന്തുടര്‍ന്ന് സി.പി. എം എറണാകുളം ജില്ലാ സെക്രട്ടറി. സി.പി.എമ്മിന്റെ പാലാരിവട്ടം പ്രതിഷേധ മാര്‍ച്ചിനിടെ പ്രതികരണം ആരാഞ്ഞ ന്യൂസ് 18 മാധ്യമപ്രവര്‍ത്തകയോടാണ് എറണാകുളം ജില്ലാ സെക്രട്ടറി സി. എന്‍ മോഹനന്‍ ദേഷ്യപ്പെട്ടത്.പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണത്തിലെ അഴിമതിയില്‍ നടപടിയാവശ്യപ്പെട്ട് സി.പി.ഐ എം നടത്തുന്ന റാലിക്കിടെയാണ് സംഭവം. എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവനോടും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. രാജീവിനോടും പ്രതികരണം ആരാഞ്ഞ ശേഷം മാധ്യമപ്രവര്‍ത്തക സി. എന്‍ മോഹനന്റെ അടുത്തെത്തി. സമരം എങ്ങനെയാണ് മുമ്പോട്ട് കൊണ്ടുപോവുകയെന്ന് ചോദിച്ചപ്പോള്‍ […]

നീലിമംഗലത്ത് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ച സംഭവം: കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ എത്തിച്ചു; ബസ് തട്ടിയിട്ടില്ലെന്ന് ജീവനക്കാർ; ശാസ്ത്രീയ പരിശോധനയ്‌ക്കൊരുങ്ങി പൊലീസ്; മരിച്ച അലന്റെ സംസ്‌കാരം വ്യാഴാഴ്ച മുട്ടുചിറയിൽ

സ്വന്തം ലേഖകൻ കോട്ടയം: എം.സി റോഡിൽ നീലിമംഗലത്ത് ബൈക്ക് യാത്രക്കാരനായ യുവാവിന്റെ മരണത്തിനിടയാക്കിയ അപകടത്തിൽപ്പെട്ട കെ.എസ്.ആർ.ടി.സി ബസും ജീവനക്കാരും ഗാന്ധിനഗർ സ്റ്റേഷനിൽ ഹാജരായി. അപകടത്തിൽ മരിച്ച കുറുപ്പന്തറ പള്ളിയ്ക്കു സമീപത്തെ വീട്ടിലെ താമസക്കാരൻ കോഴിക്കോട് വെസ്റ്റ്ഹിൽ അരൂക്കുഴുപ്പിൽ അലൻ ആന്റണി (29)യുടെ  സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ന് മുട്ടുചിറ ഫൊറോന പള്ളി സെമിത്തേരിയിൽ നടക്കും. ബുധനാഴ്ച വൈകിട്ട് നാലു മണിയോടെയാണ് കെ.എൽ 15 എ 404 -ാം നമ്പരിലുള്ള കെ.എസ്.ആർ.ടി.സി ബസ് പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെയാണ് തിരുവനന്തപുരത്തു നിന്നും […]

പ്രളയപുനരധിവാസം; നഷ്ടപരിഹാര കണക്കുകൾ വ്യക്തമാക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി

സ്വന്തംലേഖകൻ കൊച്ചി : പ്രളയപുനരധിവാസവുമായി ബന്ധപ്പെട്ട് നൽകിയ നഷ്ടപരിഹാരത്തിന്റെ കണക്കുകൾ വിശദീകരിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി. പുനരധിവാസത്തിനുള്ള അപേക്ഷകളിൽ എന്ത് തുടർനടപടിയാണ് സ്വീകരിച്ചതെന്നും കോടതി ചോദിച്ചു. തുടർനടപടിയെക്കുറിച്ച് അറിയാനുള്ള സാഹചര്യം ഇല്ലെന്നും ഹൈക്കോടതി പറഞ്ഞു.അതേ സമയംനഷ്ടപരിഹാരത്തിന് അർഹരായവരുടെ പട്ടിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചെന്നാണ് സർക്കാരിനു വേണ്ടി ഹാജരായ ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി വിശദീകരണം നൽകിയത്.വിവരങ്ങൾ വില്ലേജുകളിലും പഞ്ചായത്തുകളിലും നൽകിയിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.

സുഹൃത്തിനെ കഴുത്തറത്ത് കൊന്ന കേസിൽ ഒളിവിൽ പോയ പ്രതി പിടിയിൽ

സ്വന്തം ലേഖിക ആറ്റിങ്ങൽ : ബംഗാൾ സ്വദേശിയെ കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിലായി. പൂവമ്പാറയിൽ ഹോളോബ്രിക്‌സ് സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന പശ്ചിമബംഗാൾ സിലുഗുരി ഗൾസായ് ഗിരി സ്വദേശി വിമൽബാറയെ(30) സുഹൃത്തായ ബംഗാൾ ന്യൂ ജൽപായ് അലിപുർ ഫല്ലാക്കട്ടയിൽ ഹുസൈൻ ഒറോൺ(33)അണ് കൊലപ്പെടുത്തിയത്.ഒളിവിലായിരുന്ന പ്രതിയെ ഇന്ത്യ-ഭൂട്ടാൻ അതിർത്തി ഗ്രാമത്തിൽ നിന്നാണു കേരളാ പോലീസ് പിടികൂടിയത്. മാർച്ച് 10 ന് രാത്രിയിലാണ് കൊലപാതകം നടന്നത്. തൊഴിലാളികൾ താമസിക്കുന്ന മുറിക്കുള്ളിൽ പണത്തെ ചൊല്ലിയുള്ള വാക്കു തർക്കത്തെുടർന്ന് മദ്യലഹരിയിലായിരുന്ന ഹുസൈൻ പാചക കത്തികൊണ്ട് വിമലിന്റെ കഴുത്തറുക്കുകയായിരുന്നു. ഇതിനുശേഷം മൃതദേഹം കത്തിക്കാനും ശ്രമിച്ചു. […]

ഫുട്‌ബോൾ കളിക്കാരായ കുട്ടികൾക്ക് സുവർണാവസരം: ഫുട്‌ബോൾ ടീം സിലക്ഷൻ ജൂൺ 29 ന് നെഹ്‌റു സ്‌റ്റേഡിയത്തിൽ; കളിക്കാം ഉയരങ്ങളിലേയ്ക്കു കുതിക്കാം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ മികച്ച ഫുട്‌ബോൾ താരങ്ങളായ കുട്ടികൾക്ക് മുകളിലേയ്ക്ക് കുതിക്കുന്നതിനുള്ള അവസരം ഒരുങ്ങുന്നു. ജില്ലാ സബ് ജൂനിയർ ഫുട്‌ബോൾ ടീമിന്റെ ഭാഗമാകാനുള്ള അവസരമാണ് കുട്ടികൾക്ക് ഇപ്പോൾ കൈവന്നിരിക്കുന്നത്. സംസ്ഥാന സബ് ജൂനിയർ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ സബ് ജൂനിയർ ഫുട്‌ബോൾ ടീം സിലക്ഷൻ 29 ന്  രാവിലെ പത്തിന് നെഹ്‌റു സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ജില്ലാ ഫുട്‌ബോൾ അസോസിയേഷന്റെ നേതൃത്വത്തിലാണ് ഫുട്‌ബോൾ ടീം സിലക്ഷൻ നടത്തുന്നത്. 2005 ലും 2006 ലും ജനിച്ച കുട്ടികൾ ജില്ലാ ഫുട്‌ബോൾ അസോസിയേഷനിൽ പേര് രജിസ്റ്റർ […]

ജയിലുകളിൽ മൊബൈൽ ജാമർ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ; മുൻപ് 20 ലക്ഷം മുടക്കി സ്ഥാപിച്ച മൊബൈൽ ജാമറിൽ കണ്ണൂരിലെ തടവുകാർ ഉപ്പ് നിറച്ച് കേടാക്കിയത് ചരിത്രം

സ്വന്തം ലേഖകൻ കണ്ണൂർ : ജയിലുകളിൽ മൊബൈൽ ഫോൺ ഉപയോഗം തടയാൻ ജാമർ സ്ഥാപിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. മൂന്നു സെൻട്രൽ ജയിലുകളിലും ആധുനിക രീതിയിലുള്ള ജാമർ സ്ഥാപിക്കണെന്നാവശ്യപ്പെട്ടു ജയിൽ വകുപ്പ് കെൽട്രോണിനു കത്തു നൽകിയിട്ടുമുണ്ട്. എന്നാൽ ഇത് സാധ്യമാകണമെങ്കിൽ തടവുകാർക്ക് ഉപ്പ് ലഭ്യമാകരുതെന്നാണ് പൂർവകാല ചരിത്രം ഓർമപ്പെടുത്തുന്നത്.കണ്ണൂർ സെൻട്രൽ ജയിലിൽ 12 വർഷം മുൻപ് സ്ഥാപിച്ച മൊബൈൽ ജാമർ തടവുകാർ തകരാറിലാക്കിയത് ഉപ്പു നിറച്ച്. 20 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ജാമർ പ്രവർത്തിച്ചത് ആറു മാസം മാത്രം. കണ്ണൂർ സെൻട്രൽ ജയിലിൽ മൊബൈൽ […]

ഇല്ലിക്കലിൽ ആറ്റിലേയ്ക്ക് മറിഞ്ഞ ടോറസ് ലോറി ‘കാണാതായി’: അപകടം ആറ്റു തീരം ഇടിഞ്ഞതിനെ തുടർന്ന്; ഡ്രൈവർ പരിക്കുകളോടെ രക്ഷപെട്ടു

തേർഡ് ഐ ബ്യൂറോ കോട്ടയം: ഇല്ലിക്കലിൽ ആറ്റുതീരം ഇടിഞ്ഞ് മീനച്ചിലാറ്റിലേയ്ക്കു മറിഞ്ഞ ടോറസ് ലോറി ‘കാണാതായി’..! മീനച്ചിലാറ്റിലേയ്ക്കു മറിഞ്ഞ ലോറി പൂർണ്ണമായും വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. ലോറിയുടെ ഡ്രൈവർ എരുമേലി സ്വദേശി വിഭുവിനെ (32) പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ഇല്ലിക്കൽ കുമ്മനം തോരണം റോഡിലെ മുസ്ലീം പള്ളിയ്ക്ക് സമീപമായിരുന്നു അപകടം. സമീപത്തെ നിർമ്മാണ സ്ഥലത്തേയ്ക്ക് കരിങ്കല്ലുമായി പോകുകയായിരുന്നു ലോറി. മുസ്ലീം പള്ളിയ്ക്കു സമീപത്തു വച്ചു മറ്റൊരു വാഹനത്തിനു സൈഡ് നൽകുന്നതിനിടെ ആറ്റുതീരം ഇടിഞ്ഞ് ലോറി തലകീഴായി ആറ്റിലേയ്ക്കു മറിയുകയായിരുന്നു. […]

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം, വിവിധ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി പാലാ എക്‌സൈസ് റേഞ്ച് ഓഫീസ്

സ്വന്തം ലേഖകൻ ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പാലാ എക്‌സൈസ് റേഞ്ച് ഓഫീസിന്റെ നേതൃത്വത്തിൽ പാല അൽഫോൻസാ കോളേജ് എൻഎസ്എസ് യൂണിറ്റ് എൻസിസി യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ പാലാ പഴയ ബസ് സ്റ്റാൻഡിൽ ലഹരി വിരുദ്ധ സന്ദേശം ഫ്‌ലാഷ് മോബും ലഘുനാടകവും ലഘുലേഖ വിതരണവും നടന്നു. പാലാ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ ബി. ബിനു, പാലാ അൽഫോൻസാ കോളേജ് എൻഎസ്എസ് എസ് യൂണിറ്റ് ചുമതലയുള്ള അധ്യാപികമാരായ അനില തോമസ്, സോണിയ സെബാസ്റ്റ്യൻ, എന്നിവരും എൻഎസ്എസ് എൻസിസി കേഡറ്റുകളും, പൊതുജനങ്ങളും യാത്രക്കാരും […]