play-sharp-fill

‘ഉണ്ട’ തകർത്തിട്ടുണ്ട് ,ചിലപ്പോൾ അങ്ങനെയും സംഭവിക്കാം : ഡിജിപി

സ്വന്തം ലേഖിക തിരുവനന്തപുരം: തീയേറ്ററുകളിൽ മികച്ച പ്രേക്ഷകാഭിപ്രായവുമായി തുടരുകയാണ് മമ്മൂട്ടി നായകനായ ചിത്രം ഉണ്ട. ഛത്തിസ്ഗഡിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിൻറെ കഥ പറയുന്ന ചിത്രത്തിന് മികച്ച നിരൂപക ശ്രദ്ധയും ലഭിച്ചു. ചിത്രത്തെക്കുറിച്ച് തനിക്കുള്ള അഭിപ്രായം പങ്കുവച്ചിരിക്കുകയാണ് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. പൊലീസ് ഉദ്യോഗസ്ഥർക്കായി തിരുവനന്തപുരത്ത് പ്രത്യേകം സംഘടിപ്പിച്ച പ്രദർശനം കാണാനെത്തിയതായിരുന്നു അദ്ദേഹം. താൻ രണ്ടാംതവണയാണ് ചിത്രം കാണുന്നതെന്നും വളരെ കൗതുകമുണർത്തിയ ചിത്രമാണെന്നും അദ്ദേഹം പറഞ്ഞു.’വളരെ ഇൻററസ്റ്റിംഗ് മൂവി ആണ്. ഞാൻ നേരത്തേ കണ്ടിരുന്നു. അന്ന് കണ്ടപ്പോൾ ഞങ്ങളൊരു […]

ആരാധകരെ നിരാശയിലാഴ്ത്തി ക്രിസ് ഗെയിലിന്റെ പ്രഖ്യാപനം

സ്വന്തം ലേഖിക മാഞ്ചസ്റ്റർ: ക്രിക്കറ്റ് ആരാധകരെ നിരാശയിലാഴ്ത്തി ക്രിസ് ഗെയ്ലിന്റെ പ്രഖ്യാപനം. ലോകകപ്പ് ക്രിക്കറ്റിനു ശേഷം നടക്കുന്ന ഇന്ത്യയുടെ വെസ്റ്റിൻഡീസ് പര്യടനത്തോടെ തന്റെ കരിയറിന്റെ അവസാനമാകുമെന്ന് താരം അറിയിച്ചു. ഓഗസ്റ്റിലും സെപ്റ്റംബറിലുമായാണ് ഇന്ത്യ-വെസ്റ്റിൻഡീസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പര നടക്കുന്നത്.വെസ്റ്റ് ഇൻഡീസിന് വേണ്ടി 103 ടെസ്റ്റുകൾ , 295 ഏകദിനങ്ങൾ, 58 ട്വന്റി 20 മത്സരങ്ങൾ എന്നിവയാണ് താരം കളിച്ചിട്ടുള്ളത്. ടെസ്റ്റ് ക്രിക്കറ്റിൽ 15 സെഞ്ചുറികൾ ഉൾപ്പടെ 7214 റൺസ് ഗെയിൽ നേടിയിട്ടുണ്ട്. 15 സെഞ്ചുറികളും 37 അർധസെഞ്ചുറികളുമുണ്ട്. ഏകദിനത്തിൽ 10345 റൺസാണ് നേടിയത്. ടി20യിൽ […]

അഴിച്ചു പണിക്കൊരുങ്ങി ‘അമ്മ’ ; രാജി വച്ച നടിമാരുടെ തിരിച്ച് വരവ് എളുപ്പമാകില്ല

സ്വന്തം ലേഖിക കൊച്ചി: രാജിവെച്ച നടിമാർക്ക് താരസംഘടനയായ അമ്മയിലേക്കുള്ള തിരിച്ചുവരവ് എളുപ്പമാകില്ല. സംഘടനയിൽ നിന്ന് രാജിവെച്ചവർ അപേക്ഷ നൽകിയാൽ മാത്രം പരിഗണിച്ചാൽ മതിയെന്നാണ് സംഘടനയുടെ പുതിയ കരട് ഭേദഗതി നിർദേശം. മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയുമുള്ള അംഗങ്ങളുടെ പരസ്യപ്രതികരണങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നതാണ് കരട് ഭേദഗതിയിലെ മറ്റ് നിർദേശങ്ങൾ.സ്ത്രീകൾക്ക് പ്രാമുഖ്യം നൽകി സംഘടന അഴിച്ചുപണിയാൻ ഒരുങ്ങുമ്പോഴും രാജിവച്ച നടിമാരോടുള്ള നിലപാടിൽ താരസംഘടനയായ അമ്മയ്ക്ക് അയവില്ല. ആക്രമിക്കപ്പെട്ട നടി ഉൾപ്പെടെ സംഘടന വിട്ടുപോയർ മാപ്പുചോദിച്ചാൽ തിരിച്ചെടുക്കാമെന്നായിരുന്നു ആദ്യഘട്ടത്തിൽ അമ്മ ഭാരവാഹികളുടെ പ്രതികരണം. പിന്നീട് അപേക്ഷ നൽകിയാൽ തിരിച്ചെടുക്കുന്ന കാര്യം പരിഗണിക്കാമെന്ന് […]

ബിനോയ് കോടിയേരിയുടെ പീഡനവും, പ്രവാസിയുടെ ആത്മഹത്യയും കണ്ടിട്ടും ഉറക്കം നടിച്ച് സാംസ്‌കാരിക ‘നായ’കൾ : ടി പി സെൻകുമാർ

സ്വന്തം ലേഖിക കേരളത്തിലെ സാംസ്‌കാരിക നായകൾ ഇപ്പോൾ നടക്കുന്ന പുകിലൊന്നും അറിയുന്നില്ലെന്ന പരിഹാസവുമായി മുൻ ഡിജിപി ടിപി സെൻകുമാർ. തെരുവിൽ ഉറങ്ങുന്ന നായകളുടെ ചിത്രം പങ്കുവെച്ചാണ് സെൻകുമാറിന്റെ പരോക്ഷമായ പരിഹാസം. പോസ്റ്റിന്റെ അടിയിൽ ട്രോളുകളുമായി നിരവധിയാളുകൾ എത്തിയിട്ടുണ്ട്.പോസ്റ്റിന്റെ പൂർണ്ണ രൂപം: കോടിയേരിയുടെ മകന്റെ പീഡനവും , പ്രവാസിയുടെ ആത്മഹത്യയും , എം എൽ എ യുടെ കൊട്ടേഷനും ഒന്നും അറിയാത്ത കേരളത്തിലെ സാംസ്‌കാരിക ”നായ” കൾ!  

പീരുമേട്ടിലെ കസ്റ്റഡി മരണം ; പൊലീസ് വാദത്തെ തള്ളി ജയിൽ സൂപ്രണ്ടിന്റെ നിർണായക വെളിപ്പെടുത്തൽ

സ്വന്തം ലേഖകൻ ഇടുക്കി: ഇടുക്കി പീരുമേട് സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിൻറെ തെളിവെടുപ്പ് ഇന്ന് നടക്കാനിരിക്കെ നിർണായക വെളിപ്പെടുത്തലുമായി പീരുമേട് ജയിൽ സൂപ്രണ്ട്. ജയിലിൽ എത്തിക്കുമ്പോൾ രാജ്കുമാറിൻറെ സ്ഥിതി മോശമായിരുന്നു. മോശം ആരോഗ്യാവസ്ഥയിലുണ്ടായിരുന്ന പ്രതിയെ പൊലീസുകാർ എടുത്താണ് ജയിലിനകത്ത് എത്തിച്ചതെന്നും പിറ്റേന്ന് നില കൂടുതൽ വഷളായപ്പോൾ പീരുമേട് ആശുപത്രിയിൽ കൊണ്ടുപോയെന്നും ജയിൽ സൂപ്രണ്ട് പറഞ്ഞു.രാജ്കുമാറിൻറെ കാലിന് മുറിവേറ്റിരുന്നു. ഇയാൾ നേരെ നിൽക്കാൻ പോലും പറ്റാത്ത അവസ്ഥയിലുമായിരുന്നു. ഇതെന്ത് പറ്റിയെന്ന് പൊലീസുകാർ ചോദിച്ചപ്പോൾ ഓടി മതിലിൽ കയറി, […]

അഞ്ചലിൽ ആത്മഹത്യ ചെയ്ത പ്ലസ് വൺ വിദ്യാർത്ഥിനി വർഷങ്ങളായി പീഡനത്തിനിരയായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ,രണ്ട് യുവാക്കൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ കൊല്ലം : അഞ്ചലിൽ ആത്മഹത്യ ചെയ്ത പ്രായപൂർത്തിയാകാത്ത പെൺകുട്ടി പലതവണ ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പീഡനത്തെ തുടർന്നുണ്ടായ മനോവിഷമത്തിലാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. അഞ്ചൽ ഇടയം സ്വദേശിനിയായ പ്ലസ് വൺ വിദ്യാർഥിനിയെ കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.രക്ഷിതാക്കളുടെ പരാതിയിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. പോസ്റ്റ്‌മോർട്ടത്തിൽ പെൺകുട്ടി പലതവണ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി വ്യക്തമായി .സംഭവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്ന യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു.പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് അയൽവാസിയായ രതീഷും പെൺകുട്ടിയും അടുപ്പമുണ്ടായിരുന്നതായി […]

എസ്.എഫ്.എസ് സ്‌കൂളിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: എസ്.എഫ്.എസ് പബ്ലിക്ക് സ്‌കൂൾ ആൻഡ് ജൂനിയർ കോളേജിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി. സമ്മേളനത്തിൽ ട്രാഡ പ്രോജക്ട് ഡയറക്ടർ കെ.വി അജയകുമാർ ലഹരിവിരുദ്ധ ക്ലാസ് എടുത്തു. ലഹരിയുടെ ഉപയോഗം തലച്ചോറിനെ ഏത് രീതിയിൽ ബാധിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരുന്നു ക്ലാസ്. തുടർന്ന് വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി. തുടർന്നു സ്‌കൂൾ അങ്കണത്തിൽ നിന്നും ആരംഭിച്ച റായിൽ പ്ലക്കാർഡുകളും ബാനറുകളുമായി നൂറുകണക്കന് കുട്ടികൾ അണിനിരന്നു. ഏറ്റുമാനൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, പ്രൈവറ്റ് ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ ലഹരി വിരുദ്ധ ലഘുലേഖകളും […]

വനിതകൾ ജയിൽ ചാടിയ സംഭവം ; ഇരുട്ടിൽ തപ്പി പൊലീസ് , പുറത്തുനിന്നും സഹായം ലഭിച്ചതായി സൂചന

സ്വന്തം ലേഖിക തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്നും രണ്ടു തടവുകാർ രക്ഷപ്പെട്ട സംഭവത്തിൽ ഇവർക്ക് പുറമേ നിന്നു സഹായം ലഭിച്ചതായി നിഗമനം. ജയിൽ ചാടിയ ശിൽപയും സന്ധ്യയും എവിടെയാണെന്ന് ഇപ്പോഴും സൂചനയില്ല. തമിഴ്നാട്ടിലേക്കു കടന്നിരിക്കാമെന്നാണു പ്രാഥമിക നിഗമനം. ഇവരുടെ നാട്ടിലും റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല.ശിൽപയ്ക്കു തമിഴ്നാട്ടിൽ ചില സുഹൃദ്ബന്ധങ്ങളുണ്ട്. അതാണ് അങ്ങോട്ടേക്കു പോയോയെന്നു സംശയിക്കുന്നത്. മോഷണ, വഞ്ചനക്കേസുകളിലെ പ്രതികളാണ് ഇരുവരും. വർക്കല തച്ചോട് അച്യുതൻമുക്ക് സജി വിലാസത്തിൽ സന്ധ്യ ഈ മാസം ഏഴിനും പാങ്ങോട് കല്ലറ കഞ്ഞിനട വെള്ളിയം […]

ഇല്ലിക്കലിൽ തിട്ടയിടിഞ്ഞ് മീനച്ചിലാറ്റിൽ കാണാതായ ലോറി പുറത്തെടുക്കാൻ ആരംഭിച്ചു: ലോറി കയറ്റുന്നത് വലിയ ക്രെയിൻ ഉപയോഗിച്ച്; നടപടികൾ കാണാൻ ആളുകൾ തടിച്ചു കൂടി

സ്വന്തം ലേഖകൻ കോട്ടയം: ഇല്ലിക്കലിൽ തിട്ടയിടിഞ്ഞ് മീനച്ചിലാറ്റിൽ കാണാതായ ലോറി പുറത്തെടുക്കാനുള്ള ശ്രമം ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെയാണ് ലോറി ഉയർത്തുന്നതനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. പത്തു മണിയോടെ ലോറിയുടെ ഏതാണ്ട് പാതി ഭാഗം പുറത്ത് എത്തിക്കാൻ സാധിച്ചിട്ടുണ്ട്. ഒരു മണിക്കൂറിനുള്ളിൽ ലോറി പുറത്തെത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബുധനാഴ്ച വൈകിട്ട് 2.45 ന് ഇല്ലിക്കൽ കുമ്മനം റോഡിലായിരുന്നു അപകടം. മെറ്റലുമായ ഇഷ്ടിക കളത്തിലേയ്ക്കു പോകുകയായിരുന്നു ഭാരത് അസോസിയേഷന്റെ ഉടമസ്ഥതയിലുള്ള ലോറിയാണ് ഇല്ലിക്കലിലെ മുസ്ലീം പള്ളിയ്ക്കു സമീപത്തു വച്ച് മറ്റൊരു വാഹനത്തിനു സൈഡ് കൊടുക്കുന്നതിനിടെ തിട്ട ഇടിഞ്ഞ് […]

ഷെറിൻ മാത്യൂവിന്റെ കൊലപാതകം ; മലയാളിയായ വളർത്തച്ഛന് ജീവപര്യന്തം,മുപ്പത് വർഷത്തേക്ക് പരോളില്ല

സ്വന്തം ലേഖകൻ വാഷിംഗ്ടൺ: മൂന്ന് വയസുകാരിയായ ഷെറിൻ മാത്യൂസ് കൊല്ലപ്പെട്ട കേസിൽ വളർത്തച്ഛൻ വെസ്ലി മാത്യൂസിന് ജീവപര്യന്തം. കൊലക്കുറ്റമാണ് ഇയാൾക്കെതിരെ കോടതി ചുമത്തിയിരിക്കുന്നത്. മുപ്പത് വർഷത്തിന് ശേഷം മാത്രമേ പരോൾ ലഭിക്കുകയുള്ളു. കേസിൽ വളർത്തമ്മ സിനിയെ പതിനഞ്ച് മാസത്തെ ജയിൽ ശിക്ഷയ്ക്ക് ശേഷം മോചിപ്പിച്ചിരുന്നു.മലയാളിയായ വെസ്ലി മാത്യൂസും ഭാര്യ സിനിയും ബീഹാറിൽ നിന്നാണ് ഷെറിൻ മാത്യൂസിനെ ദത്തെടുത്തത്. 2017ഒക്ടോബർ ഏഴിന് ഷെറിനെ ടെക്സസ് റിച്ചാർഡ്സണിലുള്ള വീട്ടിൽ നിന്ന് കാണാതായി. പാൽ കുടിക്കാത്തതിനാൽ വീടിന് പുറത്ത് നിർത്തിയ കുട്ടിയെ കാണാതായെന്ന് കാട്ടി ദമ്പതികൾ പൊലീസിൽ പരാതി […]