അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം, വിവിധ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി പാലാ എക്‌സൈസ് റേഞ്ച് ഓഫീസ്

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം, വിവിധ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി പാലാ എക്‌സൈസ് റേഞ്ച് ഓഫീസ്

സ്വന്തം ലേഖകൻ

ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പാലാ എക്‌സൈസ് റേഞ്ച് ഓഫീസിന്റെ നേതൃത്വത്തിൽ പാല അൽഫോൻസാ കോളേജ് എൻഎസ്എസ് യൂണിറ്റ് എൻസിസി യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ പാലാ പഴയ ബസ് സ്റ്റാൻഡിൽ ലഹരി വിരുദ്ധ സന്ദേശം ഫ്‌ലാഷ് മോബും ലഘുനാടകവും ലഘുലേഖ വിതരണവും നടന്നു. പാലാ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ ബി. ബിനു, പാലാ അൽഫോൻസാ കോളേജ് എൻഎസ്എസ് എസ് യൂണിറ്റ് ചുമതലയുള്ള അധ്യാപികമാരായ അനില തോമസ്, സോണിയ സെബാസ്റ്റ്യൻ, എന്നിവരും എൻഎസ്എസ് എൻസിസി കേഡറ്റുകളും, പൊതുജനങ്ങളും യാത്രക്കാരും പങ്കെടുത്തു.തുടർന്ന് ലഹരി വിരുദ്ധ ദിനാചരണത്തിന് ഭാഗമായി പാലാ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും ലഹരി വിരുദ്ധ സന്ദേശ റാലി പാലാ ടൗൺ ചുറ്റി ലഘുലേഖ വിതരണം നടത്തി സ്‌കൂൾ അങ്കണത്തിൽ അവസാനിച്ചു. ലഹരി വിരുദ്ധ സന്ദേശം രേഖപ്പെടുത്തിയ പ്ലെക്കാടുകൾ വഹിച്ചാണ് കുട്ടികൾ കൾ റാലിയിൽ പങ്കെടുത്തത്.
റാലി ഫാദർ ഡോക്ടർ ഷീൻ പാലക്കാതടം ഫ്‌ളാഗ്ഓഫ് ചെയ്തു.തുടർന്ന് പ്രവിത്താനം സെൻ മൈക്കിൾ സ്‌കൂളിലും പാല സഫലം എന്ന സംഘടനയുമായി ചേർന്നും റാലിയും സമ്മേളനവും ബോധവൽക്കരണ ക്ലാസ്സും നടന്നു.എക്‌സൈസ് ഇൻസ്‌പെക്ടർ കെ .ബി. ബിനു, എൻഎസ്എസി ന്റ ചുമതലയുള്ള അധ്യാപകൻ സാബു തോമസ്,പ്രിവന്റീവ് ഓഫീസർ കെ. വി. അനീഷ് കുമാർ .സിവിൽ എക്‌സൈസ് ഓഫീസർമാരായ ജെക്‌സി ജോസഫ്, ജോബി അഗസ്റ്റിൻ, അഭിലാഷ് സി.എ ,അഭിലാഷ് എം.ജി, സഞ്ജു മാത്യുസ്, അമൽ ഷാ മാഹിൻ കുട്ടി, ജിമ്മി ജോസ് ,സി .കണ്ണൻ, മിഥുൻ മാത്യൂ, ഷിബു ജോസഫ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ വിനീത. വി .നായർ എന്നിവർ ചടങ്ങ് നിയന്ത്രിച്ചു.