play-sharp-fill

അറുപറ ദമ്പതി തിരോധാനം: അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന് പൊലീസ്

കോട്ടയം: ഹര്‍ത്താല്‍ ദിനത്തില്‍ അറുപറയില്‍നിന്ന് കാണാതായ ദമ്പതികളുടെ കേസ് സംബന്ധിച്ച് അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന് പൊലീസ്. കുമ്മനം അറുപുറ ഒറ്റക്കണ്ടത്തില്‍ ഹാഷിമിനെയും (42) ഭാര്യ ഹബീബയെയും (37) കണ്ടെത്താന്‍ സി.ബി.ഐ അന്വേഷണം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് അബ്ദുല്‍ഖാദര്‍ നല്‍കിയ കേസിന്റെ വാദത്തിനിടെയാണ് പൊലീസ് ഹൈക്കോടതിയില്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. അതേസമയം, ഇത്രയും നാളായിട്ടും കണ്ടെത്താന്‍ പര്യാപ്തമായ തെളിവുകള്‍ എന്തെങ്കിലുമുണ്ടോയെന്ന് ചോദ്യത്തിന് വ്യക്തമായ മറുപടി കിട്ടിയില്ല. ഈസാഹചര്യത്തില്‍ കേസ് കൂടുതല്‍ പഠിക്കുന്നനതിന് ഇതുമായി ബന്ധപ്പെട്ട പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണറിപ്പോര്‍ട്ട്, കേസ് ഡയറി എന്നിവ വാങ്ങി. സഞ്ചരിച്ച […]

നുഴഞ്ഞുകയറ്റം തടയാന്‍ ഇന്ത്യ: അതിര്‍ത്തിയില്‍ ലേസര്‍ മതില്‍

ന്യൂഡല്‍ഹി: പഠാന്‍കോട്ട് ആവര്‍ത്തിക്കാതിരിക്കാന്‍ ഇന്ത്യ തയാറായി കഴിഞ്ഞു. ഇനി രാജ്യത്തേക്ക് നുഴഞ്ഞു കയറിയാല്‍ ഭീകരര്‍ വിവരമറിയുമെന്നുറപ്പ്. ത്രിപുരയില്‍ ബംഗ്ലദേശുമായുള്ള അതിര്‍ത്തി സുരക്ഷയ്ക്കു ലേസര്‍ രശ്മികളും ഉപയോഗിക്കാനാണ് ബിഎസ്എഫ് പദ്ധതി. അതിര്‍ത്തിയില്‍ കമ്പിവേലികള്‍ സ്ഥാപിക്കാന്‍ കഴിയാത്ത ചതുപ്പു പ്രദേശങ്ങളിലും നദിയിലും ലേസര്‍ അധിഷ്ഠിത അദൃശ്യ അതിരുകള്‍ സ്ഥാപിക്കുന്നതു പരിഗണനയിലാണെന്നു ബിഎസ്എഫ് വൃത്തങ്ങള്‍ അറിയിച്ചു. പിന്നീടു കമ്പി വേലികള്‍ ഉള്ളിടത്തേക്കും ലേസര്‍ കാവല്‍ വ്യാപിപ്പിക്കും. അതിര്‍ത്തിയെ ലേസര്‍ രശ്മികള്‍ കൊണ്ടു സുരക്ഷിതമാക്കാന്‍ ഇസ്രയേല്‍ സാങ്കേതിക വിദ്യയാവും ഇന്ത്യ ഉപയോഗിക്കുക. ലേസര്‍ രശ്മിയുടെ അദൃശ്യ സുരക്ഷാവലയം ഭേദിച്ചാലുടന്‍ സെന്‍സറുകള്‍ […]

ലോകം കാത്തിരുന്ന കൂടിക്കാഴ്ച്ച തുടങ്ങി

സിംഗപ്പൂര്‍: ലോകം കാത്തിരുന്ന കൂടിക്കാഴ്ച്ചയ്ക്ക് സിംഗപ്പൂരില്‍ തുടക്കമായി. രണ്ട് രാഷ്ട്ര തലവന്മാര്‍ തമ്മിലുള്ള കൂടിക്കാഴ്ച ഹസ്തദാനത്തോടെയാണ് തുടങ്ങിയത്. വടക്കന്‍ കൊറിയന്‍ തലവന്‍ കിം ജോംഗ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള ചരിത്രപ്രസിദ്ധമായ കൂടിക്കാഴ്ച സിംഗപ്പൂരിലെ സെന്റോസാ ദ്വീപിലെ ആഡംബര ഹോട്ടലായ കാപ്പെല്ലയിലാണ് നടക്കുന്നത്. ഹോട്ടലിലേക്ക് കയറും മുമ്പ് ഇരു നേതാക്കളും കൈകൊടുത്തു. ആണവ നിരായുധീകരണം ഉള്‍പ്പെടെ യുള്ള അനേകം വിഷയങ്ങള്‍ ഉള്‍പ്പെടെ ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ഒട്ടേറെ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷയമാകും. വടക്കന്‍ കൊറിയയുടെ ആണവപരീക്ഷണങ്ങളെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള […]

വെടിയൊച്ചകളില്ലാത്ത കൊറിയ: അണുവായുധ ഭീഷണിയില്ലാത്ത രാജ്യം; സമാധാനത്തിന്റെ പുതിയ പ്രാവുകളെ പ്രതീക്ഷിച്ച് കൊറിയ

ഇന്റർനാഷണൽ ഡെസ്‌ക് സെന്‌റോസ: ലോകത്തിന്റെ തന്നെ എല്ലാകണ്ണുകളും ഉറ്റു നോക്കുന്ന സിംഗപ്പൂരിലേയ്ക്കു നോക്കിയ ഉത്തരകൊറിയൻ മാധ്യമങ്ങൾ കണ്ടത് സമാധാനത്തിന്റെ പുതിയ വെള്ളരിപ്രാവുകളെ. അമേരിക്കയുമായുള്ള ആജീവനാനന്ത വൈര്യം അവസാനിപ്പിക്കാൻ മുൻകൈ എടുത്ത ട്രമ്പും – കിം ജോങ് ഉന്നും ചേർന്നു നടത്തുന്ന ഉച്ചകോടിയിൽ ഏറെ പ്രതീക്ഷയാണ് ഈ രാജ്യത്തെ മാധ്യമങ്ങൾ വയ്ക്കുന്നത്. കിം ജോങ് ഉന്നും യുഎസ് പ്രസിഡന്റ് ട്രമ്പും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയുടെ ഉദ്വേഗം നിറഞ്ഞ മണിക്കൂറുകള്‍ അവശേഷിക്കെ സിംഗപ്പൂര്‍ ഉച്ചകോടിയെക്കുറിച്ച് ശുഭ പ്രതീക്ഷകള്‍ പങ്കുവെച്ച് ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍. അന്താരാഷ്ട്ര തലത്തിലുള്ള ഉപരോധങ്ങള്‍ മൂലം […]

പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ പ്രേമംനടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി തച്ചുകുന്ന് കുന്നേൽ പ്രിൻസ് (അഖിൽ-26)നെയാണ് അറസ്റ്റ് ചെയ്തത്. ഒരുമാസം മുമ്പാണ് പെൺകുട്ടിയുമായി പ്രതി അടുപ്പത്തിലാകുന്നത്. ഞായറാഴ്ച മൊബൈൽ ഫോൺ ചാർജ്‌ചെയ്യാനെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയ പെൺകുട്ടിയെ പ്രതി സ്വന്തംവീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. രാത്രി വൈകിയും പെൺകുട്ടി തിരച്ചെത്താഞ്ഞതിനെതുടർന്ന് വീട്ടുകാർ കോട്ടയം ഈസ്റ്റ് പോലീസിൽ പരാതി നൽകി. മൊബൈൽ ഫോൺ പിന്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ വീടിരിക്കുന്ന സ്ഥലത്ത് പെൺകുട്ടിയുള്ളതായി കണ്ടെത്തി. പോലീസെത്തിയപ്പോഴേയ്ക്കും പെൺകുട്ടിയുമായി പ്രതി രക്ഷപെട്ടു. ഓട്ടോയിൽ […]

കെവിൻ കേസ് പാഠമായി: കാമുകിയെയുമായി വീട്ടിലെത്തിയ മകനോട് അച്ഛന്റെ കടക്കുപുറത്ത്: കല്യാണം കലാപമായതോടെ പൊലീസും കോടതിയും ഇടപെട്ടു; മറ്റൊരു കെവിൻ ഒഴിവായത് പൊലീസിന്റെ സമയോചിത ഇടപെടലിനെ തുടർന്ന്

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: കെവിൻ വധക്കേസ് അന്വേഷിക്കുന്ന ഏറ്റുമാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മറ്റൊരു കേവിൻ കേസ് ഒഴിവായത് തലനാരിഴയ്ക്ക്. പ്രണയിക്കുന്ന പെൺകുട്ടിയെയുമായി വീട്ടിൽ കയറി വന്ന മകനോട് അച്ഛൻ കടക്കു പുറത്തു പറഞ്ഞു. രണ്ടു കൽപ്പിച്ച കാമുകിയെയുമായി വീട്ടിൽ കയറിയ മകനെയും യുവതിയെയും അച്ഛൻ പൊലീസിൽ ഏൽപ്പിച്ചു. ഒടുവിൽ പൊലീസും കോടതിയും ഇടപെട്ടതോടെ കല്യാണം സമംഗളമായി. തി്ങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു നാടകീയ സംഭവങ്ങൾ. ഏറ്റുമാനൂർ കിസ്മത് പടിയിലാണ് സിനിമാ തോൽക്കുന്ന സ്‌ക്രിപ്റ്റുമായി ഒളിച്ചോട്ടത്തിനു തയ്യാറെടുത്ത കമിതാക്കളുടെ ചീട്ട് കീറിയത്. 22 കാരനായ സി.സി.ടി.വി […]

പി.സി ജോർജ് ജസ്നയുടെ കുടുംബത്തോട് മാപ്പു പറയാൻ തയാറാകണം: യൂത്ത് ഫ്രണ്ട് (എം

സ്വന്തം ലേഖകൻ കോട്ടയം: ജസ്നയുടെ തിരോധാനം സംബന്ധിച്ച് കുടുബാഗങ്ങളെ അപമാനിച്ച് മാധ്യമങ്ങളിലൂടെ പ്രചരണം നടത്തിയ പി.സി ജോർജ് എം.എൽ.എയുടെ നടപടിയെ കോടതി വിമർച്ച സഹചര്യത്തിൽ എം .എൽ. എ ജസ്നയുടെ കുടമ്പത്തോട് മാപ്പ് പറയണം എന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു, അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിക്കാതെ, ജെസ്നയെ കണ്ടെത്താൻ കൂട്ട ശ്രമം നടത്തുകയാണ് വേണ്ടതെന്ന് സജി ആഭിപ്രായപ്പെട്ടു. ജസ്നയെ കാണാതായപ്പോൾ തന്നെ കുടുംബാഗംങ്ങൾ പരാതി നൽകിയിട്ടും, 3 ദിവസത്തിന് ശേഷമാണ് പോലീസ് വീട്ടിലും, 12 ദിവസങ്ങൾക്ക് ശേഷമാണ് ജസ്ന പ […]

പാഞ്ഞു വന്ന ട്രെയിനിനു മുന്നിൽ മരം വീണു: അപകടം ഒഴിവായത് തലനാരിഴയ്ക്ക്

സ്വന്തം ലേഖകൻ കോട്ടയം: ചിങ്ങവനം കുറിച്ചി മന്ദിരം കവലയിൽ റെയിൽവേ ട്രാക്കിൽ മരം വീണു. മരം വീണതിനെ തുടർന്നു കായംകുളം – കോട്ടയം റൂട്ടിൽ 20 മിനിറ്റോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് 5.45 ഓടെയായിരുന്നു സംഭവം. തിരുവനന്തപുരത്തു നിന്നും കോർബയ്ക്കു പോകുകയായിരുന്ന കോർബാ എക്‌സ്പ്രസ് കടന്നു വരുന്നതിനിടെ ട്രാക്കിലേയ്ക്കു മരം വീഴുകയായിരുന്നു. ട്രാക്കിൽ മരം വീണത് ദൂരെ നിന്നു കണ്ട ലോക്കോ പൈലറ്റ് ബ്രേക്ക് പിടിച്ച് ട്രെയിൻ നിർത്തി. മരക്കമ്പിൽ കയറിയെങ്കിലും അപകടമുണ്ടാകാതെ ട്രെയിൻ നിർത്താൻ സാധിച്ചു. കോട്ടയത്തു നിന്നും അഗ്നിശമന […]

കാലവര്‍ഷം: കണ്‍ട്രോള്‍ റൂമില്‍ വിവരം നൽകണം

സ്വന്തം ലേഖകൻ കോട്ടയം: കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ഏത് ആവശ്യഘട്ടത്തിലും കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് വിവരം നല്‍കാവുന്നതാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ബി. എസ് തിരുമേനി അറിയിച്ചു.  കളക്‌ട്രേറ്റിനു പുറമേ താലൂക്ക് ആസ്ഥാനങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്.  കോട്ടയം താലൂക്ക് (0481 2568007), മീനച്ചില്‍ (0482 2212325), വൈക്കം (04829 231331) കാഞ്ഞിരപ്പള്ളി (0482 8202331) ചങ്ങനാശ്ശേരി (0481 2420037) എന്നീ നമ്പരുകളിലും  കളക്‌ട്രേറ്റ് കണ്‍ട്രോള്‍ റൂം (0481 2304800, 9446562236) ടോള്‍ഫ്രീ നമ്പര്‍ 1077 ലും വിവരം നല്‍കാവുന്നതാണ്.

കാറ്റിലും മഴയിലും അയർക്കുന്നത്ത് വീടുകൾ തകർന്നു

സ്വന്തം ലേഖകൻ അയർക്കുന്നം:  നീറിക്കാട് പ്രദേശത്ത് കനത്തമഴയിൽ മരങ്ങൾ കടപുഴകി വീടുകളുടെ മേൽ പതിക്കുന്നു. നീറിക്കാട് കല്ലമ്പള്ളിൽ വിനോദ് കെ.എസിന്റെ വീടിന്റെ മേൽക്കൂര അതിരാവിലെ വീയിയടിച്ച കാറ്റിൽ തേക്ക് മരം വീണ് പൂർണ്ണമായും തകർന്നു. മുറിയിൽ ഉറങ്ങിക്കിടന്ന കുട്ടി ചെറിയ പരിക്കുകളോടെ രക്ഷപെട്ടു. വീടിന്റെ ഭിത്തിക്കും കാര്യമായ തകർച്ച ഉണ്ടായിട്ടുണ്ട്.ഇവരുടെ വീടിനോട് ചേർന്ന് തന്നെ നാരാണൻ കല്ലമ്പള്ളിയുടെ വീടിന്റെ ഷീറ്റുകൾ കഴിഞ്ഞദിവസം പ്ലാവ് മരം വീണ് തകർന്നിരുന്നു. ഗൂർഖണ്ഡസാരി പാറേക്കടവ് ഭാഗത്ത് ഇലക്ട്രിക് പോസ്റ്റു ചെരിഞ്ഞു ഗതാഗതം  തടസ്സപ്പെട്ടിരിക്കുവാണ്. കെ.എസ്.ഇ.ബി ജീവനക്കാർ അഹോരാത്രം പണിയെടുത്ത് […]