പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ

പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ പ്രേമംനടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി തച്ചുകുന്ന് കുന്നേൽ പ്രിൻസ് (അഖിൽ-26)നെയാണ് അറസ്റ്റ് ചെയ്തത്. ഒരുമാസം മുമ്പാണ് പെൺകുട്ടിയുമായി പ്രതി അടുപ്പത്തിലാകുന്നത്. ഞായറാഴ്ച മൊബൈൽ ഫോൺ ചാർജ്‌ചെയ്യാനെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയ പെൺകുട്ടിയെ പ്രതി സ്വന്തംവീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. രാത്രി വൈകിയും പെൺകുട്ടി തിരച്ചെത്താഞ്ഞതിനെതുടർന്ന് വീട്ടുകാർ കോട്ടയം ഈസ്റ്റ് പോലീസിൽ പരാതി നൽകി. മൊബൈൽ ഫോൺ പിന്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ വീടിരിക്കുന്ന സ്ഥലത്ത് പെൺകുട്ടിയുള്ളതായി കണ്ടെത്തി. പോലീസെത്തിയപ്പോഴേയ്ക്കും പെൺകുട്ടിയുമായി പ്രതി രക്ഷപെട്ടു. ഓട്ടോയിൽ രക്ഷപെടാൻ തിങ്കളാഴ്ച രാവിലെശ്രമിക്കുന്നതിനിടെ അന്വേഷണം നടത്തിവന്ന ഈസ്റ്റ് എസ്.ഐ ടി.എസ് റനീഷിന്റെ നേതൃത്വത്തിൽ പുതുപ്പള്ളിയിൽ ഇരുവരെയും പിടികൂടുകയായിരുന്നു. വൈദ്യ പരിശോധനയിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു. അറസ്റ്റിലായ പ്രതി നേരത്തെ കഞ്ചാവ് കേസിലും വീടിന് തീവച്ച കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ per ഉൾപ്പെട്ടിട്ടുള്ളതായി സൂചന ലഭിച്ചിട്ടുണ്ട്.