വെടിയൊച്ചകളില്ലാത്ത കൊറിയ: അണുവായുധ ഭീഷണിയില്ലാത്ത രാജ്യം; സമാധാനത്തിന്റെ പുതിയ പ്രാവുകളെ പ്രതീക്ഷിച്ച് കൊറിയ

വെടിയൊച്ചകളില്ലാത്ത കൊറിയ: അണുവായുധ ഭീഷണിയില്ലാത്ത രാജ്യം; സമാധാനത്തിന്റെ പുതിയ പ്രാവുകളെ പ്രതീക്ഷിച്ച് കൊറിയ

ഇന്റർനാഷണൽ ഡെസ്‌ക്

സെന്‌റോസ: ലോകത്തിന്റെ തന്നെ എല്ലാകണ്ണുകളും ഉറ്റു നോക്കുന്ന സിംഗപ്പൂരിലേയ്ക്കു നോക്കിയ ഉത്തരകൊറിയൻ മാധ്യമങ്ങൾ കണ്ടത് സമാധാനത്തിന്റെ പുതിയ വെള്ളരിപ്രാവുകളെ. അമേരിക്കയുമായുള്ള ആജീവനാനന്ത വൈര്യം അവസാനിപ്പിക്കാൻ മുൻകൈ എടുത്ത ട്രമ്പും – കിം ജോങ് ഉന്നും ചേർന്നു നടത്തുന്ന ഉച്ചകോടിയിൽ ഏറെ പ്രതീക്ഷയാണ് ഈ രാജ്യത്തെ മാധ്യമങ്ങൾ വയ്ക്കുന്നത്.

കിം ജോങ് ഉന്നും യുഎസ് പ്രസിഡന്റ് ട്രമ്പും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയുടെ ഉദ്വേഗം നിറഞ്ഞ മണിക്കൂറുകള്‍ അവശേഷിക്കെ സിംഗപ്പൂര്‍ ഉച്ചകോടിയെക്കുറിച്ച് ശുഭ പ്രതീക്ഷകള്‍ പങ്കുവെച്ച് ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍.
അന്താരാഷ്ട്ര തലത്തിലുള്ള ഉപരോധങ്ങള്‍ മൂലം ഒറ്റപ്പെട്ട ഒരു രാജ്യത്തിന് ട്രമ്പ് -കിം ഉച്ചകോടിയിലൂടെ പുതിയ ഒരു ബന്ധം സ്ഥാപിക്കാന്‍ കഴിയുമെന്ന്’ മാധ്യമങ്ങള്‍ അവകാശപ്പെട്ടു.
പതിറ്റാണ്ടുകളായി അമേരിക്കയ്ക്ക് എതിരെ അഭിപ്രായ വ്യത്യാസങ്ങള്‍ മാത്രം രേഖപ്പെടുത്തിയിരുന്ന ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ ഇതാദ്യമായാണ് യുഎസുമായുള്ള ചര്‍ച്ചകളിലൂടെ പുതിയ ബന്ധത്തിനു തുടക്കം കുറിക്കാമെന്ന ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നത്.
അതേസമയം, മുന്‍കൂട്ടി തയ്യാറാക്കിയ സിംഗപ്പൂര്‍ ഉച്ചകോടിയുടെ വിജയത്തെക്കുറിച്ച് ശുഭാപ്തി വിശ്വാസം ഉണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് പ്രതികരിച്ചു. ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രാവിലെ എട്ടുമണിയോടെ സിംഗപ്പൂരിലെ വിനോദ സഞ്ചാര കേന്ദ്രമായ സെന്റോസ ദ്വീപിലെ കാപ്പില്ല ഹോട്ടലില്‍ നടക്കുന്ന ഉച്ചകോടിക്കായി ഞായറാഴ്ച തന്നെ ട്രമ്പും കിമ്മും എത്തിച്ചേര്‍ന്നിരുന്നു. ആവേശം നിറഞ്ഞ അന്തരീക്ഷമാണ് കാണാനാവുന്നതെന്ന് സിംഗപ്പൂരിലെത്തിയ ട്രമ്പ് ട്വീറ്റ് ചെയ്തു.
ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം തന്നെ ഉത്തരകൊറിയയുടെ നിരായുധീകരണം സംബന്ധിച്ച് ഉത്തരകൊറിയന്‍ നേതാവില്‍ നിന്ന് വ്യക്തമായ ഒരുറപ്പ് നേടുക എന്നതാണ്. അതേ സമയം ഈ വിഷയത്തില്‍ കിം എന്തുനിലപാടെടുക്കും എന്നതിനെ ആശ്രയിച്ചായിരിക്കും കൊറിയകളുടെ സമാധാനത്തിന്റെ ഭാവി എന്നതും നിര്‍ണായകമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group