play-sharp-fill

മോഷ്ടിക്കാൻ കയറിയപ്പോൾ അടിവസ്ത്രം ഗെയിറ്റിൽ ഊരിയിട്ടു ; കള്ളൻ കെണിയിൽ

സ്വന്തം ലേഖകൻ അടൂർ: ഊരിയെറിഞ്ഞ വസ്ത്രങ്ങൾ പാരയായി. കള്ളനെ പൊലീസ് കുടുക്കി. മോഷണത്തിനുള്ള സൗകര്യത്തിന് തുണികൾ ഓരോന്നായി ഊരി. അടിവസ്ത്രം വീടിന്റെ മുൻവശത്തെ ഗ്രില്ലിൽ വിരിച്ചിട്ടു. ഷർട്ടും ലുങ്കിയും മഴക്കോട്ടും താഴെയും. വീടിന്റെ മുകളിലേക്ക് കയറി. പിന്നെ നടന്നത് കള്ളൻ ഒരിക്കൽ പോലും കരുതാത്ത സംഭവങ്ങൾ. ആൾത്താമസമില്ലാത്ത വീടിന്റെ മുകളിൽനിന്ന് ചാടി പിടിയിലായ തിരുവനന്തപുരം പോത്തൻകോട് ജൂബിലിഭവനിൽ ബിജു സെബാസ്റ്റ്യന് (46) പാരയായത് ഊരിയെറിഞ്ഞ വസ്ത്രങ്ങൾ. മങ്ങാട്ട് ആൾത്താമസമില്ലാത്ത വീട്ടിൽ മോഷ്ടിക്കാൻ കയറിയതായിരുന്നു ബിജു. വീട്, നോക്കാൻ ഏറ്റിരുന്ന കൊടുമൺ സ്വദേശികളായ ദമ്പതിമാർ ശനിയാഴ്ച […]

കോട്ടയം പി.എസ്.സി ഓഫീസിലേക്ക് യുവമോർച്ച പ്രതിഷേധമാർച്ച്: നേരിയ സംഘർഷം: ഏഴ് പ്രവർത്തകർ അറസ്റ്റിൽ

സ്വന്തം ലേഖകൻ കോട്ടയം: പിണറായി സർക്കാർ അധികാരമുപയോഗിച്ചു എസ്.എഫ്.ഐ ക്രിമിനലുകളെ പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപെടുത്തുകയും അതിലൂടെ ജോലി ലഭിക്കേണ്ട ഒട്ടനവധി ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ലഭിക്കാതെ പോവുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിൽ കേരളത്തിൽ ഉള്ളതെന്ന് യുവമോർച്ച സംസ്ഥാന സെക്രട്ടറി അഖിൽ രവീന്ദ്രൻ കുറ്റപ്പെടുത്തി. യുവമോർച്ച ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധമാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. വരുംദിവസങ്ങളിൽ ശക്തമായ പ്രതിഷേധം ജില്ലയിൽ യുവമോർച്ച സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിഷേധസ്ഥലത്ത് വലിയ പോലീസ് സന്നാഹം ഉണ്ടായിരുന്നു, പ്രതിഷേധമാർച്ച് മുട്ടമ്പലം പിഎസ്‌സി ഓഫീസിന് സമീപത്തുവച്ച് പോലീസ് തടഞ്ഞു. തുടർന്ന് […]

യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത്: കെ.എസ്.യു സെക്രട്ടറിയേറ്റ് മാർച്ച് അക്രമാസക്തം; സെക്രട്ടറിയേറ്റിനു മുന്നിൽ പൊലീസ് – യൂത്ത് കോൺഗ്രസ് , കെ.എസ്.യു പ്രവർത്തകർ ഏറ്റുമുട്ടുന്നു; യുദ്ധക്കളമായി തിരുവനന്തപുരം; സമരം സംസ്ഥാനം മുഴുവനും വ്യാപിപ്പിക്കുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്തും, പി.എസ്.സി തട്ടിപ്പും അടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റിലേയ്ക്ക് നടത്തിയ മാർച്ചിൽ വൻ സംഘർഷം. അരമണിക്കൂറിലേറെയായി സെക്രട്ടറിയേറ്റും പരിസരവും യുദ്ധകളമായി മാറി. പൊലീസും പ്രവർത്തകരും പരസ്പരം കല്ലുംകുപ്പിയും വലിച്ചെറിഞ്ഞു. ജലപീരങ്കി പ്രയോഗിച്ച പൊലീസ് ഗ്രനേഡും കണ്ണീർവാതക ഷെല്ലുകളും തിരികെ പ്രയോഗിച്ചു. സംഘർഷത്തിൽ എട്ട് യൂത്ത് കോൺഗ്രസ് – കെ.എസ്.യു പ്രവർത്തകർ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് […]

തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോർട്ട് വിവാദം ; നഗരസഭ സെക്രട്ടറി ദീർഘകാല അവധിയിൽ

സ്വന്തം ലേഖകൻ ആലപ്പുഴ: ലേക്ക് പാലസ് വിഷയത്തില്‍ ആലപ്പുഴ നഗരസഭാ സെക്രട്ടറി ജഹാംഗീര്‍ അവധിയില്‍ പ്രവേശിച്ചു. ഐ.ഐ.ടിയില്‍ ഉപരി പഠനത്തിന് പോകാനെന്ന പേരിലാണ് ജഹാംഗീര്‍ 2 വര്‍ഷത്തെ അവധിയില്‍ പോകുന്നത്. ലേക്ക് പാലസ് റിസോര്‍ട്ടിലെ അനധികൃത നിര്‍മ്മാണത്തിന് നഗരസഭ സെക്രട്ടറി എന്ന നിലയില്‍ ജഹാംഗീര്‍ ചുമത്തിയ ഒരു കോടി പതിനേഴ് ലക്ഷം രൂപ 34 ലക്ഷമായി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. നഗരസഭ കൗണ്‍സില്‍ എതിര്‍ത്തിട്ടും സര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ചതിലൂടെ സെക്രട്ടറിയുടെ നടപടി വിവാദമായിരുന്നു. കഴിഞ്ഞ കൗണ്‍സില്‍ യോഗം സെക്രട്ടറിയുടെ സസ്‌പെന്‍ഷന് ശുപാര്‍ശ […]

തിരുവോണ ബംമ്പർ ഒന്നാം സമ്മാനം 12 കോടി ; ആരാകും ഭാഗ്യവാൻ?

സ്വന്തം ലേഖകൻ കൊച്ചി: തിരുവോണം ബംമ്പർ ലോട്ടറി ടിക്കറ്റ് വിപണിയിൽ. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായാണ് തിരുവോണം ബംമ്പർ പ്രഖ്യാപിച്ചിരിക്കുന്നത്. 5 കോടി രൂപ (50ലക്ഷം) വീതം 10 പേർക്കാണ് രണ്ടാം സമ്മാനം. 2 കോടി രൂപ (10 ലക്ഷം) വീതം 20 പേർക്കാണ് മൂന്നാം സമ്മാനം. സെപ്റ്റംബർ 19നാണ് നറുക്കെടുക്കുന്ന ടിക്കറ്റിന്റെ വില 300 രൂപയാണ്. 90 ലക്ഷം ടിക്കറ്റുകളാണ് ഈ വർഷം അച്ചടിക്കുന്നത്. കഴിഞ്ഞ തവണ 10 കോടി രൂപയായിരുന്ന സമ്മാനത്തുകയാണ് ഇക്കുറി 12കോടിയായി വർദ്ധിപ്പിച്ചിരിക്കുന്നത്.

ബാർ നർത്തകിയുടെ പീഡന പരാതി: എഫ്.ഐ.ആർ റദ്ദ് ചെയ്യാൻ ബിനോയ് കോടതിയിലേയ്ക്ക്; തല്കാലം ഡി.എൻ.എ പരിശോധനയ്ക്ക് രക്തം നൽകാൻ തയ്യാറാകില്ല; എഫ്.ഐ.ആർ റദ്ദാക്കി കുരുക്കിൽ നിന്ന് തലയൂരാൻ ബിനോയിയുടെ ശ്രമം

സ്വന്തം ലേഖകൻ മുംബൈ: ബാർ നർത്തകി നൽകിയ പീഡന പരാതിയിൽ ഡി.എൻ.എ പരിശോധനയിൽ നിന്നും ഒഴിവാകാൻ പതിനെട്ടാമത്തെ അടവും പയറ്റി സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കൊടിയേരി. കേസിൽ നിന്നും തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കൊടിയേരി മുംബൈ കോടതിയെ സമീപിച്ചു. കേസിൽ എഫ്.ഐ.ആർ റദ്ദാക്കി തന്നെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടതിയെ സമീപിച്ചതോടെ, ഇനി കേസിൽ ഡി.എൻ.എ പരിശോധനയുമായി സഹകരിക്കേണ്ടെന്ന നിലപാടാണ് ഇദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. എഫ്.ഐ.ആർ റദ്ദാകാക്കാൻ നൽകിയ ഹർജിയിൽ വിധി വരും വരെ ഡി.എൻ.എ പരിശോധനയ്ക്കായി രക്ത സാമ്പിൾ നൽകില്ലെന്ന് […]

കടൽ ഇളകി മറിയുന്നു ; അഞ്ച് ടൺ ഭാരമുള്ള കടലാനയുടെ ജഡം അർത്തുങ്കൽ കടപ്പുറത്ത്

സ്വന്തം ലേഖിക അർത്തുങ്കൽ: ആയിരം തൈ കടപ്പുറത്ത് പുലിമുട്ടിനു സമീപം ഭീമൻ കടലാനയുടെ ജഡം അടിഞ്ഞു. 10 മീറ്ററോളം നീളവും 5 ടണ്ണിൽ കൂടുതൽ ഭാരവുമുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ. 10 വയസ്സോളം പ്രായമുണ്ടാകും. ജഡത്തിന് രണ്ടാഴ്ചയിലധികം പഴക്കം ഉണ്ടാകുമെന്നും അധികൃതർ പറയുന്നു. കടൽ അടിത്തട്ട് ഇളകി മറിയുന്ന സമയമായതിനാൽ ജഡം തീരത്തേക്ക് അടിഞ്ഞതാകാമെന്ന് അധികൃതർ വിലയിരുത്തുന്നു. ഇന്നലെ രാവിലെ മത്സ്യത്തൊഴിലാളികളാണ് ആദ്യം കണ്ടത്. അസഹ്യമായ ദുർഗന്ധവും ഉണ്ടായിരുന്നു. ചേർത്തല തെക്ക് പഞ്ചായത്ത് നേതൃത്വത്തിൽ തൊഴിലാളികളെ ഉപയോഗിച്ച് കടലാനയെ മുറിച്ച് കഷണങ്ങളാക്കി, മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു […]

പീഡനക്കേസ് ; ബിനോയി കോടിയേരി ഇന്ന് ഡി എൻ എ പരിശോധനയ്ക്ക് വിധേയനാകും

സ്വന്തം ലേഖിക മുംബൈ: പീഡനക്കേസിൽ പ്രതിയായ ബിനോയ് കോടിയേരിയെ ഇന്ന് ഡി എൻ എ പരിശോധനയ്ക്ക് വിധേയമാക്കിയേക്കും.പരിശോധന നടത്താനായി ബിനോയിയുടെ രക്ത സാമ്പിൾ ശേഖരിക്കാനാണ് മുംബൈ പോലീസിന്റെ തീരുമാനം. ബിഹാർ സ്വദേശിയായ യുവതി ഉന്നയിച്ച ലൈംഗിക പീഡനക്കേസിൽ ബിനോയ് കോടിയേരി ഇന്ന് മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനിൽ ഹാജരാകും. മുംബൈ ഡിണ്ടോഷി സെഷൻസ് കോടതിയിൽനിന്ന് മുൻകൂർ ജാമ്യം ലഭിച്ച ബിനോയ് എല്ലാ തിങ്കളാഴ്ചയും പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. കഴിഞ്ഞ തവണ ഹാജരായപ്പോൾ ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ബിനോയ് രക്ത സാമ്പിൾ നൽകിയിരുന്നില്ല. മറ്റു തടസ്സങ്ങളില്ലെങ്കിൽ […]

ബ്രിട്ടീഷ് കപ്പൽ ഇറാൻ പിടിച്ചെടുത്ത സംഭവം ; മലയാളി ഉദ്യോഗസ്ഥന്റെ കുടുംബം ആശങ്കയിൽ

സ്വന്തം ലേഖിക കൊച്ചി: ഇറാൻ ബ്രിട്ടീഷ് കപ്പൽ പിടിച്ചെടുത്ത സംഭവത്തിൽ ആശങ്ക അറിയിച്ച് കപ്പലിലെ മലായളി ഉദ്യോഗസ്ഥന്റെ കുടുംബം. കൊച്ചി സ്വദേശി ഡിയോയുടെ കുടുംബമാണ് ആശങ്ക അറിയിച്ച് രംഗത്തെത്തിയത്. ദിവസം കഴിയും തോറും ആശങ്ക കൂടി വരുന്നതായി ഡിയോജുടെ പിതാവ് ടി.വി പാപ്പച്ചൻ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. ജീവനക്കാർ സുരക്ഷിതരാണെന്ന് കമ്പനി അറിയിച്ചെങ്കിലും ആശങ്ക ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി കളമശ്ശേരി തെക്കനത്ത് പാപ്പച്ചന്റെയും ഡീനയുടെയും മകൻ ഡിജോ പാപ്പച്ചൻ (26) സ്റ്റെനാ ഇംപേരോയിലുള്ളതായി വീട്ടുകാർക്ക് ഞായറാഴ്ച വിവരം ലഭിച്ചു. കപ്പലിലെ മെസ് […]

കർണാടകം : അധികാരത്തിൽ കടിച്ചു തൂങ്ങില്ലെന്ന് കുമാര സ്വാമി ; ഇന്ന് വിശ്വാസ വോട്ടെടുപ്പ്

സ്വന്തം ലേഖകൻ ബംഗളൂരു: കർണാടകയിലെ രാഷ്ട്രീയ നാടകങ്ങൾക്ക് ഇന്ന് തിരശീലവീണേക്കും.തിങ്കളാഴ്ച നിയമസഭയിൽ നടക്കുന്ന വിശ്വാസ വോട്ടെടുപ്പിലൂടെ ദുർബലമായ കോൺഗ്രസ്-ജനതാദൾ സർക്കാരിൻറെ വിധി തീരുമാനിക്കപ്പെടും. എന്നാൽ സുപ്രീം കോടതിയിൽനിന്നും അനുകൂല വിധി ലഭിക്കും എന്ന പ്രതീക്ഷയിൽ അവിശ്വാസ പ്രമേയത്തിന്മേലുള്ള ചർച്ച നീട്ടി വിശ്വാസ വോട്ടെടുപ്പ ്‌വൈകിപ്പിക്കാൻ സർക്കാർ ശ്രമം നടക്കുന്നതായും റിപ്പോർട്ടുണ്ട്. അധികാരത്തിൽ കടിച്ചുതൂങ്ങാൻ താൻ ഒരിക്കലും തയാറാകില്ലെന്നു മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി കഴിഞ്ഞ ദിവസവും ആവർത്തിച്ചു. ധാർമ്മികതയെക്കുറിച്ച് സംസാരിക്കുന്ന ബിജെപി ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും തത്വങ്ങളെ അട്ടിമറിക്കാൻ ശ്രമിക്കുന്നതെങ്ങനെയെന്ന് മുഴുവൻ രാജ്യത്തെയും അറിയിക്കുന്നതിനാണ് വിശ്വാസ വോട്ടെടുപ്പിനെക്കുറിച്ചുള്ള […]